വായുവിനെ ശുദ്ധീകരിക്കും, വീടിനുള്ളിൽ ഈ ചെടികൾ വളർത്തൂ | Indoor Plants to Purify Air Inside Your Home Naturally, Check Some Air Purifying Plants Like Areca Palm and Pothos Malayalam news - Malayalam Tv9

Indoor Plants: വായുവിനെ ശുദ്ധീകരിക്കും, വീടിനുള്ളിൽ ഈ ചെടികൾ വളർത്തൂ

Edited By: 

Jenish Thomas | Updated On: 21 Apr 2026 | 04:25 PM

Air Purifying Indoor Plants: വീടിനുള്ളിൽ ചെടികൾ വളർത്തുന്നത് ഇന്ന് പലരുടെയും ഹോബിയാണ്. ലക്കി ബാംബൂ, മണി പ്ലാന്റ്, സ്നേക് പ്ലാന്റ് തുടങ്ങി ഡിമാൻഡ് കൂടിയ ഇൻഡോർ പ്ലാന്റുകൾ അനേകമാണ്. എന്നാൽ ഇവ വെറുമൊരു ഭം​ഗി മാത്രമല്ല, നിരവധി ആരോ​ഗ്യ​ഗുണങ്ങളും നൽകുന്നുണ്ട്. കൂടാതെ, ചില ചെടികൾ വായുവിനെ ശുദ്ധീകരിക്കുകയും ചെയ്യും.

1 / 5
വീടിനുള്ളിൽ നല്ല ഉയരത്തിൽ വളരുന്ന ഇൻഡോർ പ്ലാന്റാണ് അരേക്ക പാം. ഇവ വായുവിലെ ഫോർമൽഡിഹൈഡ്, സൈലീൻ തുടങ്ങിയ ടോക്സീനുകളെ നീക്കം ചെയ്യാൻ സ​ഹായിക്കുന്നതാണ്. (Image Credit Source : Getty Images)

വീടിനുള്ളിൽ നല്ല ഉയരത്തിൽ വളരുന്ന ഇൻഡോർ പ്ലാന്റാണ് അരേക്ക പാം. ഇവ വായുവിലെ ഫോർമൽഡിഹൈഡ്, സൈലീൻ തുടങ്ങിയ ടോക്സീനുകളെ നീക്കം ചെയ്യാൻ സ​ഹായിക്കുന്നതാണ്. (Image Credit Source : Getty Images)

2 / 5
അതുപോലെ വീടിനുള്ളിലെ വായൂവിനെ ശുദ്ധീകരിക്കുന്ന മറ്റൊരു ചെടിയാണ് ബാംബൂ പാം. ഇവയും ബെൻസീൻ, ഫോർമൽഡിഹൈഡ് തുടങ്ങിയ വിഷവാതകങ്ങളെ ആഗിരണം ചെയ്ത് വായുവിനെ ശുദ്ധമാക്കുന്നു.

അതുപോലെ വീടിനുള്ളിലെ വായൂവിനെ ശുദ്ധീകരിക്കുന്ന മറ്റൊരു ചെടിയാണ് ബാംബൂ പാം. ഇവയും ബെൻസീൻ, ഫോർമൽഡിഹൈഡ് തുടങ്ങിയ വിഷവാതകങ്ങളെ ആഗിരണം ചെയ്ത് വായുവിനെ ശുദ്ധമാക്കുന്നു.

3 / 5
റബ്ബർ പ്ലാന്റാണ് പട്ടികയിൽ അടുത്തത്. തിളങ്ങുന്ന കടുംപച്ച നിറത്തിലുള്ള ഇലകൾ ഇവയുടെ പ്രത്യേകതയാണ്. വായുവിലെ ഫോർമൽഡിഹൈഡിനെ നീക്കം ചെയ്യുന്നതിൽ റബ്ബർ പ്ലാന്റ് മുൻപന്തിയിലാണ്.

റബ്ബർ പ്ലാന്റാണ് പട്ടികയിൽ അടുത്തത്. തിളങ്ങുന്ന കടുംപച്ച നിറത്തിലുള്ള ഇലകൾ ഇവയുടെ പ്രത്യേകതയാണ്. വായുവിലെ ഫോർമൽഡിഹൈഡിനെ നീക്കം ചെയ്യുന്നതിൽ റബ്ബർ പ്ലാന്റ് മുൻപന്തിയിലാണ്.

4 / 5
പടർന്നു വളരുന്ന ഇൻഡോർ പ്ലാന്റാണ് ഇം​ഗ്ലീഷ് ഐവി. വായൂവിലൂടെ പകരുന്ന പൂപ്പലുകളെ പ്രതിരോധിക്കാൻ ഇം​ഗ്ലീഷ് ഐവിക്ക് സാധിക്കും. അതിനാൽ മടിക്കാതെ, അവ വീടിനുള്ളിൽ നടാവുന്നതാണ്.

പടർന്നു വളരുന്ന ഇൻഡോർ പ്ലാന്റാണ് ഇം​ഗ്ലീഷ് ഐവി. വായൂവിലൂടെ പകരുന്ന പൂപ്പലുകളെ പ്രതിരോധിക്കാൻ ഇം​ഗ്ലീഷ് ഐവിക്ക് സാധിക്കും. അതിനാൽ മടിക്കാതെ, അവ വീടിനുള്ളിൽ നടാവുന്നതാണ്.

5 / 5
മണിപ്ലാന്റ് എന്നറിയപ്പെടുന്ന പോത്തോസും വായുവിനെ ശുദ്ധീകരിക്കും. ഇവ വായുവിലെ കാർബൺ മോണോക്സൈഡ്, ബെൻസീൻ തുടങ്ങിയവ നീക്കം ചെയ്യുന്നതാണ്.

മണിപ്ലാന്റ് എന്നറിയപ്പെടുന്ന പോത്തോസും വായുവിനെ ശുദ്ധീകരിക്കും. ഇവ വായുവിലെ കാർബൺ മോണോക്സൈഡ്, ബെൻസീൻ തുടങ്ങിയവ നീക്കം ചെയ്യുന്നതാണ്.

Loading...
Unable to load recommendations.
Follow Us
രക്ഷാബന്ധൻ ഓഗസ്റ്റ് 28നോ 29നോ?
കഴിഞ്ഞ ഓണത്തിന് സ്വര്‍ണം വാങ്ങിയിരുന്നോ? ഇപ്പോള്‍ വിറ്റാല്‍...
വീട്ടിൽ മണിപ്ലാന്റ് ഉണ്ടെങ്കിൽ പാമ്പ് വരും!
ദിവസവും നടന്നിട്ടും റിസൾട്ട് കിട്ടുന്നില്ലേ? മാറ്റാം ഈ ശീലങ്ങൾ !
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി