AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Actress Indulekha: ഭയമാണെനിക്ക്, തോന്നും പോലെ കഥകൾ മെനയും; വിധവയുടെ ജീവിതം എളുപ്പമല്ലെന്ന് നടി ഇന്ദുലേഖ

Actress Indulekha: സിനിമ മേഖലയിൽ മാത്രമാണ് ചൂഷണം എന്ന പ്രചരണത്തോടെ യോജിക്കില്ല. എല്ലാ മേഖലയിലും വ്യത്യസ്ത രീതിയിൽ ചൂഷണങ്ങൾ നടക്കുന്നുണ്ട്. ഈ മേഖലയിൽ നിലനിൽക്കണമെങ്കിൽ പല വിട്ടുവീഴ്ചകൾക്കും തയ്യാറാകണം എന്നൊരു പൊതു ധാരണയുണ്ട്. അത് തെറ്റാണെന്നും ആരും നമ്മളെ ഒന്നിനും ഫോഴ്സ് ചെയ്യുന്നില്ല എന്തുവേണം എന്തു വേണ്ട എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം നമുക്കുണ്ടെന്നും ഇന്ദുലേഖ.

ashli
Ashli C | Published: 02 Nov 2025 10:16 AM
മലയാളി പ്രേക്ഷകരുടെ സ്വീകരണ മുറിയിലേക്കു കടന്നുവന്ന  നടിയാണ് ഇന്ദുലേഖ. ടെലിവിഷൻ പരമ്പരകളിലൂടെയാണ് സുപരിചിതയായി മാറുന്നത്. പലരുടെയും ജീവിതത്തിൽ കഴിഞ്ഞുപോയ ഒരു കാലഘട്ടത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ് താരം. ടിവി പോലും എല്ലാ വീടുകളിലും ഇല്ലാതിരുന്ന ഒരു കാലഘട്ടത്തിൽ ഒരു കൂട്ടം ആളുകൾ ഒന്നിച്ചിരുന്ന് ഒരു വീട്ടിൽ ഒത്തുകൂടി സീരിയലുകൾ കണ്ടിരുന്ന കാലം. ടെലിവിഷൻ സീരിയലുകളും അന്ന് ഒരുപാട് ഒന്നുമില്ല. (Photo: Social Media)

1 / 7
ഉള്ളതെല്ലാം തന്നെ ജനപ്രിയവും. ആ കാലത്ത് മികച്ച കഥാപാത്രങ്ങളുമായാണ് ഇന്ദുലേഖ പ്രേക്ഷകർക്ക് മുന്നിലെത്തിയത്. എന്നാൽ ആ സമയത്തെല്ലാം തന്റെ ജീവിതം എത്തിപ്പിടിക്കാനുള്ള ശ്രമത്തിലായിരുന്നു താണെന്നാണ് അവർ പറയുന്നത്.  പതിമൂന്നാം വയസ്സിലാണ് ഇന്ദുലേഖ അഭിനയരംഗത്ത് എത്തുന്നത്. ഭരതനാട്യം മോഹിനിയാട്ടം കുച്ചിപ്പുടി കഥകളി എന്നിവ പഠിച്ച ഇന്ദുലേഖ രണ്ടായിരത്തിലധികം വേദികളിൽ പെർഫോം ചെയ്തിട്ടുണ്ട്. പ്രണയ വിവാഹമായിരുന്നു നടിയുടെത്. (Photo: Social Media)

2 / 7
സീരിയൽ സെറ്റിൽവെച്ച് പരിചയപ്പെട്ട സംവിധായകൻ ശങ്കരൻ പോറ്റിയുമായാണ് നടിയുടെ വിവാഹം കഴിഞ്ഞത്. സന്തോഷകരമായ ദാമ്പത്യജീവിതം ആയിരുന്നു ഇരുവർക്കും ഒരു മകളും ജനിച്ചു. എന്നാൽ പതിയെ വിധിയുടെ ചതി ഇന്ദുലേഖയുടെ ജീവിതത്തിലും വിള്ളൽ ഉണ്ടാക്കി. കരൾ രോഗം വന്ന് ഭർത്താവ് ശങ്കരൻ മരിച്ചു. വിവാഹത്തിന് മുമ്പ് ഒരു ബാങ്ക് ഉദ്യോഗസ്ഥ കൂടിയായിരുന്നു ഇന്ദുലേഖ. എന്നാൽ പിന്നീട് കലയോടുള്ള അഭിനിവേശം കൊണ്ട് പൂർണ്ണമായും തന്റെ ജീവിതം കലയ്ക്കായി മാറ്റി വയ്ക്കുകയായിരുന്നു. (Photo: Social Media)

