ഏകദിന ക്രിക്കറ്റില്‍ 'സര്‍വം മായ' ! ഋഷഭ് പന്ത് പുറത്തേക്ക്; പകരമെത്തുന്നത് സഞ്ജുവോ, ഇഷാനോ? | India Vs New Zealand ODI series: If Rishabh Pant is dropped, who will replace him, Sanju Samson or Ishan Kishan Malayalam news - Malayalam Tv9

Rishabh Pant: ഏകദിന ക്രിക്കറ്റില്‍ ‘സര്‍വം മായ’ ! ഋഷഭ് പന്ത് പുറത്തേക്ക്; പകരമെത്തുന്നത് സഞ്ജുവോ, ഇഷാനോ?

Published: 

28 Dec 2025 | 01:17 PM

India Vs New Zealand ODI series Team Selection: ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്തിനെ ഒഴിവാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. പന്തിന് പകരക്കാരനായി പരിഗണിക്കാവുന്ന രണ്ട് താരങ്ങളുണ്ട്. സഞ്ജു സാംസണും ഇഷാന്‍ കിഷനും

1 / 5ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്തിനെ ഒഴിവാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യാ ടുഡേയാണ് റിപ്പോര്‍ട്ട് ചെയ്തത്. മൂന്ന് മത്സരങ്ങളുടെ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുക്കുമ്പോള്‍ 'വ്യത്യസ്തമായ വഴി' തിരഞ്ഞെടുത്തേക്കാമെന്ന് സെലക്ഷന്‍ കമ്മിറ്റി വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു (Image Credits: PTI)

ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്തിനെ ഒഴിവാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യാ ടുഡേയാണ് റിപ്പോര്‍ട്ട് ചെയ്തത്. മൂന്ന് മത്സരങ്ങളുടെ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുക്കുമ്പോള്‍ 'വ്യത്യസ്തമായ വഴി' തിരഞ്ഞെടുത്തേക്കാമെന്ന് സെലക്ഷന്‍ കമ്മിറ്റി വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു (Image Credits: PTI)

2 / 5

അടുത്തിടെ നടന്ന ഏകദിന പരമ്പരകളില്‍ പന്തായിരുന്നു രണ്ടാം വിക്കറ്റ് കീപ്പര്‍. കെഎല്‍ രാഹുലായിരുന്നു പ്രധാന കീപ്പര്‍. അതുകൊണ്ട് തന്നെ പന്തിന് പല മത്സരങ്ങളിലും അവസരം ലഭിച്ചതുമില്ല (Image Credits: PTI)

3 / 5

നിലവില്‍ ടി20 സ്‌ക്വാഡിലും പന്തിന് സ്ഥാനമില്ല. ടെസ്റ്റില്‍ ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റനാണ്. നിലവില്‍ നടക്കുന്ന വിജയ് ഹസാരെ ട്രോഫിയില്‍ ഡല്‍ഹി ടീമിനെ നയിക്കുന്നത് പന്താണ് (Image Credits: PTI)

4 / 5

പന്തിന് പകരക്കാരനായി പരിഗണിക്കാവുന്ന രണ്ട് താരങ്ങളുണ്ട്. സഞ്ജു സാംസണും ഇഷാന്‍ കിഷനും. എന്നാല്‍ അടുത്തിടെ നടന്ന രാജ്യാന്തര, ആഭ്യന്തര ഏകദിന മത്സരങ്ങളിലൊന്നും കളിക്കാതിരുന്ന സഞ്ജുവിനെ തിരഞ്ഞെടുക്കാന്‍ സാധ്യത കുറവാണ് (Image Credits: PTI)

5 / 5

പന്തിന് പകരക്കാരനായി ഇഷാന്‍ കിഷന്‍ എത്തുമെന്നാണ് സൂചന. ആഭ്യന്തര ക്രിക്കറ്റില്‍ ഇഷാന്‍ മിന്നും ഫോമിലാണ്. ഈ പ്രകടനമാണ് ഇഷാന് വഴിയൊരുക്കുന്നത് (Image Credits: PTI)

2026-ൽ പുറത്തിറങ്ങുന്ന വമ്പൻ റിലീസുകൾ ഇതാ...
രോഹിതിനും കോഹ്ലിക്കും വിജയ് ഹസാരെ ട്രോഫിയില്‍ കിട്ടുന്ന പ്രതിഫലം
തണുപ്പുകാലത്ത് ഒരുപാട് ചായ കുടിക്കല്ലേ!
ദിവസവും ഒരു വാഴപ്പഴം കഴിച്ചാൽ എന്ത് സംഭവിക്കും?
റെയ്ഡില്‍ പിടിച്ചെടുത്ത കോടികള്‍ പൊലീസ് എണ്ണുന്നു; പൂനെയിലെ ദൃശ്യങ്ങള്‍
മിടുമിടുക്കന്‍; പാഞ്ഞടുത്ത തെരുവുനായ്ക്കളെ സധൈര്യത്തോടെ നേരിട്ട് ഒരു കുട്ടി
'ഞാന്‍ എന്റെ അച്ഛന്റെ അടുത്തേക്ക് പൊക്കോട്ടെ സിഐഎസ്എഫ് മാമാ'; ഹൃദയം കവരുന്ന ദൃശ്യങ്ങള്‍
എന്തൊക്കെയാണ് എയറിൽ നടക്കുന്നത്! ബേപ്പൂർ ഫെസ്റ്റ് കാഴ്ചകൾ