AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

India vs England: ചങ്കുറപ്പ് കാണിക്കെടേ എന്ന് ഗിൽ; ഇതൊന്നും അത്ര ശരിയല്ലെന്ന് ട്രോട്ട്: ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് ചൂടുപിടിക്കുന്നു

Jonathan Trott Against Shubman Gill: ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിനെതിരെ ഇംഗ്ലണ്ടിൻ്റെ മുൻ താരം ജൊനാതൻ ട്രോട്ട്. സമയം പാഴാക്കിയതിന് ഇംഗ്ലണ്ട് ഓപ്പണർമാർക്കെതിരെ ദേഷ്യപ്പെട്ടതിനാണ് താരം ഗില്ലിനെ വിമർശിച്ചത്.

abdul-basith
Abdul Basith | Published: 13 Jul 2025 17:05 PM
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള മൂന്നാം ടെസ്റ്റ് പുരോഗമിക്കുകയാണ്. ലോർഡ്സിൽ നടക്കുന്ന മത്സരത്തിൻ്റെ ഒന്നാം ഇന്നിംഗ്സിൽ ഇരു ടീമുകളും 387 റൺസിന് ഓൾ ഔട്ടായി. ബാറ്റും പന്തും കൊണ്ടുള്ള പോരാട്ടത്തിനൊപ്പം വാക്കുകൾ കൊണ്ടും ടീമുകൾ പരസ്പരം പോരടിക്കുകയാണ്. (Image Credits - PTI)

1 / 5
ഇന്ത്യൻ ഇന്നിംഗ്സ് അവസാനിച്ചതിന് പിന്നാലെ രണ്ടാം ദിനം ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിനായി ഓപ്പണർമാർ സമയം കളഞ്ഞത് വാക്കുകൾ കൊണ്ടുള്ള കടുത്ത പോരിലേക്ക് വഴിതെളിച്ചു. രണ്ട് ഓവർ എറിയാൻ സമയമുണ്ടായിരുന്നെങ്കിലും ഒരു ഓവറാക്കി ചുരുക്കുകയായിരുന്നു അവരുടെ ലക്ഷ്യം.

2 / 5
ഇതിനായി സാവധാനം തയ്യാറെടുത്തും ഗ്ലൗസിൽ പന്തുകൊണ്ടപ്പോൾ ഫിസിയോയെ വിളിച്ചും അവർ സമയം കളഞ്ഞു. ഇത് ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിനെ ചൊടിപ്പിച്ചു. സാക്ക് ക്രോളിയോട് 'ചങ്കുറപ്പ് കാണിക്കൂ' എന്ന് പറഞ്ഞ ഗിൽ ഫിസിയോയെ വിളിച്ചപ്പോൾ പരിഹസിച്ച് കയ്യടിക്കുകയും ചെയ്തു.

3 / 5
ഗില്ലിൻ്റെ പെരുമാറ്റം ഇംഗ്ലണ്ടിൻ്റെ മുൻ താരം ജൊനാതൻ ട്രോട്ടിന് ഇഷ്ടമായില്ല. "ഈ അഭിനയമൊന്നും ശരിയല്ല. ഗിൽ പഴയ ക്യാപ്റ്റനെപ്പോലെ തന്നെയാണ്. കൈചൂണ്ടുന്നതൊന്നും ശരിയല്ല. ഫീൽഡിൽ കരുത്തും മത്സരബുദ്ധിയുമൊക്കെ കാണിക്കുന്നത് ശരി. അത് കൂടരുത്."- ട്രോട്ട് പറഞ്ഞു.

4 / 5
മത്സരം ആവേശകരമായി പുരോഗമിക്കുകയാണ്. രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിനെ വിറപ്പിക്കുന്ന പ്രകടനമാണ് ഇന്ത്യൻ പേസർമാർ നടത്തുന്നത്. ബെൻ ഡക്കറ്റ് (12), ഒലി പോപ്പ് (4) എന്നിവരെ സിറാജും സാക്ക് ക്രോളിയെ (22) നിതീഷ് റെഡ്ഡിയും പുറത്താക്കി.

5 / 5