സൂക്ഷിക്കണേ! അമിതമായി കഴിച്ചാൽ മുഖക്കുരുവിന് കാരണമായേക്കാവുന്ന പഴങ്ങൾ ഇവയാണ് | ​Identify the fruits that may cause pimples when overconsumed, here is how to prevent it Malayalam news - Malayalam Tv9

Pimble Free Face: സൂക്ഷിക്കണേ! അമിതമായി കഴിച്ചാൽ മുഖക്കുരുവിന് കാരണമായേക്കാവുന്ന പഴങ്ങൾ ഇവയാണ്

Published: 

11 Oct 2025 15:30 PM

Fruits May Cause Pimble: ശരീരത്തിന്റെ പ്രതിരോധശേഷി മെച്ചപ്പെടുത്താനും ധാതുക്കൾ നൽകാനും പഴങ്ങൾ വളരെ നല്ലതാണ്. എന്നാൽ അമിതമായി കഴിച്ചാൽ പ്രതികൂലമായി പ്രതികരിക്കുന്ന ചില പഴങ്ങളുമുണ്ട്. ഈ പഴങ്ങൾ നമ്മുടെ ശരീരത്തിനുള്ളിലെ താപനില വർദ്ധിപ്പിക്കുകയും കുടൽ പ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു.

1 / 5അമിതമായാൽ അമൃതും വിഷമാണെന്നാണല്ലോ... അതുപോലെയാണ് ഭക്ഷണത്തിൻ്റെ കാര്യത്തിലും. ​ഗുണമേന്മയുണ്ടെന്ന് കരുതി ഒന്നും അമിതമായി കഴിക്കരുത്. അതിൻ്റെ പാർശ്വഫലങ്ങൾ നമ്മൾ കരുതുന്നതിലും അപ്പുറമായിരിക്കും. അത്തരത്തിലൊന്നാണ് പഴങ്ങൾ.  വിറ്റാമിനുകൾ, നാരുകൾ, ഗ്ലൂക്കോസ്, സൂക്ഷ്മ പോഷകങ്ങൾ എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് പഴങ്ങൾ. (Image Credits: Unsplash)

അമിതമായാൽ അമൃതും വിഷമാണെന്നാണല്ലോ... അതുപോലെയാണ് ഭക്ഷണത്തിൻ്റെ കാര്യത്തിലും. ​ഗുണമേന്മയുണ്ടെന്ന് കരുതി ഒന്നും അമിതമായി കഴിക്കരുത്. അതിൻ്റെ പാർശ്വഫലങ്ങൾ നമ്മൾ കരുതുന്നതിലും അപ്പുറമായിരിക്കും. അത്തരത്തിലൊന്നാണ് പഴങ്ങൾ. വിറ്റാമിനുകൾ, നാരുകൾ, ഗ്ലൂക്കോസ്, സൂക്ഷ്മ പോഷകങ്ങൾ എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് പഴങ്ങൾ. (Image Credits: Unsplash)

2 / 5

കഴിയുന്നത്ര പഴങ്ങൾ കഴിക്കാൻ ആരോ​ഗ്യ വിദ​ഗ്ധർ പോലും ശുപാർശ ചെയ്യാറുണ്ട്. കാരണം അവ ശരീരത്തിന്റെ പ്രതിരോധശേഷി മെച്ചപ്പെടുത്താനും ധാതുക്കൾ നൽകാനും വളരെ നല്ലതാണ്. എന്നാൽ അമിതമായി കഴിച്ചാൽ പ്രതികൂലമായി പ്രതികരിക്കുന്ന ചില പഴങ്ങളുമുണ്ട്. ഈ പഴങ്ങൾ നമ്മുടെ ശരീരത്തിനുള്ളിലെ താപനില വർദ്ധിപ്പിക്കുകയും കുടൽ പ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു, ഇത് മുഖക്കുരുവിന് കാരണാകുന്നവയാണ്. (Image Credits: Unsplash)

