ഓസ്‌ട്രേലിയക്കെതിരായ ഇന്ത്യന്‍ എ ടീമിനെ ശ്രേയസ് നയിക്കും; രാഹുലും സിറാജും ടീമില്‍ | India A squad for two multi day matches against Australia A announced, Shreyas Iyer named captain Malayalam news - Malayalam Tv9

India A squad: ഓസ്‌ട്രേലിയക്കെതിരായ ഇന്ത്യന്‍ എ ടീമിനെ ശ്രേയസ് നയിക്കും; രാഹുലും സിറാജും ടീമില്‍

Published: 

06 Sep 2025 18:09 PM

Shreyas Iyer to lead India A squad against Australia A: ആദ്യ മത്സരം സെപ്തംബര്‍ 16 മുതല്‍ 19 വരെയും, രണ്ടാമത്തേത് 23 മുതല്‍ 26 വരെയും നടക്കും. രണ്ട് മത്സരങ്ങളും ലഖ്‌നൗവിലാണ് നടക്കുന്നത്

1 / 5ഓസ്‌ട്രേലിയ എയ്‌ക്കെതിരായ രണ്ട് മത്സരങ്ങളുടെ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ എ ടീമിനെ പ്രഖ്യാപിച്ചു. ശ്രേയസ് അയ്യരാണ് ക്യാപ്റ്റന്‍ (Image Credits: PTI)

ഓസ്‌ട്രേലിയ എയ്‌ക്കെതിരായ രണ്ട് മത്സരങ്ങളുടെ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ എ ടീമിനെ പ്രഖ്യാപിച്ചു. ശ്രേയസ് അയ്യരാണ് ക്യാപ്റ്റന്‍ (Image Credits: PTI)

2 / 5

ധ്രുവ് ജൂറലാണ് വൈസ് ക്യാപ്റ്റന്‍. അഭിമന്യു ഈശ്വരൻ, എൻ ജഗദീശൻ, സായ് സുദർശൻ, ദേവദത്ത് പടിക്കൽ, ഹർഷ് ദുബെ, ആയുഷ് ബഡോണി, നിതീഷ് കുമാർ റെഡ്ഡി, തനുഷ് കൊടിയൻ, പ്രസീദ് കൃഷ്ണ, ഗുർനൂർ ബ്രാർ, ഖലീൽ അഹമ്മദ്, മാനവ് സുത്താർ എന്നിവരും ടീമിലിടം നേടി (Image Credits: PTI)

3 / 5

റുതുരാജ് ഗെയ്ക്വാദിനെ ഉള്‍പ്പെടുത്തിയില്ല. ദുലീപ് ട്രോഫിയില്‍ മിന്നും ഫോമിലുള്ള റുതുരാജിനെ ടീമില്‍ ഉള്‍പ്പെടുത്തുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നു (Image Credits: PTI)

4 / 5

രണ്ടാം മത്സരത്തിന് കെഎല്‍ രാഹുലിനെയും, മുഹമ്മദ് സിറാജിനെയും ടീമില്‍ ഉള്‍പ്പെടുത്തു. രണ്ടാം മത്സരത്തിന് ഇരുവരുമെത്തുന്നതോടെ ആദ്യ മത്സരത്തിനുള്ള സ്‌ക്വാഡിലുള്ള രണ്ട് താരങ്ങളെ ഒഴിവാക്കും (Image Credits: PTI)

5 / 5

ആദ്യ മത്സരം സെപ്തംബര്‍ 16 മുതല്‍ 19 വരെയും, രണ്ടാമത്തേത് 23 മുതല്‍ 26 വരെയും നടക്കും. രണ്ട് മത്സരങ്ങളും ലഖ്‌നൗവിലാണ് നടക്കുന്നത്. മൾട്ടി ഡേ മത്സരങ്ങൾക്ക് ശേഷം മൂന്ന് ഏകദിന മത്സരങ്ങൾ യഥാക്രമം സെപ്റ്റംബർ 30, ഒക്ടോബർ 3, 5 തീയതികളിൽ കാൺപൂരിൽ നടക്കും. ഏകദിനത്തിനുള്ള ടീമിനെ പിന്നീട് പ്രഖ്യാപിക്കും (Image Credits: PTI)

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും