AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

WCL 2025: സ്‌പോണ്‍സര്‍മാര്‍ക്ക് പിന്നാലെ ഇന്ത്യന്‍ ടീമും പിന്മാറി, ലെജന്‍ഡ്‌സ് ചാമ്പ്യന്‍ഷിപ്പില്‍ പാകിസ്ഥാന്‍ ഫൈനലിലേക്ക്‌

World Championship of Legends 2025: വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സിന്റെ പാകിസ്ഥാന്‍ ചാമ്പ്യന്‍സിനെതിരെയുള്ള സെമി ഫൈനല്‍ മത്സരത്തില്‍ നിന്ന് ഇന്ത്യ ചാമ്പ്യന്‍സ് പിന്മാറി. ഇന്ത്യ സെമി ഫൈനലില്‍ നിന്ന് പിന്മാറിയതോടെ പാകിസ്ഥാന്‍ ഫൈനലിലെത്തും

jayadevan-am
Jayadevan AM | Updated On: 30 Jul 2025 21:53 PM
വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സിന്റെ (ഡബ്ല്യുസിഎല്‍) പാകിസ്ഥാന്‍ ചാമ്പ്യന്‍സിനെതിരെയുള്ള സെമി ഫൈനല്‍ മത്സരത്തില്‍ നിന്ന് ഇന്ത്യ ചാമ്പ്യന്‍സ് പിന്മാറി. പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തിലാണ് പിന്മാറ്റം (Image Credits: facebook.com/worldchampionshipoflegends)

1 / 5
ഇന്ത്യയ്‌ക്കെതിരെ പ്രകോപനപരമായ പരാമര്‍ശങ്ങള്‍ നടത്തിയ ഷാഹിദ് അഫ്രീദി കളിക്കുന്ന ടീമിനെതിരെ കളിക്കില്ലെന്നാണ് ഇന്ത്യന്‍ ടീമിന്റെ നിലപാട്. നേരത്തെ ഗ്രൂപ്പ് ഘട്ടത്തിലും ഇന്ത്യന്‍ ചാമ്പ്യന്‍സ് പാകിസ്ഥാന്‍ ചാമ്പ്യന്‍സിനെതിരെ കളിക്കാന്‍ വിസമ്മതിച്ചിരുന്നു (Image Credits: facebook.com/worldchampionshipoflegends)

2 / 5
ശിഖർ ധവാൻ, ഇർഫാൻ പഠാൻ, ഹർഭജൻ സിംഗ്, യുവരാജ് സിംഗ്, സുരേഷ് റെയ്‌ന തുടങ്ങിയവർ പാകിസ്ഥാനെതിരെ നോക്കൗട്ട് മത്സരം കളിക്കാൻ വിസമ്മതിച്ചെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യ സെമി ഫൈനലില്‍ നിന്ന് പിന്മാറിയതോടെ പാകിസ്ഥാന്‍ ഫൈനലിലെത്തും (Image Credits: facebook.com/worldchampionshipoflegends)

3 / 5
വ്യാഴാഴ്ച എഡ്ജ്ബാസ്റ്റണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലായിരുന്നു സെമി ഫൈനല്‍ നടക്കേണ്ടിയിരുന്നത്. ലീഗ് ഘട്ടത്തില്‍ അഞ്ച് മത്സരങ്ങളില്‍ നിന്നു നാലു വിജയവുമായി പട്ടികയില്‍ ഒന്നാമതെത്തിയാണ് മുഹമ്മദ് ഹഫീസ് നയിക്കുന്ന പാക് ടീം നോക്കൗട്ടിലെത്തിയത്. നാലാം സ്ഥാനക്കാരായാണ് ഇന്ത്യ സെമിയിലെത്തിയത് (Image Credits: facebook.com/worldchampionshipoflegends)

4 / 5
ചൊവ്വാഴ്ച നടന്ന മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ തകര്‍ത്താണ് ഇന്ത്യ നോക്കൗട്ടിന് യോഗ്യത നേടിയത്. ഇന്ത്യ പാക് സെമി പോരാട്ടവുമായി സഹകരിക്കുന്നില്ലെന്ന് ലീഗിന്റെ മുന്‍നിര സ്‌പോണ്‍സര്‍മാരില്‍ ഒന്നായ ഈസ്‌മൈട്രിപ്പ് വ്യക്തമാക്കിയിരുന്നു. ഭീകരതയും ക്രിക്കറ്റും ഒരുമിച്ച് പോകില്ലെന്നാണ് കമ്പനിയുടെ കോ ഫൗണ്ടര്‍ നിഷാന്ത് പിറ്റി ഇതുസംബന്ധിച്ച് പ്രതികരിച്ചത് (Image Credits: facebook.com/worldchampionshipoflegends)

5 / 5