AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

IPL 2025: ചിന്നസ്വാമിയിൽ മഴസാധ്യത 80 ശതമാനം; ഐപിഎലിൻ്റെ തുടർച്ച വെള്ളത്തിലാവാൻ സാധ്യത

Rain Threatens RCB vs KKR Match: ആർസിബിയും കെകെആറും തമ്മിൽ ഇന്ന് നടക്കാനിരിക്കുന്ന മത്സരം മഴയിൽ മുടങ്ങാൻ സാധ്യത. ബെംഗളൂരുവിൽ ഇന്ന് വൈകുന്നേരം 80 ശതമാനമാണ് മഴസാധ്യത.

abdul-basith
Abdul Basith | Published: 17 May 2025 15:18 PM
ഇന്ത്യ പാകിസ്താൻ സംഘർഷത്തെ തുടർന്ന് നിർത്തിവച്ചിരുന്ന ഐപിഎൽ മത്സരങ്ങൾ ഇന്ന് മുതൽ പുനരാരംഭിക്കുകയാണ്. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിൽ ആർസിബിയുടെ തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് ഇന്നത്തെ മത്സരം. (Image Credits- PTI)

1 / 5
രാത്രി 7.30ന് തീരുമാനിച്ചിരിക്കുന്ന മത്സരം പക്ഷേ, നടക്കുമോ എന്ന സംശയത്തിലാണ്. ബെംഗളൂരുവിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്യുന്ന മഴയാണ് കളിയ്ക്ക് ഭീഷണി. ബെംഗളൂർവിൽ വൈകുന്നേരത്തെ മഴസാധ്യത 80 ശതമാനമാണ്. ഉച്ചകഴിഞ്ഞും വൈകുന്നേരവും 100 ശതമാനം മേഘാവൃതമായിരിക്കും.

2 / 5
അക്യുവെതറിൻ്റെ പ്രവചനപ്രകാരം ഉച്ചകഴിഞ്ഞ് 70 ശതമാനവും വൈകുന്നേരം 80 ശതമാനവും മഴസാധ്യതയുണ്ട്. രാത്രി 7.30 നാണ് മത്സരം എന്നതിനാൽ കളി മഴയിൽ മുടങ്ങിയേക്കും. ഐപിഎൽ പുനരാരംഭിക്കുമ്പോൾ തന്നെ മഴ കല്ലുകടിയാവുമോ എന്ന ആശങ്കയിലാണ് ക്രിക്കറ്റ് പ്രേമികൾ.

3 / 5
കഴിഞ്ഞ ദിവസങ്ങളിലും ബെംഗളൂരുവിൽ കനത്ത മഴയായിരുന്നു. മഴയിൽ ചിന്നസ്വാമിയിലെ വെള്ളക്കെട്ടിൽ തെന്നിക്കളിക്കുന്ന ഓസീസ് താരം ടിം ഡേവിഡിൻ്റെ വിഡിയോ കഴിഞ്ഞ ദിവസം ആർസിബി തന്നെ പങ്കുവച്ചിരുന്നു. മികച്ച ഡ്രെയിനേജ് സിസ്റ്റമാണ് ചിന്നസ്വാമിയിലുള്ളത് എന്നത് ആശ്വാസമാണ്.

4 / 5
സീസണിൽ ആർസിബി തകർപ്പൻ ഫോമിലാണ്. 11 മത്സരങ്ങളിൽ എട്ടിലും വിജയിച്ച് 16 പോയിൻ്റുള്ള ബെംഗളൂരു പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. ഇന്നത്തെ കളി വിജയിക്കാനായാൽ ഇതേ പോയിൻ്റുള്ള ഗുജറാത്ത് ടൈറ്റൻസിനെ മറികടന്ന് ബെംഗളൂരു ഒന്നാം സ്ഥാനത്തെത്തും.

5 / 5