ഡികോക്ക് മുംബൈയിൽ; ഗുർബാസിനെ വാങ്ങാൻ ആളില്ല: വിക്കറ്റ് കീപ്പർമാരുടെ ലേലം ഇങ്ങനെ | IPL 2026 Auction Quinton de Kock Sold To Mumbai Indians For Rs 1 Crore Rahmanulla Gurbaz Went Unsold Malayalam news - Malayalam Tv9

IPL 2026 Auction: ഡികോക്ക് മുംബൈയിൽ; ഗുർബാസിനെ വാങ്ങാൻ ആളില്ല: വിക്കറ്റ് കീപ്പർമാരുടെ ലേലം ഇങ്ങനെ

Published: 

16 Dec 2025 16:02 PM

IPL 2026 Auction Gurbaz Unsold: വിക്കറ്റ് കീപ്പർമാരിൽ വാങ്ങാൻ ആളില്ലാതെ റഹ്മാനുള്ള ഗുർബാസും ജോണി ബെയർസ്റ്റോയും. ക്വിൻ്റൺ ഡികോക്ക് ഒരു കോടി രൂപയ്ക്ക് മുംബൈയിലെത്തി.

1 / 5അഫ്ഗാനിസ്ഥാൻ വിക്കറ്റ് കീപ്പർ റഹ്മാനുള്ള ഗുർബാസിനെ വാങ്ങാൻ ആളില്ല. കഴിഞ്ഞ മൂന്ന് സീസണുകളിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ കളിച്ച താരം ഇത്തവണ ആദ്യ റൗണ്ടിൽ അൺസോൾഡ് ആയി. ഇത്തവണ 1.5 കോടി രൂപയായിരുന്നു താരത്തിൻ്റെ അടിസ്ഥാനവില. (Image Credits- PTI)

അഫ്ഗാനിസ്ഥാൻ വിക്കറ്റ് കീപ്പർ റഹ്മാനുള്ള ഗുർബാസിനെ വാങ്ങാൻ ആളില്ല. കഴിഞ്ഞ മൂന്ന് സീസണുകളിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ കളിച്ച താരം ഇത്തവണ ആദ്യ റൗണ്ടിൽ അൺസോൾഡ് ആയി. ഇത്തവണ 1.5 കോടി രൂപയായിരുന്നു താരത്തിൻ്റെ അടിസ്ഥാനവില. (Image Credits- PTI)

2 / 5

ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ബെൻ ഡക്കറ്റ് ഇത്തവണ ആദ്യമായി ഐപിഎൽ കളിക്കും. രണ്ട് കോടി രൂപ അടിസ്ഥാനവില ഉണ്ടായിരുന്ന ഡക്കറ്റിനെ അടിസ്ഥാനവിലയ്ക്ക് ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കി. ഇംഗ്ലണ്ട് ടെസ്റ്റ് ടീമിലെ സ്ഥിരം ഓപ്പണറാണ് 31 വയസുകാരനായ ബെൻ ഡക്കറ്റ്.

3 / 5

രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ന്യൂസീലൻഡ് വിക്കറ്റ് കീപ്പർ ഫിൻ അലൻ വീണ്ടും ഐപിഎലിൽ ഇടം നേടി. രണ്ട് കോടി രൂപ അടിസ്ഥാന വിലയ്ക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്സാണ് ഫിൻ അലനെ ടീമിലെത്തിച്ചത്. 2022-23 സീസണുകളിൽ ബെംഗളൂരുവിലാണ് താരം കളിച്ചത്.

4 / 5

ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ ക്വിൻ്റൺ ഡികോക്കിനെ മുംബൈ ഇന്ത്യൻസ് ടീമിൽ തിരികെയെത്തിച്ചു. ആദ്യ ഘട്ടത്തിൽ ലേലപ്പട്ടികയിൽ ഇല്ലാതിരുന്ന ഡികോക്ക് അവസാനമാണ് പേര് രജിസ്റ്റർ ചെയ്തത്. താരത്തെ ഒരു കോടി രൂപ അടിസ്ഥാന വില നൽകിയാണ് മുംബൈ സ്വന്തമാക്കിയത്.

5 / 5

വിക്കറ്റ് കീപ്പർമാരുടെ പട്ടികയിൽ ഇംഗ്ലണ്ട് താരങ്ങളായ ജോണി ബെയർസ്റ്റോ, ജേമി സ്മിത്ത് എന്നിവരും ഇന്ത്യൻ താരം കെഎസ് ഭരതും അൺസോൾഡ് ആയി. ജോണി ബെയർസ്റ്റോ കഴിഞ്ഞ സീസണിൽ പകരക്കാരനായെത്തി മുംബൈക്കായി അവസാന രണ്ട് മത്സരങ്ങൾ കളിച്ചിരുന്നു.

മുടി ഡൈ ചെയ്താൽ നര കൂടുമോ?
തണുപ്പുകാലത്തും വെള്ളംകുടിയില്‍ വിട്ടുവീഴ്ച വേണ്ട
കാന്താരി മുളക് കൊളസ്ട്രോൾ കുറയ്ക്കുമോ?
തീ കൂട്ടിവെച്ചാണോ പാല്‍ തിളപ്പിക്കല്‍? ഇനി പറഞ്ഞിട്ട് കാര്യമില്ല
ആറു വീലുള്ളൊരു കിടിലൻ സൈക്കിൾ
ശർക്കര ഉണ്ടാക്കാൻ എളുപ്പമോ
സ്റ്റ്യാച്ച്യു ഓഫ്‌ ലിബർട്ടി താഴേക്ക്, അമേരിക്കയിലെ അല്ല
വയനാട്ടിൽ കണ്ട മുതല