India vs Australia: ഓസീസിന് തിരിച്ചടി; ഒന്നാം ഏകദിനത്തില്‍ ‘സൂപ്പര്‍ താരങ്ങളു’ടെ സേവനം നഷ്ടമാകും
India vs Australia ODI: ഒന്നാം ഏകദിനത്തില്‍ ഓസ്‌ട്രേലിയയ്ക്ക് രണ്ട് താരങ്ങളുടെ സേവനം നഷ്ടമാകും. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജോഷ് ഇംഗ്ലിസിനെയും, സ്പിന്നര്‍ ആദം സാമ്പയെയും ഒഴിവാക്കിയെന്നാണ് റിപ്പോര്‍ട്ട്

ഇന്ത്യയ്‌ക്കെതിരായ ഒന്നാം ഏകദിനത്തില്‍ ഓസ്‌ട്രേലിയയ്ക്ക് രണ്ട് താരങ്ങളുടെ സേവനം നഷ്ടമാകും. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജോഷ് ഇംഗ്ലിസിനെയും, സ്പിന്നര്‍ ആദം സാമ്പയെയും ഒഴിവാക്കിയെന്നാണ് റിപ്പോര്‍ട്ട്. 19നാണ് പരമ്പരയിലെ ആദ്യ മത്സരം നടക്കുന്നത് (Image Credits: PTI)

കാലിനേറ്റ പരിക്കാണ് ഇംഗ്ലിസിന് തിരിച്ചടിയായത്. സിഡ്‌നിയിൽ നടക്കുന്ന മൂന്നാം ഏകദിനത്തിൽ ഇംഗ്ലിസ് തിരിച്ചെത്തിയേക്കും. പരിശീലനത്തിനിടെയാണ് താരത്തിന് പരിക്കേറ്റത് (Image Credits: PTI)

പകരം ജോഷ് ഫിലിപ്പിയെ ടീമിലുള്‍പ്പെടുത്തി. മറ്റൊരു വിക്കറ്റ് കീപ്പറായ അലക്‌സ് കാരിയെയും ഒഴിവാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ ജോഷ് ഫിലിപ്പി പ്ലേയിങ് ഇലവനിലെത്തിയേക്കും (Image Credits: PTI)

ആഷസ് പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ഷെഫീൽഡ് ഷീൽഡ് മത്സരത്തിൽ കളിക്കുന്നതിന് വേണ്ടിയാണ് കാരിയെ ഒഴിവാക്കിയത്. ഒന്നാം ഏകദിനത്തില്‍ നിന്ന് മാത്രമാണ് കാരിയെ ഒഴിവാക്കിയത്. രണ്ടും, മൂന്നും ഏകദിനങ്ങളില്‍ കാരി കളിച്ചേക്കും (Image Credits: PTI)

ആദ്യ ഏകദിനത്തില്‍ നിന്ന് മാത്രമാണ് സാംപയെ ഒഴിവാക്കിയത്. താരം രണ്ടാം ഏകദിനത്തിന് മുമ്പ് തിരിച്ചെത്തിയേക്കും. ആദ്യ ഏകദിനത്തില്‍ സാംപെയ്ക്ക് പകരം മാത്യു കുഹ്നെമാന്‍ പ്ലേയിങ് ഇലവനിലെത്തിയേക്കും (Image Credits: PTI)