ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പട്ടികയിൽ ഇന്ത്യയുടെ സ്ഥിതി അതിദയനീയം; വീണത് പാകിസ്താനും പിന്നിലേക്ക് | IND vs SA India Slips To Fifth Position In The WTC Points Table After The Series Defeat Against South Africa Malayalam news - Malayalam Tv9

India vs South Africa: ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പട്ടികയിൽ ഇന്ത്യയുടെ സ്ഥിതി അതിദയനീയം; വീണത് പാകിസ്താനും പിന്നിലേക്ക്

Published: 

26 Nov 2025 19:16 PM

Indias Position In The WTC Table: ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പട്ടികയിൽ ഇന്ത്യയുടെ നില ദയനീയം. പാകിസ്താനും പിന്നിലേക്കാണ് ഇന്ത്യ പിന്തള്ളപ്പെട്ടത്.

1 / 5ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പര നഷ്ടത്തോടെ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പട്ടികയിൽ ഇന്ത്യയുടെ സ്ഥിതി അതിദയനീയം. പരമ്പര പരാജയത്തോടെ ഇന്ത്യ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം പാകിസ്താനും പിന്നിലായി. (Image Credits- PTI)

ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പര നഷ്ടത്തോടെ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പട്ടികയിൽ ഇന്ത്യയുടെ സ്ഥിതി അതിദയനീയം. പരമ്പര പരാജയത്തോടെ ഇന്ത്യ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം പാകിസ്താനും പിന്നിലായി. (Image Credits- PTI)

2 / 5

ഈ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സൈക്കിളിൽ ഇന്ത്യ ആകെ കളിച്ചത് 9 മത്സരങ്ങളാണ്. ഇതിൽ നാലെണ്ണം വിജയിച്ചു. നാലെണ്ണം തോറ്റു. ഒരെണ്ണം സമനിലയിൽ പിരിഞ്ഞു. 52 പോയിൻ്റാണ് ഇന്ത്യക്ക് ആകെയുള്ളത്. എന്നാൽ, വിജയശതമാനം 48.15 മാത്രം. പാകിസ്താൻ്റെ വിജയശതമാനം 50 ആണ്.

3 / 5

ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ട് മത്സരങ്ങളിലും ഇന്ത്യ പരാജയപ്പെട്ടിരുന്നു. ഇതോടെ ഈ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സൈക്കിളിൽ കളിച്ച രണ്ട് ഹോം പരമ്പരകളും ഇന്ത്യക്ക് നഷ്ടമായി. പരമ്പര നഷ്ടങ്ങളിൽ ഗൗതം ഗംഭീറിൻ്റെ ഇന്ത്യൻ പരിശീലക സ്ഥാനവും അപകടത്തിലാണ്.

4 / 5

അടുത്ത വർഷം ഓഗസ്റ്റിലാണ് ഇന്ത്യക്കിനി ടെസ്റ്റ് മത്സരമുള്ളത്. ശ്രീലങ്കക്കെതിരെ രണ്ട് എവേ ടെസ്റ്റുകളും ഒക്ടോബർ നവംബർ മാസങ്ങളിൽ ന്യൂസീലൻഡിനെതിരെ വീണ്ടും രണ്ട് എവേ ടെസ്റ്റുകളും ഇന്ത്യ കളിക്കും. 2027 ജനുവരിയിൽ ഓസ്ട്രേലിയക്കെതിരെയാണ് ഇനി ഹോം ടെസ്റ്റ്.

5 / 5

ദക്ഷിണാഫ്രിക്കക്കെതിരായ രണ്ട് മത്സരങ്ങളിലും സമ്പൂർണ പരാജയമാണ് ഇന്ത്യ നേരിട്ടത്. ആദ്യ കളി 30 റൺസിന് തോറ്റപ്പോൾ രണ്ടാമത്തെ കളി 403 റൺസിൻ്റെ വമ്പൻ തോൽവിയാണ് ഇന്ത്യ വഴങ്ങിയത്. രണ്ട് മത്സരങ്ങളിലും ബാറ്റിംഗ് പരാജയമാണ് ഇന്ത്യക്ക് ഏറെ തിരിച്ചടിയായത്.

ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറിന്റെ ശമ്പളമെത്ര?
കള്ളവോട്ട് ചെയ്താൽ ജയിലോ പിഴയോ, ശിക്ഷ എങ്ങനെ ?
നോൺവെജ് മാത്രം കഴിച്ചു ജീവിച്ചാൽ സംഭവിക്കുന്നത്?
വിര ശല്യം ബുദ്ധിമുട്ടിക്കുന്നുണ്ടോ? പരിഹാരമുണ്ട്‌
ഗൂഡല്ലൂരിൽ ഒവിഎച്ച് റോഡിൽ ഇറങ്ങിയ കാട്ടാന
രണ്ടര അടി നീളമുള്ള മീശ
പ്രൊസിക്യൂഷൻ പൂർണമായും പരാജയപ്പെട്ടു
നായ പേടിപ്പിച്ചാൽ ആന കുലുങ്ങുമോ