9000mAh ബാറ്ററി, 185Hz ഡിസ്പ്ലേ എല്ലാം സെറ്റാണ്! ഐക്യൂ നിയോ 12 5G ലോഞ്ച് ചെയ്തു
iQOO Neo 12 5G launched: ഐക്യൂ നിയോ 12 ചൈനയിൽ ലോഞ്ച് ചെയ്തു. അധികം വൈകാതെ ഇത് ഇന്ത്യയിൽ നേരിട്ടോ റീബ്രാൻഡ് മോഡലായോ എത്തും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഒക്ടാ കോർ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 3nm പ്രോസസർ ആണ് ഈ ഫോണിന്റെ കരുത്ത്. ഐക്യൂ 16-ൽ ഉള്ളതുപോലെ 'മോൺസ്റ്റർ പെർഫോമൻസ് എൻജിനും' ഇതിലുണ്ട്.

ഐക്യൂ തങ്ങുടെ നിയോ സീരീസിന്റെ ഭാഗമായി ഐക്യൂ നിയോ12 (iQOO Neo 12) ചൈനയിൽ ലോഞ്ച് ചെയ്തു. ഐക്യൂ ആരാധകർ ഏറെ ആവേശത്തോടെ കാത്തിരുന്ന മോഡലുകളിൽ ഒന്നാണിത്. മെച്ചപ്പെട്ട വിലയിൽ ലഭിക്കുന്ന കരുത്തൻ സ്മാർട്ട്ഫോൺ ആണ് നിയോ സീരീസിൽ എത്താറുള്ളത് എന്നതാണ് അതിന് കാരണം, പ്രീമിയം മോഡലും അതിന് തൊട്ട് താഴെയുള്ള R സീരീസ് മോഡലും സ്വന്തമാക്കാൻ കഴിയാത്തവർക്കുള്ള അടുത്ത ഓപ്ഷനാണ് നിയോ സീരീസ് മോഡലുകൾ. (Image credit: iQOO)

ഇന്ത്യയിൽ ഐക്യൂ നിയോ സീരീസ് ഫോണുകൾക്ക് ആരാധകർ ഏറെയാണ്, അതിനാൽ അധികം വൈകാതെ ഐക്യുവിന്റെ ഏറ്റവും പുതിയ ഗെയിമിംഗ് സ്മാർട്ട്ഫോണായ 'നിയോ12' ഇന്ത്യയിലും എത്തും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. മികച്ച ഡിസ്പ്ലേ പെർഫോമൻസ്, പ്രോസസ്സിംഗ് ശേഷി, താപ നിയന്ത്രണം, ക്യാമറ ഹാർഡ്വെയർ, ബാറ്ററി ശേഷി എന്നിവയിൽ ശ്രദ്ധേയമായ നവീകരണങ്ങളുമായാണ് ഈ മോഡൽ എത്തിയിരിക്കുന്നത്.

പ്രധാന ഫീച്ചറുകൾ: 6.85 ഇഞ്ച് (3200x1440 പിക്സൽ) 2K+ LTPS AMOLED ഡിസ്പ്ലേ (20:9 ആസ്പെക്റ്റ് റേഷ്യോ). HDR10+, 185Hz വേരിയബിൾ റിഫ്രഷ് റേറ്റ്, 1.07 ബില്യൺ നിറങ്ങൾ, DCI-P3 കളർ ഗാമറ്റ്, 2200 നിറ്റ് വരെ പീക്ക് ബ്രൈറ്റ്നസ്, 2160Hz PWM ഡിമ്മിംഗ് + DC ഡിമ്മിംഗ്, ഡോൾബി വിഷൻ (Dolby Vision) എന്നിവ ഇതിൽ ഉണ്ട്.

കരുത്ത്: ഒക്ടാ കോർ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 3nm പ്രോസസർ ആണ് ഈ ഫോണിന്റെ കരുത്ത്. ഐക്യൂ 16-ൽ ഉള്ളതുപോലെ 'മോൺസ്റ്റർ പെർഫോമൻസ് എൻജിനും' ഇതിലുണ്ട്. അഡ്രിനോ 840 GPU, Q3 ഗെയിമിംഗ് ചിപ്പ്, 12GB / 16GB LPDDR5X റാം, 256GB / 512GB / 1TB (UFS 4.1) സ്റ്റോറേജ് എന്നിവ ഇതിലുണ്ട്. ആൻഡ്രോയിഡ് 17 അടിസ്ഥാനമാക്കിയുള്ള OriginOS 7-ൽ ആണ് പ്രവർത്തനം.

ക്യാമറ: 50MP മെയിൻ ക്യാമറ (1/1.49″ സോണി IMX921 സെൻസർ, f/1.88 അപ്പേർച്ചർ, OIS, LED ഫ്ലാഷ്), 8MP അൾട്രാ-വൈഡ് ആംഗിൾ ക്യാമറ (f/2.2 അപ്പേർച്ചർ) എന്നിവ അടങ്ങുന്ന റിയർ ക്യാമറ സജ്ജീകരണവും 16MP ഫ്രണ്ട് ക്യാമറയും (f/2.45 അപ്പേർച്ചർ) ഇതിൽ ഉണ്ട്.

ബാറ്ററി, മറ്റ് ഫീച്ചറുകൾ: 100W അൾട്രാ-ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 9000mAh ബാറ്ററി ഇതിലുണ്ട്. ഒപ്പം, ഇൻ-ഡിസ്പ്ലേ അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസർ, IP68 + IP69 റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE എന്നിവയും ഇതിലുണ്ട്.

വില: ഐക്യൂ നിയോ 12 5ജി 12GB+256GB: 4399 യുവാൻ (ഏകദേശം 62,815 രൂപ), 16GB+ 256GB: 4799 യുവാൻ (ഏകദേശം 68,525 രൂപ), 12GB+512GB: 5099 യുവാൻ (ഏകദേശം 72,810 രൂപ), 16GB+512GB: 5499 യുവാൻ (ഏകദേശം 78,520 രൂപ) എന്നിങ്ങനെയാണ് വില. കണ്ടെൻഡർ, ഷാഡോ ബ്ലാക്ക്, ഫ്രോസ്റ്റ് ബ്ലേഡ് ബ്ലൂ എന്നീ കളർ ഓപ്ഷനുകളിലാണ് ഇത് എത്തിയിരിക്കുന്നത്.