Shubman Gill: ആശുപത്രി വിട്ട് ഇന്ത്യന്‍ ക്യാപ്റ്റന്‍, രണ്ടാം ടെസ്റ്റില്‍ ഗില്‍ കളിക്കുമോ?
Shubman Gill doubtful for second Test: ശുഭ്മാന്‍ ഗില്‍ രണ്ടാം ടെസ്റ്റ് കളിക്കുന്ന കാര്യം സംശയത്തില്‍. ആദ്യ ടെസ്റ്റില്‍ ബാറ്റിങിനിടെ കഴുത്തിന് പരിക്കേറ്റ ഗില്ലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിനിടെ പരിക്കേറ്റ ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ രണ്ടാം ടെസ്റ്റ് കളിക്കുന്ന കാര്യം സംശയത്തില്‍. ആദ്യ ടെസ്റ്റില്‍ ബാറ്റിങിനിടെ കഴുത്തിന് പരിക്കേറ്റ ഗില്ലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രണ്ടാം ടെസ്റ്റില്‍ ഗില്‍ ഇല്ലാതെയാണ് ഇന്ത്യ ബാറ്റു ചെയ്തത് (Image Credits: PTI)

നിലവില്‍ ഗില്ലിനെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്. ഗില്ലിന്റെ ആരോഗ്യസ്ഥിതി വിലയിരുത്തുകയാണെന്ന് പരിശീലകന്‍ ഗൗതം ഗംഭീര്‍ അറിയിച്ചു. ഇക്കാര്യത്തില്‍ ഫിസിയോ ഉടന്‍ തീരുമാനമെടുക്കുമെന്നും ഗംഭീര്‍ പറഞ്ഞു (Image Credits: PTI)

ഫിസിയോയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രമാകും ഗില്‍ രണ്ടാം ടെസ്റ്റില്‍ കളിക്കണമോയെന്ന് തീരുമാനിക്കുക. നവംബര്‍ 22ന് ഗുവാഹത്തിയിലാണ് രണ്ടാം ടെസ്റ്റ് ആരംഭിക്കുന്നത്. ആദ്യ ടെസ്റ്റില്‍ ഇന്ത്യ 30 റണ്‍സിന് തോറ്റിരുന്നു (Image Credits: PTI)

രണ്ടാം ടെസ്റ്റില്‍ ഗില്‍ കളിച്ചില്ലെങ്കില്‍ ദേവ്ദത്ത് പടിക്കല്‍ പ്ലേയിങ് ഇലവനിലെത്താനാണ് സാധ്യത. ആദ്യ ടെസ്റ്റില്‍ പരാജയപ്പെട്ട ഇന്ത്യയ്ക്ക് പരമ്പരയില്‍ ഒപ്പമെത്തണമെങ്കില്‍ രണ്ടാം ടെസ്റ്റില്‍ വിജയം അനിവാര്യമാണ്. പരമ്പരയില്‍ രണ്ട് മത്സരങ്ങളാണുള്ളത് (Image Credits: PTI)

ഗില്‍ കളിച്ചില്ലെങ്കില്‍ അത് തിരിച്ചടിയാണ്. റെഡ് ബോള്‍ ഫോര്‍മാറ്റില്‍ ഗില്‍ മികച്ച ഫോമിലാണ്. ഈഡന്‍ ഗാര്‍ഡന്‍സിലെ പിച്ച് ബാറ്റ് ചെയ്യാന്‍ പ്രയാസമേറിയതായിരുന്നുവെന്ന് ഗംഭീര്‍ പറഞ്ഞു (Image Credits: PTI)