3 / 5

പീച്ച്: ഈ പഴത്തിന് നല്ല മധുരമാണ്. പക്ഷേ പീച്ച് അമിതമായി കഴിക്കുന്നത് കുടൽ ചൂടാകാൻ കാരണമാകും, ഇത് ഗർഭിണിയായ സ്ത്രീക്ക് രക്തസ്രാവത്തിന് പോലും കാരണമാകുന്നു. പീച്ച് പഴത്തിൻ്റെ തൊലി എളുപ്പത്തിൽ ചൊറിച്ചിലും തൊണ്ടവേദനയും ഉണ്ടാക്കുന്നു, കൂടാതെ ചർമ്മത്തിൽ അലർജിയുള്ള ആളുകൾക്ക് ഇത് നല്ലതല്ല. ഇത് കഴിക്കുമ്പോൾ ശരീര താപനില ഉയരുന്നതിനാൽ, മുഖക്കുരുവിന് കാരണമാകുന്നു. (Image Credits: Unsplash)

4 / 5

പേരയ്ക്ക: വിറ്റാമിൻ സി ധാരാളം അടങ്ങിയ ഒന്നാണ് പേരയ്ക്ക. പേരയ്ക്ക മുഖക്കുരുവിന് കാരണമാകാറുണ്ട്. പ്രത്യേകിച്ച് നിങ്ങൾക്ക് മലബന്ധം ഉണ്ടെങ്കിൽ. കുടലുമായി ബന്ധപ്പെട്ട് നിരന്തരം പ്രശ്നമുള്ളവരാണെങ്കിൽ പേരയ്ക്ക ഒഴിവാക്കുക. , കാരണം ഇത് നിങ്ങളുടെ അവസ്ഥ കൂടുതൽ വഷളാക്കും. കൂടാതെ ഇത് മുഖത്ത് പല രീതിയിൽ പ്രതിഫലിക്കുകയും ചെയ്യുന്നു. (Image Credits: Unsplash)

5 / 5

മാമ്പഴം: 'പഴങ്ങളുടെ രാജാവ്' എന്നറിയപ്പെടുന്ന മാമ്പഴം ശരീരത്തിൽ താപനില വർദ്ധിപ്പിക്കുന്നു, ഇത് അമിതമായി കഴിക്കുമ്പോൾ നിങ്ങളുടെ കുടലിൽ പ്രശ്‌നങ്ങൾ ഉണ്ടാകുന്നു. ചില സാഹചര്യങ്ങളിൽ മുഖത്ത് തിണർപ്പ്, മുഖക്കുരു, ചുണങ്ങു എന്നിവയിലേക്ക് നയിക്കും. ഇത് നമ്മുടെ തലച്ചോറിനെ പോഷിപ്പിക്കാനും, വിറ്റാമിൻ സി യുടെ മികച്ച ഉറവിടവുമാണിത്. (Image Credits: Unsplash)

ഗര്‍ഭിണികള്‍ക്ക് പൈനാപ്പിള്‍ കഴിക്കാമോ?
ദീർഘയാത്രകൾക്കിടെ നടുവേദനയുണ്ടാകുന്നുണ്ടോ? പരിഹാരമിതാ
'കളങ്കാവല്‍' ആദ്യ ദിനം നേടിയത് എത്ര?
ഈ ദിവസം വരെ ബെംഗളൂരുവില്‍ വൈദ്യുതിയില്ല
കാറിൻ്റെ ഡോറിൻ്റെ ഇടയിൽ വെച്ച് കുഴൽ പണം കടത്താൻ ശ്രമം
കോഴിക്കോട് ചെറുവണ്ണൂരിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടുന്നു
വരി വരിയായി നിര നിരയായി ആനകൾ
മോഹൻലാലിനെ ആദരിച്ച് മമ്മൂട്ടി