Tilak Varma: ടി20യില്‍ ‘ടെസ്റ്റ്’ കളിച്ച് തിലക് വര്‍മ; വെറുതെ വിടാതെ ആരാധകര്‍
Tilak Varma Faces Heavy Backlash for Slower Knock: മുംബൈ ഇന്ത്യന്‍സിന്റെ തോല്‍വിക്ക് പിന്നാലെ തിലക് വര്‍മയ്‌ക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. അഞ്ചാമനായി ക്രീസിലെത്തിയ തിലക് വര്‍മ 32 പന്തില്‍ 20 റണ്‍സാണ് നേടിയത്. ആകെ നേടിയത് ഒരു സിക്‌സ് മാത്രം.

നഷ്ടപ്പെടാനൊന്നുമില്ലാതെയാണ് ഇന്നലെ മുംബൈ ഇന്ത്യന്‍സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിട്ടത്. പക്ഷേ, ഒന്ന് പോരാടാന്‍ പോലുമാകാതെ മുംബൈ നാലു വിക്കറ്റിന് കീഴടങ്ങി. പുറത്താകലിന്റെ വക്കിലായിരുന്ന കൊല്‍ക്കത്തയ്ക്ക് മുംബൈയ്‌ക്കെതിരായ ജയം നേരിയ പ്രതീക്ഷകള്‍ സമ്മാനിച്ചു. മുംബൈയുടെ തോല്‍വിക്ക് പിന്നാലെ തിലക് വര്‍മയ്‌ക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത് (Image Credit Source: PTI).

അഞ്ചാമനായി ക്രീസിലെത്തിയ തിലക് 32 പന്തില്‍ 20 റണ്‍സാണ് നേടിയത്. ആകെ നേടിയത് ഒരു സിക്‌സ് മാത്രം. സ്‌ട്രൈക്ക് റേറ്റ് 62.50. ടി20യില്‍ തിലക് 'ടെസ്റ്റ്' കളിച്ചെന്നാണ് ആരാധകരുടെ വിമര്‍ശനം.

ഇതോടെ നാണക്കേടിന്റെ റെക്കോഡും തിലക് സ്വന്തമാക്കി. 14 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഐപിഎല്ലില്‍ ഒരു ബാറ്റര്‍ 30-ഓ അതിലധികമോ പന്തുകൾ നേരിട്ടിട്ടും ഇത്രയും മോശമായ സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റു ചെയ്യുന്നത്. ഒരു ഐപിഎൽ ഇന്നിംഗ്സിൽ 30-ഓ അതിലധികമോ പന്തുകൾ നേരിടുകയും ഇതിലും കുറഞ്ഞ സ്ട്രൈക്ക് റേറ്റിൽ റൺസ് നേടുകയും ചെയ്ത അവസാന ബാറ്റർ മൈക്കൽ ഹസ്സിയാണ്. 2012-ൽ രാജസ്ഥാൻ റോയൽസിനെതിരെ ചെന്നൈ സൂപ്പർ കിംഗ്സിന് വേണ്ടി കളിച്ച ഹസ്സി 32 പന്തിൽ 19 റൺസാണ് എടുത്തത് (സ്ട്രൈക്ക് റേറ്റ് 59.37).

എന്നാല്‍ കൊല്‍ക്കത്തയ്‌ക്കെതിരെ നിരാശപ്പെടുത്തിയെങ്കിലും ഈ ഐപിഎല്‍ സീസണില്‍ തരക്കേടില്ലാത്ത പ്രകടനം പുറത്താക്കാന്‍ തിലകിന് സാധിച്ചിട്ടുണ്ട്. ഇതുവരെ കളിച്ച 13 മത്സരങ്ങളിൽ നിന്നായി ഒരു സെഞ്ചുറിയും രണ്ട് അർധസെഞ്ചുറികളും നേടി. 32.36 ശരാശരിയിലും 148.95 സ്ട്രൈക്ക് റേറ്റിലും താരം 356 റൺസ് നേടി.

പക്ഷേ, കൊല്‍ക്കത്തയ്‌ക്കെതിരെ താരം പുറത്തെടുത്ത മോശം പ്രകടനത്തില്‍ ആരാധകര്‍ അതൃപ്തിയിലാണ്. മുംബൈ നിരയില്‍ ഒരാള്‍ക്ക് പോലും 35 കടക്കാനായില്ല. എട്ടാമനായി ക്രീസിലെത്തിയ കോര്‍ബിന്‍ ബോഷാണ് ടോപ് സ്‌കോറര്‍. താരം പുറത്താകാതെ 18 പന്തില്‍ 32 റണ്‍സെടുത്തു.