'നിങ്ങൾക്ക് നാണമുണ്ടോ?'; നാലാം ടി20 ഉപേക്ഷിച്ചതിൽ ബിസിസിഐക്കെതിരെ രൂക്ഷ വിമർശനം | IND vs SA Fans Criticize BCCI For Scheduling Matches In North India During Winter Season Amid Cancellation Of 4th Match Malayalam news - Malayalam Tv9

India vs South Africa: ‘നിങ്ങൾക്ക് നാണമുണ്ടോ?’; നാലാം ടി20 ഉപേക്ഷിച്ചതിൽ ബിസിസിഐക്കെതിരെ രൂക്ഷ വിമർശനം

Published: 

18 Dec 2025 10:31 AM

Fans Criticize BCCI: ബിസിസിഐക്കെതിരെ അതിരൂക്ഷ വിമർശനവുമായി ആരാധകർ. ദക്ഷിണാഫ്രിക്കക്കെതിരായ നാലാം ടി20 മുടങ്ങിയതിലാണ് വിമർശനം.

1 / 5ദക്ഷിണാഫ്രിക്കക്കെതിരായ നാലാം ടി20 ഉപേക്ഷിച്ചതിൽ ബിസിസിഐയ്ക്കെതിരെ രൂക്ഷവിമർശനം. കനത്ത മൂടൽമഞ്ഞിനെ തുടർന്ന് മത്സരം ഉപേക്ഷിച്ചത് ബിസിസിഐയുടെ പിടിപ്പുകേടാണെന്നാണ് ആരാധകരുടെ വിമർശനം. സമൂഹമാധ്യമങ്ങളിലൂടെ നിരവധി ആരാധകരാണ് വിമർശനമുന്നയിച്ചത്. (image Credits- PTI)

ദക്ഷിണാഫ്രിക്കക്കെതിരായ നാലാം ടി20 ഉപേക്ഷിച്ചതിൽ ബിസിസിഐയ്ക്കെതിരെ രൂക്ഷവിമർശനം. കനത്ത മൂടൽമഞ്ഞിനെ തുടർന്ന് മത്സരം ഉപേക്ഷിച്ചത് ബിസിസിഐയുടെ പിടിപ്പുകേടാണെന്നാണ് ആരാധകരുടെ വിമർശനം. സമൂഹമാധ്യമങ്ങളിലൂടെ നിരവധി ആരാധകരാണ് വിമർശനമുന്നയിച്ചത്. (image Credits- PTI)

2 / 5

ശൈത്യകാലത്ത് ഉത്തരേന്ത്യൻ നഗരങ്ങളിൽ മത്സരങ്ങൾ സംഘടിപ്പിച്ചതിനെ ആരാധകർ ചോദ്യം ചെയ്യുകയാണ്. ഈ സമയത്ത് പല ഉത്തരേന്ത്യൻ നഗരങ്ങളിലും മൂടൽ മഞ്ഞ് വളരെ അധികമായിരിക്കും. ഇതിനൊപ്പം പലയിടത്തെ വായുഗുണനിലവാരവും ഈ സമയത്ത് മോശമായിരിക്കും.

3 / 5

ന്യൂ ഛണ്ഡീഗഡ്, ധരംശാല, ലഖ്നൗ, റാഞ്ചി, റായ്പൂർ, വിശാഖപട്ടണം, കട്ടക്ക്, അഹ്മദാബാദ്, ഗുവാഹത്തി, കൊൽക്കത്ത എന്നീ വേദികളിലാണ് ഇന്ത്യ -ദക്ഷിണാഫ്രിക്ക പരമ്പര നടന്നത്. ലഖ്നൗ, ന്യൂ ഛണ്ഡീഗഡ്, ധരംശാല എന്നീ വേദികളിൽ ഈ സമയത്ത് വായുഗുണനിലവാരവും മോശമായിരിക്കും.

4 / 5

ഇതൊന്നും പരിഗണിക്കാതെയാണ് ബിസിസിഐ വേദികൾ അനുവദിച്ചതെന്ന് ആരാധകർ കുറ്റപ്പെടുത്തുന്നു. പണം മുടക്കി ടിക്കറ്റെടുത്ത് കളി കാണാൻ വന്ന ആരാധകരെ അപമാനിക്കുന്ന നിലപാടാണ് ബിസിസിഐയുടേതെന്നും വിമർശനമുണ്ട്. നാളെയാണ് പരമ്പരയിലെ അവസാന മത്സരം.

5 / 5

പരിക്കേറ്റ ശുഭ്മൻ ഗില്ലിന് പകരം ലഖ്നൗവിലെ മത്സരത്തിൽ സഞ്ജു കളിക്കുമെന്നായിരുന്നു സൂചനകൾ. എന്നാൽ, കളി ഉപേക്ഷിച്ചതോടെ സഞ്ജുവിൻ്റെ അവസരം നഷ്ടമായി. അഹ്മദാബാദിൽ നടക്കുന്ന അവസാന മത്സരത്തിൽ ശുഭ്മൻ ഗിൽ കളിക്കുമെന്നും സൂചനയുണ്ട്.

മുട്ടകഴിക്കുന്നവർക്ക് ഹൃദ്രോ​ഗം ഉണ്ടാകുമോ?
കോഫി ലവര്‍ ആണോ? റ്റിറാമിസു പരീക്ഷിച്ചാലോ
മുടി വളരാന്‍ തണ്ണിമത്തന്‍ കുരു; സത്യമാണോ ഇത്?
പുട്ട് കട്ടിയാകുന്നുണ്ടോ? മാവിൽ ഇതൊന്ന് ചേ‍ർത്താൽ മതി
തടി കൊണ്ടാണ് ഇതുണ്ടാക്കുന്നത്
ട്രെയിൻ പാളത്തിലേക്കോടിച്ച് കേറ്റിയത് താർ, ഞെട്ടിയത് ജനം
പത്തി വിടർത്തി മൂർഖൻ, അവസാനം സംഭവിച്ചത്...
കൈക്കുഞ്ഞുമായി എത്തിയ യുവതിയുടെ മുഖത്തടിച്ച് സിഐ