AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Vadakara MDMA Case: വടകര അധ്യാപികമാർ ഉൾപ്പെട്ട എംഡിഎംഎ കേസ്; രണ്ടുപേർ കൂടി അറസ്റ്റിൽ

Vadakara Teachers Involving MDMA Case: അധ്യാപികമാർ ഉൾപ്പെട്ട വടകര എംഡിഎംഎ കേസിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് രണ്ടുപേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. വയനാട് പുൽപ്പള്ളി സ്വദേശി അജിത്ത്, മരക്കടവ് സ്വദേശി വിശാൽ എന്നിവരാണ് അറസ്റ്റിലായത്. കേസിലെ 10, 11 പ്രതികളാണ് ഇരുവരും. ഒളിവിലുള്ള മുഖ്യപ്രതി വയനാട് സ്വദേശി ഷിന്റോയുടെ അടുത്ത സുഹൃത്തുക്കളാണ് പിടിയിലായ അജിത്തും വിശാലും.

Vadakara MDMA Case: വടകര അധ്യാപികമാർ ഉൾപ്പെട്ട എംഡിഎംഎ കേസ്; രണ്ടുപേർ കൂടി അറസ്റ്റിൽ
അറസ്റ്റിലായ പ്രതികൾImage Credit source: Social Media
Neethu Vijayan
Neethu Vijayan | Published: 12 Nov 2026 | 07:17 AM

കോഴിക്കോട്: കേരളത്തെ ഞെട്ടിച്ച അധ്യാപികമാർ ഉൾപ്പെട്ട ലഹരിക്കേസിൽ (Vadakara MDMA Case) നിർണ്ണായക വഴിതിരിവ്. കേസിൽ ഉൾപ്പെട്ട രണ്ടുപേരെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു. അധ്യാപികമാർ ഉൾപ്പെട്ട വടകര എംഡിഎംഎ കേസിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് രണ്ടുപേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. വയനാട് പുൽപ്പള്ളി സ്വദേശി അജിത്ത്, മരക്കടവ് സ്വദേശി വിശാൽ എന്നിവരാണ് അറസ്റ്റിലായത്. കേസിലെ 10, 11 പ്രതികളാണ് ഇരുവരും.

ലഹരിമരുന്ന് ഇടപാടുകളുമായി ബന്ധപ്പെട്ട് പ്രതികളുടെ ബാങ്ക് അക്കൗണ്ടുകൾ വഴി ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ. ഒളിവിലുള്ള മുഖ്യപ്രതി വയനാട് സ്വദേശി ഷിന്റോയുടെ അടുത്ത സുഹൃത്തുക്കളാണ് പിടിയിലായ അജിത്തും വിശാലും. ഇക്കഴിഞ്ഞ ജൂൺ 28ന് പുലർച്ചെ രണ്ടു മണിയോടെ വടകര ഐസ് പ്ലാന്റ് റോഡിലെ റോളക്‌സ് ഓയിൽ ഇൻഡസ്ട്രീസിന് മുന്നിൽ വെച്ച് സഫ്വാൻ എന്ന യുവാവിനെ എംഡിഎംഎയുമായി പിടികൂടിയത്.

ALSO READ: രാത്രിക്ക് രാത്രി എൽപിഎസ്ടി സമരപ്പന്തൽ പൊളിച്ച് പോലീസ്

ഇതോടെയാണ് കേസിൽ അധ്യാപികമാരുടെ പങ്കും പുറംലോകം അറിയുന്നത്. കേസിൽ പേരാമ്പ്ര ബിആർസിയിലെ സ്‌പെഷൽ എജ്യുക്കേറ്റർ മരുതോങ്കര സ്വദേശി കീർത്തന (31), ചെരുവാളൂർ സർക്കാർ എൽപി സ്‌കൂളിൽ പ്രവർത്തിക്കുന്ന ഓട്ടിസം സെന്ററിലെ അധ്യാപിക കൂരാച്ചുണ്ട് ചെറുക്കാട്ട് സ്വദേശി കെ കാവ്യ (29), പേരാമ്പ്ര ബിആർസിയിലെ സ്‌പെഷൽ എജ്യുക്കേറ്റർ ആവള കുട്ടോത്ത് വലിയപറമ്പിൽ വി പി നീഷ്മ (30), ഇരിട്ടി സ്വദേശിയും ഓൺലൈൻ ഡെലിവറി എജന്റുമായ ജിജിൽ കുര്യാക്കോസ് തുടങ്ങിയവരും പിന്നാലെ അറസ്റ്റിലായിരുന്നു.

ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകൾ നടന്നിട്ടുള്ളത്. അധ്യാപികമാരുടെ അക്കൗണ്ടിൽ എത്തുന്ന പണം ഇവർക്കാണ് അയച്ചു നൽകിയിരുന്നത്. തുടർന്ന് ഈ തുക ഷിന്റോയ്ക്ക് കൈമാറിയത് ഇവരാണെന്നും പോലീസ് വ്യക്തമാക്കുന്നു. കേസിലെ മുഖ്യപ്രതിയായ ഷിന്റോയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. നേരത്തെ അറസ്റ്റിലായ കീർത്തനയിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ പ്രതികൾ പൊലീസിന്റെ വലയിലായതെന്നാണ് വിവരം.

എംഡിഎംഎ കേസിലെ മറ്റ് പ്രതികൾക്ക് നേരത്തെ തന്നെ ജാമ്യം ലഭിച്ചിരുന്നു. ബിആർസി അധ്യാപകരായ കീർത്തന, നീഷ്മ, കാവ്യ എന്നിവർക്കും അഞ്ചാം പ്രതി ജിജിൻ കുര്യാക്കോസിനുമാണ് ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചത്. വടകര എൻഡിപിഎസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

ട്രെയിനിൽ നിന്ന് 50 പവൻ കവർന്ന ഇൻസ്റ്റ ഇൻഫ്ലുവൻസർ പിടിയിൽ

ട്രെയിൻ യാത്രയ്ക്കിടെ വയോധികയുടെ സ്വർണം കവർന്ന കേസിൽ ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ പിടിയിൽ. ചെങ്ങന്നൂർ സ്വദേശിനി കുമാരിയുടെ 50 പവൻ സ്വർണം കവർന്ന കേസിൽ ദിണ്ടിഗൽ സ്വദേശിയായ ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ ബാലമുരുകൻ ആണ് അ‌റസ്റ്റിലായത്. ചെന്നൈയിലെ മകന്റെ വീട്ടിൽനിന്ന് വിവാഹാവശ്യത്തിനായി കൊണ്ടുപോകുകയായിരുന്ന സ്വർണമാണ് ബാലമുരുകൻ കവർന്നത്. ഈ മാസം രണ്ടിനാണ് സംഭവം.

സേലത്തുനിന്ന് ട്രെയിനിൽ കയറിയ പ്രതി പാലക്കാടിനും തൃശൂരിനും ഇടയിൽവെച്ച് മോഷണം നടത്തുകയായിരുന്നു. തൃശൂർ എത്തിയപ്പോഴാണ് സ്വർണം കാണാനില്ലെന്ന് മനസിലായത്. തുടർന്ന് പരാതി നൽകി. അന്വേഷണം നടക്കുന്നതിനിടെ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പ്രതിയെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്.

English Summary:

A crucial breakthrough has occurred in the drug case involving teachers. The police have arrested two more individuals linked to the case.

Follow Us