IPL 2025: റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിൻ്റെ കൾച്ചർ മാറ്റിമറിച്ച തലച്ചോർ; ദിനേഷ് കാർത്തിക് എന്ന ടാക്ടീഷ്യന് നന്ദി
Dinesh Karthik Is RCBs Tactical Brilliance: ഐപിഎലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിൻ്റെ തകർപ്പൻ സീസണ് നന്ദി പറയേണ്ടത് ഉപദേശകൻ ദിനേഷ് കാർത്തികിനോടാണ്. ടീം ഫൈനലിലെത്തിനിൽക്കുമ്പോൾ കാർത്തിക് ആർസിബിയെ ഷേപ്പ് ചെയ്ത വിധം അപാരമാണ്.

ഇത്തവണ ഐപിഎലിലെ ഏറ്റവും ബാലൻസ്ഡായ ടീമായിരുന്നു ആർസിബി. സൂപ്പർ താരങ്ങളെ കുത്തിനിറയ്ക്കാതെ എന്താണ് വേണ്ടതെന്ന് കൃത്യമാക്കി മനസിലാക്കിയുള്ള താരങ്ങൾ ടീമിലെത്തി. അതിൽ ലിയാം ലിവിങ്സ്റ്റൺ ഒഴികെ ബാക്കിയെല്ലാവരും തിളങ്ങി. അതിന് ആർസിബി നന്ദി പറയേണ്ട ഒരാളുണ്ട്, ദിനേഷ് കാർത്തിക്. (Image Credits - PTI)

ഡെസിഗ്നേറ്റഡ് ഫിനിഷർ എന്ന കാഠിന്യമേറിയ റോളിലേക്ക് സ്വയം ഷേപ്പ് ചെയ്ത് കഴിഞ്ഞ ഏതാനും സീസണുകളിൽ ആർസിബിയുടെ നേട്ടത്തിൽ പ്രധാന പങ്കുവഹിച്ച കാർത്തിക് ഈ സീസണിൽ ഇപദേശകറോളിലായിരുന്നു. കാർത്തിക് ആ റോളിലേക്ക് വളരെ അനായാസം, ആത്മാർത്ഥമായി ഇഴുകിച്ചേർന്നു.

ഫിൽ സാൾട്ടിനെയും ജേക്കബ് ബെഥലിനെയും ടീമിലെത്തിക്കാനായി ലേലത്തിന് മുൻപ് നടത്തിയ ചർച്ചയിൽ നിന്ന് തന്നെ ദിനേഷ് കാർത്തിക് എന്താണ് മുന്നോട്ടുവെക്കുന്നതെന്ന ധാരണ ലഭിച്ചിരുന്നു. ഇത് അല്പം പോലും തെറ്റാതെ പൂർത്തീകരിക്കുന്നതിൻ്റെ വക്കിലാണ് അദ്ദേഹം. ഇനി ഒരേയൊരു കടമ്പ.

ബൗളിംഗ് ഡിപ്പാർട്ട്മെൻ്റിൻ്റെ റീഷേപ്പ് ആണ് ആർസിബിയിൽ ഇത്തവണ പ്രധാനം. ജോഷ് ഹേസൽവുഡും ഭുവനേശ്വർ കുമാറും ചേരുന്ന ബൗളിംഗ് നിര തന്നെ അപാരമാണ്. അതിനൊപ്പം റാസിഖ് ദർ സലാം, കൃണാൽ പാണ്ഡ്യ, സുയാഷ് ശർമ്മ, നിലനിർത്തിയ യഷ് ദയാൽ തുടങ്ങിയ അണ്ടറേറ്റഡ് ബൗളർമാർ.

ജിതേഷ് ശർമ്മ, റൊമാരിയോ ഷെപ്പേർഡ് തുടങ്ങിയവർക്ക് റോൾ ക്ലാരിറ്റി നൽകി അവരിൽ നിന്ന് പരമാവധി പ്രകടനം പുറത്തെടുക്കാൻ ടീമിന് സാധിച്ചു. ഇരുവരും കാർത്തികിൻ്റെ സംഭാവന എടുത്തുപറയുകയും ചെയ്തു. മോഹിത് റാഠി, സ്വാസ്തിക് ചിക്കാര തുടങ്ങി വരും സീസണുകളിൽ തകർക്കാൻ പോകുന്ന ചിലർ ബെഞ്ചിലുമുണ്ട്.