AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

T20 World Cup 2026: ‘നോക്കട്ടെ, ഇവന്മാർക്ക് ധൈര്യമുണ്ടോ എന്ന്’; പിസിബിയുടെ ബഹിഷ്കരണ ഭീഷണിയിൽ പ്രതികരിച്ച് ഹർഭജൻ സിംഗ്

Harbhajan Singh Against PCB: പാകിസ്താൻ ക്രിക്കറ്റ് ബോർഡിനെതിരെ ഹർഭജൻ സിംഗ്. ശരിക്കും കളി ബഹിഷ്കരിക്കാൻ ഇവർക്ക് ധൈര്യമുണ്ടോ എന്ന് നോക്കട്ടെ എന്ന് ഹർഭജൻ പറഞ്ഞു.

Abdul Basith
Abdul Basith | Published: 03 Feb 2026 | 08:23 AM
ഇന്ത്യക്കെതിരായ ടി20 ലോകകപ്പ് മത്സരം ബഹിഷ്കരിക്കുമെന്ന പാകിസ്താൻ ക്രിക്കറ്റ് ബോർഡിൻ്റെ ഭീഷണിയിൽ പ്രതികരിച്ച് ഇന്ത്യയുടെ മുൻ താരവും കമൻ്റേറ്ററുമായ ഹർഭജൻ സിംഗ്. കളി ബഹിഷ്കരിക്കാൻ ഇവർക്ക് ധൈര്യമുണ്ടോ എന്ന് നോക്കട്ടെ എന്ന് ഹർഭജൻ പറഞ്ഞു. (Image Credits- PTI)

1 / 5
തൻ്റെ യൂട്യൂബ് ചാനലിലൂടെയാണ് ഹർഭജൻ്റെ പ്രതികരണം. "നിങ്ങൾക്ക് ഇതിൽ നിന്ന് എന്ത് ലാഭമാണ് ലഭിക്കുന്നത്. ഇത് വെറുതേ ധാർഷ്ട്യം കാണിക്കാനാണ്. നമുക്ക് നോക്കാം, ഇവർക്ക് ശരിക്കും ധൈര്യമുണ്ടോ എന്ന്. തങ്ങൾ ബംഗ്ലാദേശിനൊപ്പമാണെന്ന് മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുകയാണ്."

2 / 5
"അതിലൊന്നും പ്രശ്നമില്ല. പക്ഷേ, ഇന്ത്യ - പാകിസ്താൻ മത്സരം നടക്കണമെന്നാഗ്രഹിക്കുന്ന നിങ്ങളുടെ രാജ്യത്തുള്ള ജനങ്ങളെപ്പറ്റി ആലോചിച്ചോ? കളി നടക്കേണ്ടിയിരുന്നത് ഒരു നിക്ഷ്പക്ഷ വേദിയിലായിരുന്നു. യുദ്ധത്തിൻ്റെ സമയത്ത് നിങ്ങൾ ഏഷ്യാ കപ്പ് മത്സരം കളിച്ചതാണ്."

3 / 5
"നിങ്ങൾ അത്ര വലിയ രാജ്യസ്നേഹികളാണെങ്കിൽ ഏഷ്യാ കപ്പിൻ്റെ സമയത്ത് അതെവിടെപ്പോയി? നിങ്ങൾക്ക് സ്വന്തം രാജ്യത്തിനായി യാതൊരു വികാരങ്ങളുമില്ല. പക്ഷേ, മറ്റൊരു രാജ്യത്തിനൊപ്പം നിൽക്കുന്നു എന്നാണോ? ഐസിസിയുടെ തീരുമാനത്തിനായി കാത്തിരിക്കൂ."- താരം തുടർന്നു.

4 / 5
ഈ മാസം ഏഴിനാണ് ടി20 ലോകകപ്പ് ആരംഭിക്കുക. ഇന്ത്യക്കൊപ്പം ഗ്രൂപ്പ് എയിലായിരുന്നു പാകിസ്താൻ. യുഎസ്എ, നമീബിയ, നെതർലൻഡ്സ് എന്നീ ടീമുകളും ഗ്രൂപ്പ് എയിലുണ്ട്. ഫെബ്രുവരി 15ന് ശ്രീലങ്കയിലെ കൊളംബോയിൽ വച്ചാണ് ഇന്ത്യ - പാകിസ്താൻ മത്സരം തീരുമാനിച്ചിരുന്നത്.

5 / 5