Irfan Pathan: ഇന്ത്യയുടെ പുതിയ ടി20 സെറ്റപ്പിൽ ശുഭ്മൻ ഗിൽ ബുദ്ധിമുട്ടില്ല; നിരീക്ഷണവുമായി ഇർഫാൻ പത്താൻ
Irfan Pathan On Shubman Gill: ശുഭ്മൻ ഗില്ലിനെ പിന്തുണച്ച് ഇർഫാൻ പത്താൻ. ഇന്ത്യയുടെ പുതിയ ടി20 സെറ്റപ്പിൽ ഗിൽ ബുദ്ധിമുട്ടില്ലെന്നാന് പത്താൻ്റെ നിരീക്ഷണം.

ഇന്ത്യയുടെ പുതിയ ടി20 സെറ്റപ്പിൽ ശുഭ്മൻ ഗിൽ ബുദ്ധിമുട്ടില്ലെന്ന് മുൻ താരവും കമൻ്റേറ്ററുമായ ഇർഫാൻ പത്താൻ. ഏഷ്യാ കപ്പിൽ ശുഭ്മൻ ഗില്ലിനെ വൈസ് ക്യാപ്റ്റനാക്കിയതിനെതിരെ വിമർശനം ശക്തമാണ്. ഇതിൻ്റെ പശ്ചാത്തലത്തിലാണ് താരത്തിന് അനുകൂലമായി പത്താൻ്റെ വിലയിരുത്തൽ. (Image Credits- PTI)

"എനിക്ക് തോന്നുന്നു, ഗിൽ ടി20 ക്രിക്കറ്റിൽ ഒരുപാട് മെച്ചപ്പെട്ടിട്ടുണ്ടെന്ന്. പ്രത്യേകിച്ച് കഴിഞ്ഞ കുറച്ച് ഐപിഎൽ സീസണുകളിൽ. കൊൽക്കത്തയിൽ കളി തുടങ്ങിയപ്പോൾ ഗില്ലിൻ്റെ സ്ട്രൈക്ക് റേറ്റ് 12 ആയിരുന്നു. ഇപ്പോൾ അത് 150 ആയി ഉയർന്നിട്ടുണ്ട്."- പത്താൻ ഇന്ത്യ ടുഡേയോട് പറഞ്ഞു.

"കഴിഞ്ഞ വർഷം ഐപിഎലിൽ 150 സ്ട്രൈക്ക് റേറ്റ് സൂക്ഷിച്ച് തുടരെ റൺസ് നേടി. ഇന്ത്യൻ ടീം ഉയർന്ന സ്ട്രൈക്ക് റേറ്റിലാണ് ഇപ്പോൾ കളിക്കുന്നത്. അവർക്ക് ഇപ്പോൾ വളരെ ആക്രമണമനോഭാവമാണുള്ളത്. അതിലേക്ക് അഡ്ജസ്റ്റ് ആവുന്നതിൽ ഗില്ലിന് പ്രശ്നമുണ്ടാവില്ല."

"അദ്ദേഹം ഒരു ക്യാപ്റ്റൻ കൂടിയാണെന്നത് മറക്കരുത്. നിങ്ങൾ ഒരു ക്യാപ്റ്റനാവുമ്പോൾ പലരീതിയിൽ ടീമിനെ നയിക്കും. ടി20യിൽ ഗിൽ വൈസ് ക്യാപ്റ്റനും ടെസ്റ്റിൽ ക്യാപ്റ്റനുമാണ്. ആരെക്കാളും അധികമായി ഗില്ലിന് സ്വയം തെളിയിക്കണമെന്ന വാശിയുണ്ടാവും."- ഇർഫാൻ കൂട്ടിച്ചേർത്തു.

കഴിഞ്ഞ ഐപിഎൽ സീസണിൽ 600ലധികം റൺസ് നേടിയ ഗിൽ 155 സ്ട്രൈക്ക് റേറ്റും കാത്തുസൂക്ഷിച്ചിരുന്നു. ഗുജറാത്ത് ടൈറ്റൻസിൻ്റെ ക്യാപ്റ്റനായിരുന്ന ഗിൽ കഴിഞ്ഞ ഏതാനും സീസണിലായി പ്രകടനങ്ങൾ മെച്ചപ്പെടുത്തിയിട്ടുണ്ട്. ഇത് ഇന്ത്യൻ ടീമിൽ കൊണ്ടുവരാനാവുമെന്ന് പത്താൻ പറയുന്നു.