AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Coconut Oil Price Hike : വെളിച്ചെണ്ണ വില ഉയർന്നു, പിന്നാലെ സബ്സിഡിയുമായി സപ്ലൈകോ; ലഭിക്കുന്നത് ഒരു ലിറ്റർ

Coconut Oil Supply Co Subsidy : ഒരു ലിറ്റർ ശബരി വെളിച്ചെണ്ണയാണ് സബ്സിഡി ഇനത്തിൽ ലഭിക്കുക. വെളിച്ചെണ്ണയ്ക്ക് പുറമെ തുവരപ്പരിപ്പും മല്ലിയും സപ്ലൈകോ സബ്സിഡി ഇനത്തിൽ ഉൾപ്പെടുത്തിട്ടുണ്ട്.

Coconut Oil Price Hike : വെളിച്ചെണ്ണ വില ഉയർന്നു, പിന്നാലെ സബ്സിഡിയുമായി സപ്ലൈകോ; ലഭിക്കുന്നത് ഒരു ലിറ്റർ
Coconut Oil (Representational Image)Image Credit source: Getty Images
Jenish Thomas
Jenish Thomas | Published: 03 Feb 2026 | 10:35 PM

തിരുവനന്തപുരം : തേങ്ങയുടെയും വെളിച്ചെണ്ണയുടെയും വില വീണ്ടും വിപണയിൽ കുതിച്ചുയർന്നിരിക്കുകയാണ്. വെള്ളിച്ചെണ്ണയുടെ ചില്ലറ വിൽപനം ഏകദേശം 500 രൂപയോളമായി ഉയർന്നു. ഇതോടെ സംസ്ഥാനത്തെ പൊതുവിതരണ വകുപ്പ് സ്പ്ലൈകോ വഴി വെളിച്ചെണ്ണ സബ്സിഡി ഇനത്തിൽ ഉൾപ്പെടുത്തി. ഒരു ലിറ്റർ ശബരി വെളിച്ചെണ്ണയാണ് സപ്ലൈകോ വഴി സബ്സിഡിയായി നൽകുന്നത്.

329 രൂപ ഒരു ലിറ്റർ ശബരി വെളിച്ചെണ്ണ 289 രൂപയ്ക്കാണ് സബ്സിഡിയായി നൽകുക. നോൺ സബ്സിഡിയായി 309 രൂപയ്ക്ക് വെളിച്ചെണ്ണ വിതരണം ചെയ്യും. വെളിച്ചെണ്ണയ്ക്ക് പുറമെ ഒരു കിലോ തുവരപ്പരിപ്പും അര കിലോ മല്ലിയും സബ്സിഡി ഇനത്തിൽ ഉൾപ്പെടുത്തിട്ടുണ്ട്. 83 രൂപയാണ് തുവരപ്പരിപ്പിൻ്റെ വില, മല്ലി അര കിലോ 45 രൂപയ്ക്ക് ലഭിക്കുമെന്ന് സിവിൽ സപ്ലൈസ് വകുപ്പ് അറിയിച്ചു.

ALSO READ : Coconut Oil Price Hike: വെളിച്ചെണ്ണ വില വീണ്ടും ഉയരത്തിൽ, തേങ്ങവിലയിലും രക്ഷയില്ല; വ്യാജന്മാരും സജീവം

Coconut Oil Price

അതേസമയം ഓണക്കാലത്തിന് ശേഷം വീണ്ടും വെളിച്ചെണ്ണയുടെ തേങ്ങയുടെ വില വൻ വർധനവുണ്ടായിരിക്കുകയാണ്. 300 രൂപ താഴേക്ക് വെളിച്ചെണ്ണ വില നിയന്ത്രിച്ചെങ്കിലും കഴിഞ്ഞ കുറച്ച് ദിവസങ്ങൾ കൊണ്ട് എണ്ണയുടെ വില വീണ്ടും ഉയർന്ന് 450 പിന്നിട്ടിരിക്കുകയാണ്. വെളിച്ചെണ്ണയ്ക്കൊപ്പം തേങ്ങയുടെ വില ഉയർന്നു. പച്ചത്തേങ്ങയ്ക്ക് 55 രൂപയും ഉണക്ക തേങ്ങയ്ക്ക് 60 രൂപയും കിലോയ്ക്ക് വിലയുണ്ട്.

Follow Us