India vs South Africa: വിശാഖപട്ടണം വിധിയെഴുതും, ഒടുവില്‍ ടോസ് ഇന്ത്യയെ തുണച്ചു; യുവ ഓള്‍ റൗണ്ടര്‍ പുറത്ത്
India vs South Africa 3rd ODI: മുമ്പ് നടന്ന 20 മത്സരങ്ങളിലും ടോസ് നഷ്ടപ്പെട്ട ഇന്ത്യയ്ക്ക് വിശാഖപട്ടണത്തെ ടോസ് നേട്ടം ചരിത്രമായി. ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു

വിശാഖപട്ടണം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ടോസ്. ഇതിന് മുമ്പ് നടന്ന 20 മത്സരങ്ങളിലും ടോസ് നഷ്ടപ്പെട്ട ഇന്ത്യയ്ക്ക് വിശാഖപട്ടണത്തെ ടോസ് നേട്ടം ചരിത്രമായി. ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു (Image Credits: Facebook)

ഇന്ത്യന്‍ ടീമില്‍ മാറ്റമുണ്ട്. യുവ ഓള്‍ റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദര്‍ ഇന്ന് കളിക്കില്ല. പകരം തിലക് വര്‍മ ടീമിലെത്തി (Image Credits: PTI)

ദക്ഷിണാഫ്രിക്ക ടീമിലും ഒരു മാറ്റമുണ്ട്. ടോണി ഡി സോര്‍സി കളിക്കുന്നില്ല. പകരം റിയാന്‍ റിക്കല്‍ട്ടണ്‍ പ്ലേയിങ് ഇലവനിലെത്തി. ഇരുടീമുകളിലും മറ്റ് മാറ്റങ്ങളില്ല (Image Credits: PTI)

ഇന്ന് നടക്കുന്ന മത്സരത്തില്‍ ജയിക്കുന്നവര്‍ക്ക് പരമ്പര നേടാം. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ജയിച്ചു. രണ്ടാമത്തേതില്‍ പ്രോട്ടീസ് ജയിച്ചു. വിശാഖപട്ടണത്തില്‍ നടക്കുന്ന മൂന്നാം ഏകദിനം വിധിയെഴുതും (Image Credits: PTI)

ഇന്ത്യയുടെ പ്ലേയിങ് ഇലവന്‍: യശസ്വി ജയ്‌സ്വാൾ, രോഹിത് ശർമ, വിരാട് കോഹ്‌ലി, റുതുരാജ് ഗെയ്‌ക്‌വാദ്, തിലക് വർമ്മ, കെഎൽ രാഹുൽ, രവീന്ദ്ര ജഡേജ, ഹർഷിത് റാണ, അർഷ്ദീപ് സിംഗ്, കുൽദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ (Image Credits: PTI)