3 / 7
തളർന്നിരുന്നുകൊണ്ട് കാര്യമായില്ല തന്റെ മകളുടെ ജീവിതം ഉന്നതിയിൽ എത്തിക്കണം അവളെ നല്ല നിലയിൽ എത്തിക്കണം എന്ന ചിന്ത മാത്രമായിരുന്നു തനിക്ക്. മകളോടുള്ള ഉത്തരവാദിത്വം നിറവേറ്റുന്നതിനായി രാപ്പകൽ ഇല്ലാതെ ജോലി ചെയ്തു. എന്നാൽ വിധവയായ ഒരു സ്ത്രീ ഈ സമൂഹത്തിൽ എളുപ്പത്തിൽ ജീവിക്കാൻ സാധിക്കില്ല എന്നാണ് അവർ പറയുന്നത്. (Photo: Social Media)

4 / 7
വിധവയായ ഒരു സ്ത്രീയോട് ഈ സമൂഹത്തിന് എന്നും ഉണ്ടായ സമീപനം ഇന്ദുലേഖയെയും ബാധിച്ചു. തനിക്ക് സമൂഹത്തെ ഒരു പരിധിവരെ ഭയമാണ് എന്നാണ് അവർ പറയുന്നത്. അവർക്ക് ഇഷ്ടമുള്ളത് പോലെ കഥകൾ മെനഞ്ഞുണ്ടാക്കും. തന്നെ നന്നായി അറിയുന്നവരിൽ നിന്നാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുള്ളത്. (Photo: Social Media)

5 / 7
അന്യർ പിന്നെയും നമ്മളെ മനസ്സിലാക്കും എന്നാൽ നമ്മളെ നന്നായി അറിയുന്ന ഒരാളെ കൂടുതൽ രോഹിക്കുക എന്നും ഇന്ദുലേഖ പറയുന്നു. ആ സമയത്തൊക്കെ താൻ മാറിയിരുന്ന് കരയാറുണ്ടായിരുന്നു പിന്നീട് മനസ്സിലാക്കി കരഞ്ഞതുകൊണ്ടൊന്നും കാര്യമില്ല എന്ന് പിന്നീട് ഓരോ ഘട്ടത്തെയും ഒരു ചെറുപുഞ്ചിരിയോടെ തരണം ചെയ്യാൻ താൻ പഠിച്ചു എന്നും ഇന്ദുലേഖ പറയുന്നു. സിനിമ മേഖലയിൽ മാത്രമാണ് ചൂഷണം എന്ന പ്രചരണത്തോടെ യോജിപ്പില്ലെന്നും എല്ലാ മേഖലയിലും വ്യത്യസ്ത രീതിയിൽ ചൂഷണങ്ങൾ നടക്കുന്നുണ്ട്. (Photo: Social Media)

6 / 7
നമുക്ക് മോശം അനുഭവം നേരിട്ടു എന്ന് പറയുന്നതിനേക്കാൾ മോശമല്ലാത്ത ജീവിതാവസ്ഥയിലേക്ക് വളരാനും മുന്നേറാനും നമ്മൾ തന്നെയാണ് ശീലിക്കേണ്ടതെന്നും  ഇന്ദുലേഖ. ഈ മേഖലയിൽ നിലനിൽക്കണമെങ്കിൽ പല വിട്ടുവീഴ്ചകൾക്കും തയ്യാറാകണം എന്നൊരു പൊതു ധാരണയുണ്ട്. അത് തെറ്റാണെന്നും ആരും നമ്മളെ ഒന്നിനും ഫോഴ്സ് ചെയ്യുന്നില്ല എന്തുവേണം എന്തു വേണ്ട എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം നമുക്കുണ്ടെന്നും ഇന്ദുലേഖ. മനോരമ ന്യൂസിനോടാണ് ഇന്ദുലേഖ ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചത്.(Photo: Social Media)

7 / 7