വെളിച്ചെണ്ണ ഉപയോഗിച്ച് ചുണ്ടിൻ്റെ കറുപ്പകറ്റാം; ഈ പൊടിക്കൈ പരീക്ഷിച്ച് നോക്കൂ | How To Use Coconut Oil For Remove Darkness From Lips, Discover The Beauty Tips Malayalam news - Malayalam Tv9

Coconut Oil Skincare: വെളിച്ചെണ്ണ ഉപയോഗിച്ച് ചുണ്ടിൻ്റെ കറുപ്പകറ്റാം; ഈ പൊടിക്കൈ പരീക്ഷിച്ച് നോക്കൂ

Published: 

01 Nov 2026 | 12:56 PM

Remove Darkness From Lips: കാലാവസ്ഥാ വ്യതിയാനം, നിർജ്ജലീകരണം, വെയിലിൻ്റെ ആഘാതം, രാസവസ്തുക്കൾ അടങ്ങിയ ലിപ്സ്റ്റിക്കുകളുടെ ഉപയോഗം എന്നിവയെല്ലാം ചുണ്ടുകളുടെ സ്വാഭാവിക തിളക്കം നഷ്ടപ്പെടുന്നതിൻ്റെ കാരണമാണ്. എന്നാൽ നമ്മുടെ അടുക്കളയിലുള്ള ശുദ്ധമായ വെളിച്ചെണ്ണ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ചുണ്ടുകളിലെ കറുപ്പ് മാറ്റി മൃദുത്വവും തിളക്കവും തിരികെ കൊണ്ടുവരാൻ സാധിക്കും.

1 / 5
വരണ്ടതും കറുത്തതുമായ ചുണ്ടുകൾ പലരുടെയും വലിയൊരു പ്രശ്നമാണ്. കാലാവസ്ഥാ വ്യതിയാനം, നിർജ്ജലീകരണം, വെയിലിന്റെ ആഘാതം, രാസവസ്തുക്കൾ അടങ്ങിയ ലിപ്സ്റ്റിക്കുകളുടെ ഉപയോഗം എന്നിവയെല്ലാം ചുണ്ടുകളുടെ സ്വാഭാവിക തിളക്കം നഷ്ടപ്പെടുന്നതിൻ്റെ കാരണമാണ്. എന്നാൽ നമ്മുടെ അടുക്കളയിലുള്ള ശുദ്ധമായ വെളിച്ചെണ്ണ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ചുണ്ടുകളിലെ കറുപ്പ് മാറ്റി മൃദുത്വവും തിളക്കവും തിരികെ കൊണ്ടുവരാൻ സാധിക്കും. (IMAGE CREDIT SOURCE: UNSPLASH)

2 / 5
വെളിച്ചെണ്ണ - പഞ്ചസാര സ്ക്രബ്: ചുണ്ടിലെ കറുപ്പകറ്റാൻ ഏറ്റവും കൂടുതൽ ​ഗുണം ചെയ്യുന്നത് വെളിച്ചെണ്ണയാണ്. ഒരു ടീസ്പൂൺ വെളിച്ചെണ്ണയിലേക്ക് അര ടീസ്പൂൺ പൊടിച്ച പഞ്ചസാര ചേർക്കുക. ഈ കൂട്ട് ചുണ്ടുകളിൽ പുരട്ടി വിരലുകൾ കൊണ്ട് 2 മിനിറ്റ് വട്ടത്തിൽ മെല്ലെ മസാജ് ചെയ്യുക. ഇത് ചുണ്ടിലെ നശിച്ച കോശങ്ങളെ ഇല്ലാതാക്കി ചുണ്ട് മൃദുവാക്കുന്നു. അതുപോലെ തന്നെ നല്ല തിളക്കവും നൽകും.

3 / 5
വെളിച്ചെണ്ണയും തേനും: അര ടീസ്പൂൺ വെളിച്ചെണ്ണയും അര ടീസ്പൂൺ ശുദ്ധമായ തേനും ചേർത്ത് കുഴമ്പ് രൂപത്തിലാക്കുക. ഇത് ചുണ്ടിൽ പുരട്ടി 15 മിനിറ്റിന് ശേഷം ചെറുചൂടുവെള്ളത്തിൽ കഴുകാം. തേൻ ചുണ്ടിന് ഈർപ്പവും സ്വാഭാവിക നിറവും നൽകും. ആഴ്ച്ചയിൽ ഒരികൽ ഇത്തരം പൊടികൈകൾ പരീക്ഷിക്കുന്നത് ചുണ്ടിലെ കറുപ്പിനെ പതുക്കെ അകറ്റാൻ സഹായിക്കുന്നു.

4 / 5
വെളിച്ചെണ്ണയും മഞ്ഞൾപ്പൊടിയും: കസ്തൂരി മഞ്ഞൾ സൗന്ദര്യ സംരക്ഷണത്തിലെ പ്രധാന ചേരുവയാണ്. ചുണ്ടിലെ കറുപകറ്റാനും ഇത് കേമനാണ്. ഒരു നുള്ളു കസ്തൂരി മഞ്ഞൾപ്പൊടി കുറച്ച് വെളിച്ചെണ്ണയിൽ ചാലിച്ച് ചുണ്ടിൽ പുരട്ടുക. 10 മിനിറ്റിന് ശേഷം കഴുകിക്കളയാം. മഞ്ഞളിലെ ആന്റിഓക്‌സിഡന്റുകൾ ചുണ്ടുകളിലെ പിഗ്മെന്റേഷൻ കുറയ്ക്കാൻ സഹായിക്കും.

5 / 5
ഓവർനൈറ്റ് ലിപ് ബാം: കിടക്കുന്നതിന് മുൻപ് ചുണ്ടുകൾ കഴുകി വൃത്തിയാക്കിയ ശേഷം ഏതാനും തുള്ളി നാടൻ വെളിച്ചെണ്ണ ചുണ്ടിൽ പുരട്ടി കിടക്കുക. രാവിലെയോടെ ചുണ്ടുകൾ നന്നായി സോഫ്റ്റാകുകയും തിളങ്ങുകയും ചെയ്യും. കെമിക്കൽ ഉൽപ്പന്നങ്ങൾ ഒഴിവാക്കി വീട്ടിലുള്ള വെളിച്ചെണ്ണ കൊണ്ട് ചുണ്ടുകൾ സംരക്ഷിക്കുന്നതാണ് ഏറ്റവും ഉചിതമായ മാർ​ഗം.

Loading...
Unable to load recommendations.
Follow Us
ഉച്ചയ്ക്ക് തൈര് കഴിച്ചാൽ കിട്ടുന്ന ​ഗുണങ്ങൾ അറിയാമോ?
നെല്ലിക്ക ഇങ്ങനെയാണ് കഴിക്കുന്നതെങ്കിൽ കിഡ്നി സ്റ്റോൺ ഉറപ്പ്!
മുഖസൗന്ദര്യത്തിന് വേറെന്ത് വേണം? പപ്പായ ഉണ്ടല്ലോ
ഓറഞ്ചിനേക്കാളും വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി
നിർത്തിയിട്ടിരുന്ന കാർ, നാല് ടയറും മോഷ്ടിച്ചു
കാറിടിച്ച് ടിപ്പർ മറിഞ്ഞു, മാവേലിക്കരയിൽ ഉണ്ടായ അപകടം