ഐസിസി റാങ്കിംഗിൽ തിലക് വർമ്മയ്ക്ക് നേട്ടം; സൂര്യകുമാർ യാദവ് വീണ്ടും പിന്നിലേക്ക് | ICC T20 Rankings Tilak Varma Climbs Up To 3rd Spot While Suryakumar Yadav Slips To 13th Spot Malayalam news - Malayalam Tv9

ICC Rankings: ഐസിസി റാങ്കിംഗിൽ തിലക് വർമ്മയ്ക്ക് നേട്ടം; സൂര്യകുമാർ യാദവ് വീണ്ടും പിന്നിലേക്ക്

Published: 

25 Dec 2025 | 04:59 PM

Tilak Varma ICC Rankings: ഐസിസി ടി20 റാങ്കിംഗിൽ തിലക് വർമ്മ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി. സൂര്യകുമാർ യാദവ് പിന്നിലേക്കിറങ്ങി.

1 / 5ഏറ്റവും പുതിയ ഐസിസി ടി20 റാങ്കിംഗിൽ നേട്ടമുണ്ടാക്കി തിലക് വർമ്മ. ഒരു സ്ഥാനം മെച്ചപ്പെടുത്തിയ തിലക് വർമ്മ ബാറ്റർമാരുടെ റാങ്കിംഗിൽ മൂന്നാം സ്ഥാനത്തെത്തി. ശ്രീലങ്കയുടെ പാത്തും നിസങ്കയെ മറികടക്കാണ് തിലക് വർമ്മ മൂന്നാം സ്ഥാനത്തേക്ക് മുന്നേറിയത്. (Image Credits - PTI)

ഏറ്റവും പുതിയ ഐസിസി ടി20 റാങ്കിംഗിൽ നേട്ടമുണ്ടാക്കി തിലക് വർമ്മ. ഒരു സ്ഥാനം മെച്ചപ്പെടുത്തിയ തിലക് വർമ്മ ബാറ്റർമാരുടെ റാങ്കിംഗിൽ മൂന്നാം സ്ഥാനത്തെത്തി. ശ്രീലങ്കയുടെ പാത്തും നിസങ്കയെ മറികടക്കാണ് തിലക് വർമ്മ മൂന്നാം സ്ഥാനത്തേക്ക് മുന്നേറിയത്. (Image Credits - PTI)

2 / 5

ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് വീണ്ടും പിന്നിലേക്ക് പോയി. നേരത്തെ 10ആം സ്ഥാനത്തായിരുന്ന താരം ഏറ്റവും പുതിയ റാങ്കിംഗ് അനുസരിച്ച് 13ആം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കഴിഞ്ഞ കുറേ മാസങ്ങളായി സൂര്യകുമാർ യാദവിൻ്റെ പ്രകടനം വളരെ മോശമാണ്.

3 / 5

റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമ്മ തുടരുകയാണ്. 908 റേറ്റിങ് പോയിൻ്റോടെയാണ് അഭിഷേക് ശർമ്മ ഒന്നാം സ്ഥാനത്ത് തുടരുന്നത്. രണ്ടാം സ്ഥാനത്തുള്ള ഇംഗ്ലണ്ട് ഓപ്പണർ ഫിൽ സാൾട്ടിന് 849 റേറ്റിങ് പോയിൻ്റും തിലക് വർമ്മയ്ക്ക് 805 റേറ്റിങ് പോയിൻ്റും ഉണ്ട്.

4 / 5

ബൗളർമാരുടെ റാങ്കിംഗിൽ വരുൺ ചക്രവർത്തി ഒന്നാം സ്ഥാനത്ത് തുടരുന്നു. 804 റേറ്റിംഗുമായി വരുൺ ബഹുദൂരം മുന്നിലാണ്. ജസ്പ്രീത് ബുംറ 10 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 18ആം സ്ഥാനത്തെത്തിയപ്പോൾ അക്സർ പട്ടേൽ 15 ആം സ്ഥാനത്തും അർഷ്ദീപ് സിംഗ് 16ആം സ്ഥാനത്തുമാണ്.

5 / 5

മലയാളി താരം സഞ്ജു സാംസൺ 41ആം റാങ്കിലാണ്. ഏഷ്യാ കപ്പിൽ ടോപ്പ് ഓർഡറിൽ അവസരം ലഭിക്കാതിരുന്നതും ദക്ഷിണാഫ്രിക്കക്കെതിരെ ഒരു കളി മാത്രം കളിച്ചതുമാണ് സഞ്ജുവിന് തിരിച്ചടിയായത്. ന്യൂസീലൻഡിനെതിരായ പരമ്പരയിൽ നന്നായി കളിച്ചാൽ സഞ്ജു റാങ്കിംഗിൽ നേട്ടമുണ്ടാക്കും.

രാത്രി താജ്മഹൽ കാണാൻ പറ്റുമോ?
അവോക്കാഡോ ഓയിൽ ഇത്ര വലിയ സംഭവമോ?
വീടിന് മുമ്പിൽ തെങ്ങ് ഉണ്ടെങ്കിൽ ദോഷമോ?
തേന്‍ ചൂടാക്കിയാല്‍ പ്രശ്‌നമോ?
വീട്ടുമുറ്റത്ത് പടം പൊഴിക്കുന്ന മൂർഖൻ
സ്കൂൾ ബസ് ഇടിച്ച് തെറിപ്പിച്ചത് അച്ഛനെയും മകനെയും
റീൽസ് എടുക്കാൻ റെഡ് സിഗ്നൽ; ട്രെയിൻ നിർത്തിച്ച് വിദ്യാർഥികൾ
അയ്യേ, ഇതു കണ്ടോ; ഹോട്ടലിലെ ന്യൂഡില്‍സ് ആദ്യം എലിക്ക്, പിന്നെ മനുഷ്യന്; വിജയവാഡയിലെ ദൃശ്യങ്ങള്‍