ഗ്യാസും ദഹനക്കേടും അകറ്റി കുടലിനെ ആരോ​ഗ്യമാക്കാം; ഭക്ഷണരീതിയിൽ വരുത്തേണ്ട മാറ്റങ്ങൾ | Improve Your Gut Health, Find The Food Choices Can Transform Your Digestion Malayalam news - Malayalam Tv9

Gut Health: ഗ്യാസും ദഹനക്കേടും അകറ്റി കുടലിനെ ആരോ​ഗ്യമാക്കാം; ഭക്ഷണരീതിയിൽ വരുത്തേണ്ട മാറ്റങ്ങൾ

Published: 

27 Jul 2026 | 12:49 PM

Gut Health Friendly Foods: ഇന്നത്തെ തിരക്കുപിടിച്ച ജീവിതശൈലിയിൽ പലരും ഇതെല്ലാം നേരിടുന്നതാണ്. ദഹനവ്യവസ്ഥയുടെ കേന്ദ്രമായ കുടലിന്റെ ആരോഗ്യം മോശമാകുമ്പോഴാണ് ഇത്തരം ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നത്. കുടലിൽ വസിക്കുന്ന കോടിക്കണക്കിന് ഗുണകരമായ ബാക്ടീരിയകളുടെ സംതുലിതാവസ്ഥ നിലനിർത്തുക എന്നതാണ് ഇതിനുള്ള ഏക പരിഹാരം. നമ്മുടെ ഭക്ഷണരീതിയിൽ ചില മാറ്റങ്ങൾ വരുത്തിയാൽ തന്നെ ഗ്യാസും ദഹനക്കേടും അകറ്റി കുടലിന്റെ ആരോഗ്യം പൂർണ്ണമായി സംരക്ഷിക്കാൻ സാധിക്കും.

1 / 5
വയറിലെ എരിച്ചിൽ, ഗ്യാസ്, അസിഡിറ്റി, ദഹനക്കേട്... തുടങ്ങി നിരവധി പ്രശ്നങ്ങളാണ് ഇന്ന് പലരെയും അലട്ടുന്നത്. ഇന്നത്തെ തിരക്കുപിടിച്ച ജീവിതശൈലിയിൽ പലരും ഇതെല്ലാം നേരിടുന്നതാണ്. ദഹനവ്യവസ്ഥയുടെ കേന്ദ്രമായ കുടലിന്റെ  ആരോഗ്യം മോശമാകുമ്പോഴാണ് ഇത്തരം ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നത്. കുടലിൽ വസിക്കുന്ന കോടിക്കണക്കിന് ഗുണകരമായ ബാക്ടീരിയകളുടെ സംതുലിതാവസ്ഥ നിലനിർത്തുക എന്നതാണ് ഇതിനുള്ള ഏക പരിഹാരം. (Image Credit Source: Getty Images)

2 / 5
നമ്മുടെ ഭക്ഷണരീതിയിൽ ചില മാറ്റങ്ങൾ വരുത്തിയാൽ തന്നെ ഗ്യാസും ദഹനക്കേടും അകറ്റി കുടലിന്റെ ആരോഗ്യം പൂർണ്ണമായി സംരക്ഷിക്കാൻ സാധിക്കും. ഇതിനായി ഭക്ഷണത്തിൽ വരുത്തേണ്ട പ്രധാന മാറ്റങ്ങളും എന്തെല്ലാം കഴിക്കണമെന്നും അറിയാം. കുടലിലെ നല്ല ബാക്ടീരിയകളെ വളർത്താൻ പ്രോബയോട്ടിക്സുകൾ അത്യാവശ്യമാണ്. അതിനാൽ ദിവസവും ഭക്ഷണശേഷം ഒരു ഗ്ലാസ് മോരോ തൈരോ കുടിക്കുന്നത് അസിഡിറ്റിയും ഗ്യാസും തടയാൻ സഹായിക്കും.

3 / 5
ദഹനം സുഗമമാക്കാനും മലബന്ധം ഒഴിവാക്കാനും നാരുകൾ അടങ്ങിയ ആഹാരം ദിവസേന ഉൾപ്പെടുത്തണം. ചെറുപയർ, കടല തുടങ്ങിയ പയറുവർഗ്ഗങ്ങളാണ് ഇതിൽ ഏറ്റവും മികച്ചത്. അതുപോലെ തന്നെ പച്ചക്കറികളും ഫൈബർ അടങ്ങിയ പഴവർഗ്ഗങ്ങളും അതായത് പപ്പായ, നേന്ത്രപ്പഴം, ആപ്പിൾ തുടങ്ങിയവ. ദിവസവും മാംസാഹാരം മാത്രം കഴിക്കുന്നത് കുടലിനെ മോശമായ രീതിയിൽ ബാധിക്കുന്നു. അതിനാൽ ആഴ്ച്ചയിൽ മൂന്ന് നാല് ദിവസമെങ്കിലും ഇത്തരം ഭക്ഷണക്രമം പിന്തുടരണം.

4 / 5
കുടൽ ശുദ്ധമായിരിക്കാനും ദഹനരസങ്ങൾ കൃത്യമായി ഉത്പാദിപ്പിക്കാനും ധാരാളം വെള്ളം കുടിക്കേണ്ടത് വളരെ പ്രധാനമാണ്. അതിനാൽ യാതൊരു മടിയും കൂടാതെ ദിവസവും കുറഞ്ഞത് 8-10 ഗ്ലാസ് വെള്ളം കുടിക്കുക. വെറുതെ വെള്ളം കുടിക്കാൻ മടിയാണെങ്കിൽ, ജീരകവെള്ളം, കരിങ്ങാലി വെള്ളം, ചുക്കുവെള്ളം എന്നിവ കുടിക്കുന്നത് ഗ്യാസ് കെട്ടിക്കിടക്കുന്നത് ഒഴിവാക്കും. വെള്ളം കുടിക്കുന്നത് കുറഞ്ഞാലും ദഹന സംബന്ധമായ പ്രശ്നങ്ങൾ അലട്ടും.

5 / 5
നല്ല ബാക്ടീരിയകൾക്ക് ആവശ്യമായ പോഷണം നൽകുന്ന ഭക്ഷണങ്ങളാണ് പ്രീബയോട്ടിക്സുകൾ. വെളുത്തുള്ളി, ഉള്ളി, ഇഞ്ചി എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. അതുപോലെ തന്നെ വാഴപ്പഴം, മരച്ചീനി/ കിഴങ്ങുവർഗ്ഗങ്ങൾ എന്നിവയും പ്രീബയോട്ടിക്സിന്റെ നല്ല സ്രോതസ്സുകളാണ്. അമിതമായി എണ്ണയിൽ വറുത്തതും പൊരിച്ചതുമായ പലഹാരങ്ങൾ കഴിവതും ഒഴിവാക്കണം. അതുപോലെ ചായ, കാപ്പി, തുടങ്ങിയ കഫീനടങ്ങിയവയും ഒഴിവാക്കുക.

Follow Us
Related Photo Gallery
മുറിയിൽ ലക്കി ബാംബൂ വച്ചിട്ടുണ്ടോ? ഇതറിയണം
കഴുത്തിന് ചുറ്റുമുള്ള കറുപ്പ് മാറ്റാനുള്ള വഴികളിതാ
പുഴുങ്ങിയ മുട്ട ഫ്രിഡ്ജിൽ സൂക്ഷിക്കാമോ?
പഴുത്ത പപ്പായയോ അതോ പച്ചയോ? ഗർഭകാലത്തെ വില്ലൻ ഇവനാണ്
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി