ICC Women ODI World Cup 2025: വനിതാ ഏകദിന ലോകകപ്പില്‍ ഇന്ത്യയ്ക്ക് ഇന്ന് നിര്‍ണായകം; എതിരാളികള്‍ കരുത്തര്‍
India W vs Zealand W: നിര്‍ണായക പോരാട്ടത്തില്‍ ഇന്ത്യ ന്യൂസിലന്‍ഡിനെ നേരിടും. ഇന്ന് നവി മുംബൈയിലെ ഡിവൈ പാട്ടില്‍ സ്റ്റേഡിയത്തിലാണ് മത്സരം. ന്യൂസിലന്‍ഡിനും മത്സരം നിര്‍ണായകമാണ്. ന്യൂസിലന്‍ഡിനെ തോല്‍പിച്ചാല്‍ ഇന്ത്യയുടെ സെമി സാധ്യതകള്‍ സജീവമാകും

വനിതാ ഏകദിന ലോകകപ്പിലെ നിര്‍ണായക പോരാട്ടത്തില്‍ ഇന്ത്യ ഇന്ന് ന്യൂസിലന്‍ഡിനെ നേരിടും. ഉച്ചയ്ക്ക് മൂന്നിന് നവി മുംബൈയിലെ ഡിവൈ പാട്ടില്‍ സ്റ്റേഡിയത്തിലാണ് മത്സരം. ന്യൂസിലന്‍ഡിനും ഇന്നത്തെ മത്സരം നിര്‍ണായകമാണ് (ഇന്ത്യന്‍ ടീം പരിശീലിക്കുന്ന ദൃശ്യങ്ങള്‍, Image Credits: PTI)

തുടര്‍ച്ചയായി മൂന്ന് തോല്‍വികള്‍ വഴങ്ങിയതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. ആദ്യ രണ്ട് മത്സരങ്ങളില്‍ ഇന്ത്യ ശ്രീലങ്കയെയും, പാകിസ്ഥാനെയും തോല്‍പിച്ചിരുന്നു. എന്നാല്‍ ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് ടീമുകളോട് തുടരെ തോറ്റു (Image Credits: PTI)

അവസാന ഓവറുകളിലായിരുന്നു തോല്‍വി. അവസാന നിമിഷം വഴങ്ങിയ അപ്രതീക്ഷിത തോല്‍വികളിലൂടെ വിലപ്പെട്ട പോയിന്റുകളാണ് ഇന്ത്യ നഷ്ടപ്പെടുത്തിയത്. എങ്കിലും ഇന്ത്യ സെമി ഫൈനല്‍ സാധ്യതകള്‍ കൈവിട്ടിട്ടില്ല (Image Credits: PTI)

അഞ്ച് മത്സരങ്ങളില്‍ നിന്ന് രണ്ട് ജയവും മൂന്ന് തോല്‍വിയുമാണ് ഇന്ത്യയുടെ ഇതുവരെയുള്ള സമ്പാദ്യം. നാല് പോയിന്റുണ്ട്. പോയിന്റ് പട്ടികയില്‍ അഞ്ചാമതാണ് (Image Credits: PTI)

ബംഗ്ലാദേശിനെതിരെ ഒരു മത്സരം കൂടി അവശേഷിക്കുന്നുണ്ട്. ബംഗ്ലാദേശ് വെല്ലുവിളി ഉയര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്നില്ല. അതുകൊണ്ട് തന്നെ ന്യൂസിലന്‍ഡിനെ തോല്‍പിച്ചാല്‍ ഇന്ത്യയുടെ സെമി സാധ്യതകള്‍ സജീവമാകും. അഞ്ചാം സ്ഥാനത്തുള്ള ന്യൂസിലന്‍ഡിനും മുന്നേറണമെങ്കില്‍ ഇന്ന് വിജയം അനിവാര്യമാണ് (Image Credits: PTI)