AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

8th Pay Commission: റെയില്‍വേ ജീവനക്കാര്‍ക്ക് 69,000 രൂപ അടിസ്ഥാന ശമ്പളം; ഫിറ്റ്‌മെന്റ് ഫാക്ടര്‍ 3.833

8th Pay Commission Railway Union Demands Rs 69,000 Minimum Salary: ജീവിതച്ചെലവിലെ വര്‍ധനയും ജീവനക്കാരുടെ സാമ്പത്തിക ആവശ്യങ്ങളും പരിഗണിച്ചാണ് ശമ്പള പരിഷ്‌കരണത്തില്‍ വലിയ മാറ്റം വേണമെന്ന ആവശ്യം ഉയരുന്നത്. എന്നാല്‍ 69,000 രൂപ എന്നത് സംഘടന മുന്നോട്ടുവച്ച നിര്‍ദേശം മാത്രമാണ്. കമ്മീഷനോ കേന്ദ്ര സര്‍ക്കാരോ ഇത് അംഗീകരിച്ചിട്ടില്ല.

8th Pay Commission: റെയില്‍വേ ജീവനക്കാര്‍ക്ക് 69,000 രൂപ അടിസ്ഥാന ശമ്പളം; ഫിറ്റ്‌മെന്റ് ഫാക്ടര്‍ 3.833
പ്രതീകാത്മക ചിത്രം Image Credit source: Deepak Sethi/E+/Getty Images
Shiji M K
Shiji M K | Published: 01 Nov 2026 | 12:09 PM

എട്ടാം ശമ്പളക്കമ്മീഷന് മുന്നില്‍ പുതിയ ശമ്പള പരിഷ്‌കരണ നിര്‍ദേശവുമായി റെയില്‍വേ ജീവനക്കാരുടെ സംഘടന. കുറഞ്ഞ അടിസ്ഥാന ശമ്പളം 69,000 രൂപയായി ഉയര്‍ത്തണമെന്നും ഫിറ്റ്‌മെന്റ് ഫാക്ടര്‍ 3.833 ആയി നിശ്ചയിക്കണമെന്നുമാണ് നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ റെയില്‍വേമെന്‍ (എന്‍എഫ്‌ഐആര്‍) ആവശ്യപ്പെട്ടിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും പരിഷ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് സംഘടനയുടെ നിര്‍ദേശം.

കുറഞ്ഞ അടിസ്ഥാന ശമ്പളം 69,000 രൂപയാക്കണം

എട്ടാം കേന്ദ്ര ശമ്പളക്കമ്മീഷന് സമര്‍പ്പിച്ച നിര്‍ദേശത്തിലാണ് റെയില്‍വേ ജീവനക്കാരുടെ കുറഞ്ഞ അടിസ്ഥാന ശമ്പളം 69,000 രൂപയാക്കണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്. നിലവിലെ ശമ്പള ഘടനയിലെ മാറ്റങ്ങള്‍ക്കൊപ്പം അലവന്‍സുകളും വിരമിക്കല്‍ ആനുകൂല്യങ്ങളും മെച്ചപ്പെടുത്തണമെന്നും ജീവനക്കാരുടെ സംഘടനകള്‍ ആവശ്യപ്പെടുന്നുണ്ട്.

ജീവിതച്ചെലവിലെ വര്‍ധനയും ജീവനക്കാരുടെ സാമ്പത്തിക ആവശ്യങ്ങളും പരിഗണിച്ചാണ് ശമ്പള പരിഷ്‌കരണത്തില്‍ വലിയ മാറ്റം വേണമെന്ന ആവശ്യം ഉയരുന്നത്. എന്നാല്‍ 69,000 രൂപ എന്നത് സംഘടന മുന്നോട്ടുവച്ച നിര്‍ദേശം മാത്രമാണ്. കമ്മീഷനോ കേന്ദ്ര സര്‍ക്കാരോ ഇത് അംഗീകരിച്ചിട്ടില്ല.

ഫിറ്റ്‌മെന്റ് ഫാക്ടര്‍ 3.833 ആക്കണമെന്ന് ആവശ്യം

കുറഞ്ഞ അടിസ്ഥാന ശമ്പളത്തിനൊപ്പം 3.833 ഫിറ്റ്‌മെന്റ് ഫാക്ടറും എന്‍എഫ്‌ഐആര്‍ നിര്‍ദേശിച്ചിട്ടുണ്ട്. പുതിയ ശമ്പളക്കമ്മീഷന്‍ നടപ്പാക്കുമ്പോള്‍ നിലവിലെ അടിസ്ഥാന ശമ്പളം പുതുക്കി കണക്കാക്കാന്‍ ഉപയോഗിക്കുന്ന ഗുണനഘടകമാണ് ഫിറ്റ്‌മെന്റ് ഫാക്ടര്‍.

Also Read: DR Hike: പെൻഷനിൽ 1,500 രൂപ വരെ കൂടുതൽ! 3% ഡിആർ വർദ്ധനവ് അക്കൗണ്ടിൽ എത്ര എത്തിക്കും?

ഈ ഘടകം ഉയരുന്നതിനനുസരിച്ച് പുതുക്കിയ അടിസ്ഥാന ശമ്പളത്തിലും വര്‍ധനയുണ്ടാകും. അതിനാല്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണത്തില്‍ ഫിറ്റ്‌മെന്റ് ഫാക്ടറിന് നിര്‍ണായക സ്ഥാനമുണ്ട്. എന്നാല്‍ 3.833 എന്നത് റെയില്‍വേ ജീവനക്കാരുടെ സംഘടന മുന്നോട്ടുവെച്ച ആവശ്യമാണ്, വിഷയത്തില്‍ അന്തിമ തീരുമാനമായിട്ടില്ല.

എട്ടാം ശമ്പളക്കമ്മീഷന്റെ ചര്‍ച്ചകള്‍ തുടരുന്നു

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം, പെന്‍ഷന്‍, അലവന്‍സുകള്‍, സേവന വ്യവസ്ഥകള്‍ എന്നിവ സംബന്ധിച്ച് വിവിധ ജീവനക്കാരുടെ സംഘടനകളില്‍ നിന്നും യൂണിയനുകളില്‍ നിന്നും എട്ടാം ശമ്പളക്കമ്മീഷന്‍ നിര്‍ദേശങ്ങള്‍ തേടിവരികയാണ്.

ഇതിന്റെ ഭാഗമായി 2026 ഒക്ടോബര്‍ 22, 23 തീയതികളില്‍ മുംബൈയില്‍ രണ്ടുദിവസത്തെ കൂടിയാലോചനാ യോഗങ്ങളും നടന്നു. വിവിധ വിഭാഗങ്ങളുടെ ആവശ്യങ്ങളും അഭിപ്രായങ്ങളും കേട്ടശേഷമായിരിക്കും കമ്മീഷന്‍ ശുപാര്‍ശകള്‍ തയാറാക്കുക.

English Summary

The National Federation of Indian Railwaymen (NFIR) has proposed a minimum basic salary of Rs 69,000 and a fitment factor of 3.833 before the 8th Pay Commission. These are the union’s recommendations and have not yet been approved by the government.

Follow Us