Millets Health Benefits: കുടലിന് മുതൽ ഹൃദയത്തിന് വരെ; ഭക്ഷണത്തിൽ മില്ലറ്റ് ചേർക്കുന്നതിൻ്റെ ആരോഗ്യ ഗുണങ്ങൾ
Health Benefits Of Eating Millets: പ്രതിരോധശേഷി ഉൾപ്പെടെ വളരെയധികം ഗുണങ്ങളുള്ള ഈ ധാന്യങ്ങൾ സ്ഥിരമായി കഴിക്കുന്നത് വളരെ നല്ലതാണ്. ഗ്ലൂറ്റൻ രഹിതവും, നാരുകളാൽ സമ്പുഷ്ടവും, അവശ്യ പോഷകങ്ങളാൽ സമ്പന്നവുമായ മില്ലറ്റ് നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ ലഭിക്കുന്ന ഗുണങ്ങൾ അറിയാം.

വളരെ കാലങ്ങളായി ഓട്സ് എന്നപോലെ അടുക്കളയിൽ സ്ഥാനം പിടിച്ച ഒന്നാണ് മില്ലറ്റ്. പ്രതിരോധശേഷി ഉൾപ്പെടെ വളരെയധികം ഗുണങ്ങളുള്ള ഈ ധാന്യങ്ങൾ സ്ഥിരമായി കഴിക്കുന്നത് വളരെ നല്ലതാണ്. ഗ്ലൂറ്റൻ രഹിതവും, നാരുകളാൽ സമ്പുഷ്ടവും, അവശ്യ പോഷകങ്ങളാൽ സമ്പന്നവുമായ മില്ലറ്റ് നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ ലഭിക്കുന്ന ഗുണങ്ങൾ അറിയാം. (Image Credits: Gettyimages)

ഊർജ്ജം, ദഹനം, മൊത്തത്തിലുള്ള ഉന്മേഷം എന്നിവയാണ് മില്ലറ്റ് കഴിക്കുന്നതിലൂടെ പ്രധാനമായും ലഭിക്കുന്നത്. അവശ്യ വിറ്റാമിനുകൾ, ധാതുക്കൾ, ഭക്ഷണ നാരുകൾ എന്നിവ മില്ലറ്റുകളിൽ ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ ഇരുമ്പ്, മഗ്നീഷ്യം, ഫോസ്ഫറസ്, ബി-കോംപ്ലക്സ് വിറ്റാമിനുകൾ എന്നിവയാൽ സമ്പുഷ്ടമായ ഇവ നാഡികളുടെ പ്രവർത്തനം, അസ്ഥികളുടെ ആരോഗ്യം, സുസ്ഥിരമായ ഊർജ്ജ ഉൽപാദനം എന്നിവയെ പിന്തുണയ്ക്കുന്നു. (Image Credits: Gettyimages)

കുറഞ്ഞ ഗ്ലൈസെമിക് സൂചികയുള്ളതിനാൽ, മില്ലറ്റ് രക്തത്തിലെ പഞ്ചസാരയുടെ അളവ് വളരെ കുറഞ്ഞ രീതിയിൽ മാത്രമെ ഉല്പാദിപ്പിക്കൂ. ഇത് നിങ്ങളിൽ ഗ്ലൂക്കോസിന്റെ പെട്ടെന്നുള്ള കുതിച്ചുചാട്ടം തടയുന്നു. അതുകൊണ്ട് തന്നെ പ്രമേഹരോഗികൾക്കും ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്കും അനുയോജ്യമായ ഭക്ഷണമാണിത്. (Image Credits: Gettyimages)

മില്ലറ്റുകളിൽ മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു. അതേസമയം അവയുടെ നാരുകൾ ശരീരത്തിലെ മോശം കൊളസ്ട്രോളിലെ കുറയ്ക്കുകയും നല്ല കൊളസ്ട്രോൾ നിലനിർത്തുകയും ചെയ്യുന്നു. അതിലൂടെ നിങ്ങളിൽ ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു. (Image Credits: Gettyimages)

മില്ലറ്റുകളിലെ വളരെ സാവധാനത്തിൽ ദഹിക്കുന്ന കാർബോഹൈഡ്രേറ്റുകൾ ഉള്ളതിനാൽ ഇടയ്ക്കിടെയുള്ള വിശപ്പിന്റെ വിളി നിങ്ങൾ മറക്കുന്നു. ഇടയ്ക്കിടെ ഭക്ഷണം കഴിക്കാതെ തന്നെ ഊർജ്ജം നൽകുന്നു. പ്രോട്ടീനും നാരുകളും കൂടുതലുള്ള ഇവ വയർ നിറഞ്ഞതായി തോന്നിപ്പിക്കുകയും ആരോഗ്യകരമായ ഭാരം നിലനിർത്തുകയും ചെയ്യുന്നു. കുടലിൻ്റെ ആരോഗ്യത്തിന് ഇവ വളരെ നല്ലതാണ്. (Image Credits: Gettyimages)