AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Rain Alert: വരുന്നത് കൊടുംമഴ, നാളെ മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഡാമുകളില്‍ ജലനിരപ്പ് ഉയരുന്നു, അതീവ ജാഗ്രത

Red alert in three districts in Kerala: എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളില്‍ അതിശക്തമായ മഴ പ്രതീക്ഷിക്കുന്നു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു

jayadevan-am
Jayadevan AM | Updated On: 04 Aug 2025 22:10 PM
സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത. നാളെ എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളില്‍ അതിശക്തമായ മഴ പ്രതീക്ഷിക്കുന്നു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. മറ്റ് ജില്ലകളില്‍ നാളെ മഞ്ഞ അലര്‍ട്ടാണ് (Image Credits: PTI)

1 / 5
ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ തമിഴ്‌നാട് തീരത്തിന് സമീപമായി ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് നാളെയും, മറ്റന്നാളും ഒറ്റപ്പെട്ട അതിതീവ്ര മഴയാണ് പ്രതീക്ഷിക്കുന്നത്. ഓഗസ്ത് ഏഴ് വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും, 10 വരെ നേരിയ, ഇടത്തരം മഴയും പ്രതീക്ഷിക്കുന്നു (Image Credits: PTI)

2 / 5
നദികളില്‍ അപകടകരമായ രീതിയില്‍ ജലനിരപ്പ് ഉയരുകയാണ്. മൂവാറ്റുപുഴ (കക്കടശേരി, തൊടുപുഴ സ്റ്റേഷന്‍), അച്ചന്‍കോവില്‍ (കല്ലേലി, കോന്നി ജിഡി സ്‌റ്റേഷന്‍) എന്നീ നദികളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. നദിതീരങ്ങളോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണം. നദികളില്‍ ഇറങ്ങരുത് (Image Credits: PTI)

3 / 5
മലങ്കര ഡാമിന്റെ ജലനിരപ്പും ഉയരുകയാണ്. ഷട്ടറുകള്‍ ഘട്ടം ഘട്ടമായി ഉയര്‍ത്തി ജലനിരപ്പ് സുരക്ഷിതമായ നിലയിലെത്തിക്കും. അതുകൊണ്ട് തൊടുപുഴ, മൂവാറ്റുപുഴയാറുകളില്‍ ജലനിരപ്പ് ഉയര്‍ന്നേക്കും. ജാഗ്രത പാലിക്കണം (Image Credits: PTI)

4 / 5
പെരിങ്ങല്‍കൂത്ത് ഡാമിലെ ജലനിരപ്പും ഉയരുകയാണ്. ഡാമിന്റെ സ്ലൂയിസ് വാല്‍വുകള്‍ ഘട്ടം ഘട്ടമായി തുറക്കും. അതുകൊണ്ട് ചാലക്കുടി പുഴയിലെ ജലനിരപ്പ് ഉയര്‍ന്നേക്കും. ചാലക്കുടി പുഴയുടെ തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണം. ഇന്ന് കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാനും പാടില്ല. വിവിധ തീരങ്ങളില്‍ കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ട് (Image Credits: PTI)

5 / 5