India vs England: അർഷ്ദീപിന് അരങ്ങേറ്റം; കുൽദീപ് തിരികെ ടീമിൽ: അഞ്ചാം ടെസ്റ്റിനുള്ള സാധ്യതാ ടീം ഇങ്ങനെ
India Proabable XI vs England: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിൽ മാറ്റങ്ങൾക്ക് സാധ്യത. അർഷ്ദീപ് സിംഗ് ഇന്ന് അരങ്ങേറിയേക്കുമെന്നാണ് സൂചന.

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ചാം ടെസ്റ്റ് ഇന്ന് ആരംഭിക്കുകയാണ്. ലണ്ടനിലെ കെന്നിങ്ടൺ ഓവലിൽ ഇന്ത്യൻ സമയം വൈകുന്നേരം 3.30നാണ് മത്സരം ആരംഭിക്കുക. നാല് മത്സരങ്ങൾ അവസാനിച്ചപ്പോൾ ഇംഗ്ലണ്ട് 2-1ന് മുന്നിലാണ്. ഈ കളി ജയിച്ചാലേ ഇന്ത്യക്ക് പരമ്പര നഷ്ടപ്പെടാതിരിക്കൂ. (Image Credits- PTI)

ഇംഗ്ലണ്ട് ടീമിൽ പല മാറ്റങ്ങളുമുണ്ട്. ക്യാപ്റ്റൻ ബെൻ സ്റ്റോക്സും പേസ് ബൗളർ ജോഫ്ര ആർച്ചറും ബ്രൈഡൻ കാഴ്സും ഇന്നത്തെ മത്സരം കളിക്കില്ല. പകരം ബെൻ സ്റ്റോക്സ്, ഗസ് അറ്റ്കിൻസൺ, ജേമി ഓവർടൺ എന്നിവരെ ടീമിൽ ഉൾപ്പെടുത്തി. ഒലി പോപ്പ് ആണ് ടീമിനെ നയിക്കുക.

ഇന്ത്യൻ ടീമിലും മാറ്റങ്ങൾക്ക് സാധ്യതയുണ്ട്. ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം അനുവദിച്ചേക്കുമെന്നാണ് സൂചന. നാലാം ടെസ്റ്റിൽ അരങ്ങേറിയ അൻഷുൽ കംബോജ് ഈ കളി പുറത്തിരിക്കും. ഇവർക്ക് പകരം ഫാസ്റ്റ് ബൗളർ അർഷ്ദീപ് സിംഗും സ്പിന്നർ കുൽദീപ് യാദവും ടീമിലെത്തും.

അർഷ്ദീപ് സിംഗ് ഇതുവരെ ടെസ്റ്റ് മത്സരങ്ങളിൽ കളിച്ചിട്ടില്ല. താരം ഇന്ന് ടെസ്റ്റിൽ അരങ്ങേറുമെന്നാണ് സൂചന. കുൽദീപിനെ ടീമിൽ ഉൾപ്പെടുത്താത്തതിൽ വിമർശനം ശക്തമാണ്. അതുകൊണ്ട് തന്നെ താരം ഇന്ന് കളിച്ചേക്കുമെന്നാണ് സൂചന. എന്നാൽ അതിലൊരു പ്രതിസന്ധിയുണ്ട്.

കഴിഞ്ഞ മത്സരങ്ങളിൽ മികച്ചുനിന്ന വാഷിംഗ്ടൺ സുന്ദറും രവീന്ദ്ര ജഡേജയും സ്പിന്നർമാരായി ടീമിലുണ്ട്. പേസർമാരെ തുണയ്ക്കുന്ന പിച്ചാണ് ഓവൽ. ഇവിടെ വാഷിംഗ്ടൺ സുന്ദറിന് പകരം ആകാശ് ദീപ് എന്ന സാധ്യതയിൽ ഇന്ത്യ എത്രത്തോളം റിസ്കെടുക്കുമെന്ന് കണ്ടറിയണം.