River Indie: 163 കിലോ മീറ്റർ റേഞ്ച്, 55 ലിറ്റർ സ്റ്റോറേജ് കപ്പാസിറ്റി! റിവറിനെ വ്യത്യസ്തമാക്കുന്ന കാരണങ്ങളിതാ…
വളരെ കുറഞ്ഞ കാലംകൊണ്ടു തന്നെ ഇന്ത്യൻ നിരത്തിൽ വലിയ സ്വീകാര്യത നേടിയെടുത്ത ഇന്ത്യൻ ഇലക്ട്രിക് സ്കൂട്ടർ ബ്രാൻഡ് ആണ് റിവർ. മലയാളി സ്റ്റാർട്ടപ്പ് സംരംഭം കൂടിയാണ് റിവർ എന്നതും മറ്റൊരു ആകർശഷണമാണ്. ഇതുവരെ ആകെ ഒറ്റ മോഡലിനെയാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. River Indie എന്ന ഒറ്റ മോഡലിലൂടെ തന്നെ വപണിയിൽ തരംഗം സൃഷ്ടിക്കാൻ കമ്പനിക്ക് കഴിഞ്ഞിട്ടുണ്ട്. ഈ മോഡൽ എന്തുകൊണ്ടാണ് വിപണിയിൽ
വളരെ കുറഞ്ഞ കാലംകൊണ്ടു തന്നെ ഇന്ത്യൻ നിരത്തിൽ വലിയ സ്വീകാര്യത നേടിയെടുത്ത ഇന്ത്യൻ ഇലക്ട്രിക് സ്കൂട്ടർ ബ്രാൻഡ് ആണ് റിവർ. മലയാളി സ്റ്റാർട്ടപ്പ് സംരംഭം കൂടിയാണ് റിവർ എന്നതും മറ്റൊരു ആകർശഷണമാണ്. ഇതുവരെ ആകെ ഒറ്റ മോഡലിനെയാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. River Indie എന്ന ഒറ്റ മോഡലിലൂടെ തന്നെ വപണിയിൽ തരംഗം സൃഷ്ടിക്കാൻ കമ്പനിക്ക് കഴിഞ്ഞിട്ടുണ്ട്. ഈ മോഡൽ എന്തുകൊണ്ടാണ് വിപണിയിൽ സ്വീകാര്യത നേടിയത് എന്നും സെഗ്മെന്റിലെ മറ്റ് മോഡലുകളിൽ നിന്ന് റിവർ ഇൻഡി എങ്ങനെ വ്യത്യസ്തമാകുന്നു എന്നും നോക്കാം.
വ്യത്യസ്തമായ രൂപം വഴിയാണ് റിവർ ഇൻഡിയിലേക്ക് ആദ്യമായി ഒരാളുടെ ശ്രദ്ധ ആകർഷിക്കുക. മുൻവശത്ത് രണ്ട് കണ്ണുകളെ അനുസ്മരിപ്പിക്കുന്ന രീതിയിൽ വലിയ സ്ക്വയർ ഷേപ്പ് ഹെഡ് ലാമ്പുകളാണ് കമ്പനി നൽകിയിരിക്കുന്നത്. വശങ്ങളിലേക്ക് വന്നാലും ഡിസൈനിൽ റിവർ ഇൻഡിയോട് താരതമ്യം ചെയ്യാവുന്ന മറ്റൊരു വാഹനം ഇന്ത്യൻ വിപണിയിൽ ഇല്ല. ഈ വാഹനം ഉപയോഗിക്കുന്നവർ പലരും അഭിപ്രായപ്പെടുന്നത് സാധാരണ ഇലക്ട്രിക് സ്കൂട്ടർ എന്നതിന് പുറമേ മറ്റൊരു ഫീൽ ലഭിക്കുന്നു എന്നുള്ളതാണ്. പുറത്തേക്ക് തള്ളിയ മുന്നിലെ ഫുട് റസ്റ്റുകളും വാഹനത്തെ വേറിട്ട് നിർത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്. 1996 മില്ലിമീറ്റർ നീളവും 787 മില്ലിമീറ്റർ ഉയരവും ആണ് വാഹനത്തിന് ഉള്ളത്.
Also Read: ബലെനോയ്ക്ക് പിന്നാലെ ഫ്രോങ്ക്സും മുഖംമാറ്റി എത്തുന്നു! പ്രതീക്ഷിക്കുന്നത് വലിയ മാറ്റങ്ങൾ
ഫുൾ ചാർജിൽ 163 കിലോമീറ്റർ ആണ് വാഹനത്തിന് ഐഡിസി റേഞ്ച് വാഗ്ദാനം ചെയ്യുന്നത്. മൂന്ന് റൈഡിങ് മോളാണ് വാഹനത്തിന് ഉള്ളത്. ഇക്കോ, റൈഡ്, റഷ് എന്നിവയാണ് മോഡലുകൾ. ഇതിൽ ഇക്കോ മോഡിൽ പരമാവധി വേഗത 50 കിലോമീറ്റർ പെർ അവറും, റൈഡ് മോഡിൽ 80 കിലോമീറ്ററും, റഷ് മോഡിൽ 90 കിലോമീറ്റർ പേർ അവറുമാണ് പരമാവധി വേഗത വരുന്നത്. ഐഡിസി റെയിഞ്ച് 163 ആണെങ്കിലും റിയൽ ലൈഫിൽ പരമാവധി 110 മുതൽ 120 വരെ കിലോമീറ്റർ ആണ് ഫുൾ ചാർജിൽ സഞ്ചരിക്കാൻ കഴിയുക. . 0 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ അഞ്ചു മണിക്കൂറാണ് വേണ്ടത്.
നിലവിൽ മൂന്നാം തലമുറ ഇൻഡിയാണ് വിപണിയിൽ ഉള്ളത്. ഈ വാഹനത്തെ കമ്പനി അവതരിപ്പിക്കുമ്പോൾ ഇലക്ട്രിക് സ്കൂട്ടറുകളിലെ എസ്യുവി എന്നാണ് വിശേഷിപ്പിച്ചിരുന്നത്. സ്പോർട്സ് യൂട്ടിലിറ്റി വെഹിക്കിൾ എന്നല്ല, സ്പെയ്സ് യൂട്ടിലിറ്റി വെഹിക്കിൾ എന്നാണ് എസ് യു വി എന്നതുകൊണ്ട് കമ്പനി ഉദ്ദേശിച്ചത്. അക്ഷരാർത്ഥത്തിൽ അത് ശരിയുമാണ്. വാഹനത്തിന്റെ ഗ്ലോബോക്സിൽ 12 ലിറ്റർ സ്റ്റോറേജ് സ്പേസ് ആണ് ഉള്ളത്. അണ്ടർ സീറ്റ് സ്റ്റോറേജ് ആണെങ്കിൽ 43 ലിറ്ററും. സെഗ്മെന്റിലെ തന്നെ ഏറ്റവും ഉയർന്ന സ്റ്റോറേജ് നൽകുന്ന വാഹനങ്ങളിൽ ഒന്നാണ് റിവർ. 14 ഇഞ്ച് അലോയ് വീലുകളാണ് വാഹനത്തിൽ നൽകിയിരിക്കുന്നത്.
English Summary
River is an Indian electric scooter brand that has gained significant acceptance on Indian roads within a very short period. Another appealing aspect is that River is a startup venture founded by Malayalis. So far, the company has launched only one model the River Indie yet it has managed to create a major impact in the market.