Chenab Rail Bridge: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പാലത്തിൻ്റെ അതിശയിപ്പിക്കുന്ന ചിത്രങ്ങൾ – Malayalam News: മലയാളം വാർത്തകൾ, Latest News in Malayalam Online, മലയാളം Live Updates, പ്രധാനപ്പെട്ട വാർത്ത, ഇന്നത്തെ പ്രധാനപ്പെട്ട മലയാളം വാർത്തകൾ

Chenab Rail Bridge: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പാലത്തിൻ്റെ അതിശയിപ്പിക്കുന്ന ചിത്രങ്ങൾ

Updated On: 

24 Apr 2024 15:39 PM

കാറ്റിൻ്റെ വേഗത്തിനനുസരിച്ച് തീവണ്ടിയുടെ വേഗം നിയന്ത്രിക്കുന്നതിനുള്ള സാങ്കേതിക വിദ്യയും ഈ പാലത്തിൻ്റെ പ്രത്യേകതയാണ്.

1 / 8ലോകത്തിലെ ഏഴാമത്തെ വലിയ കമാനാകൃതിയിലുള്ള പാലമാണ് ചെനാബ് റെയിൽ പാലം. ജമ്മു കശ്മീരിലെ റിയാസി ജില്ലയിലാണ് ഈ പാലം സ്ഥിതി ചെയ്യുന്നത്. ചെനാബ് നദിക്ക് കുറുകെയുള്ള ഈ പാലത്തിന് 1,178 അടി ഉയരമാണ് ഉള്ളത്. (Photo credit: Twitter/@RailMinIndia)

ലോകത്തിലെ ഏഴാമത്തെ വലിയ കമാനാകൃതിയിലുള്ള പാലമാണ് ചെനാബ് റെയിൽ പാലം. ജമ്മു കശ്മീരിലെ റിയാസി ജില്ലയിലാണ് ഈ പാലം സ്ഥിതി ചെയ്യുന്നത്. ചെനാബ് നദിക്ക് കുറുകെയുള്ള ഈ പാലത്തിന് 1,178 അടി ഉയരമാണ് ഉള്ളത്. (Photo credit: Twitter/@RailMinIndia)

2 / 8

2004ലാണ് പാലത്തിന്റെ നിർമ്മാണം ആരംഭിച്ചത്. ഉധംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽ ലിങ്ക് പ്രോജക്ടിന് (USBRL) കീഴിൽ കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡാണ് പാലം നിർമ്മിച്ചത്. (Photo credit: Twitter/@RailMinIndia)

3 / 8

118 കിലോമീറ്റർ ഖാസിഗുണ്ട്-ബാരാമുള്ള സെക്ഷൻ്റെ ആദ്യഘട്ടം 2009 ഒക്‌ടോബറിലും പിന്നീട് 18 കിലോമീറ്റർ ബനിഹാൽ-ഖാസിഗുണ്ട് സെക്ഷൻ 2013 ജൂണിലും 25 കിലോമീറ്റർ ഉധംപൂർ-കത്ര 2014 ജൂലൈയിലും കമ്മീഷൻ ചെയ്തു. (Photo credit: Twitter/@RailMinIndia)

4 / 8

ഈ പാലം പാരീസിലെ ഈഫൽ ടവറിനേക്കാൾ ഉയരമുള്ളതായി കണക്കാക്കപ്പെടുന്നു. ചെനാബ് പാലത്തിന് 1,315 മീറ്റർ നീളവും 17 സ്പാനുകളുമുണ്ട്, അതിൽ ചെനാബ് നദിക്ക് കുറുകെയുള്ള പ്രധാന കമാനത്തിൻ്റെ വിസ്തീർണ്ണം 467 മീറ്ററാണ്. (Photo credit: Twitter/@RailMinIndia)

5 / 8

കത്രയ്ക്കും ബനിഹാലിനും ഇടയിലുള്ള 111 കിലോമീറ്റർ പാതയെ ഈ പാലം ബന്ധിപ്പിക്കുന്നു. പാതയുടെ 86 ശതമാനവും തുരങ്കങ്ങളിലൂടെയാണ് കടന്നുപോകുന്നത്. (Photo credit: Twitter/@RailMinIndia)

6 / 8

1,250 കോടി രൂപ ചെലവിലാണ് ചെനാബ് നദിക്ക് മുകളിലൂടെയുള്ള ഈ പാലം നിർമ്മിച്ചിരിക്കുന്നത്. മണിക്കൂറിൽ 100 ​​കിലോമീറ്റർ വേഗതയിൽ വരെ ട്രെയിനിന് ഇതിലൂടെ സഞ്ചരിക്കാൻ കഴിയും. (Photo credit: Twitter/@RailwayNorthern)

7 / 8

മണിക്കൂറിൽ 266 കിലോമീറ്റർ വരെ വേഗത്തിലുള്ള കാറ്റിനെ ചെറുക്കാനും ഏറ്റവും ഉയർന്ന തീവ്രതയുള്ള സോൺ-V യുടെ ഭൂകമ്പ ആഘാതങ്ങൾ നേരിടാനും ഈ പാലത്തിന് കഴിയും. (Photo credit: Twitter/@DrJitendraSingh)

8 / 8

പാലത്തിൻ്റെ നിർമ്മാണത്തിൽ 28,660 മെട്രിക് ടൺ സ്റ്റീലാണ് ഉപയോ​ഗിച്ചിരിക്കുന്നത്. 1,300-ലധികം തൊഴിലാളികളും 300 എഞ്ചിനീയർമാരും പാലത്തിന്റെ നിർമ്മാണ ഘട്ടത്തിൽ ഉൾപ്പെട്ടിരിക്കുന്നു. (Photo credit: Twitter/@DrJitendraSingh)

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