Ghee for Babies: കുഞ്ഞുങ്ങൾക്ക് നെയ് നൽകുന്നത് സുരക്ഷിതമാണോ? അറിയേണ്ടതെല്ലാം
Ghee Safe for Babies: ദഹനം എളുപ്പം ആക്കാൻ സഹായിക്കുന്ന ബ്യൂട്ടിറിക് ആസിഡ് നെയ്യിൽ ഉണ്ട്. ശരീരഭാരം വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾക്ക് ഇത് നല്ല പോഷകാഹാരം ആണ്.

കുഞ്ഞിന് ആറുമാസം പ്രായമാകുമ്പോൾ ഖരഭക്ഷണം നൽകി തുടങ്ങുന്ന സമയത്ത് നെയ്യ് ഭക്ഷണത്തിൽ ഉൾപ്പെടുത്താം. തുടക്കത്തിൽ ചെറിയ അളവിൽ മാത്രം നൽകാൻ ശ്രദ്ധിക്കണം

ആറ് മുതൽ എട്ടുമാസം വരെ പ്രായമുള്ള കുഞ്ഞിനെ ദിവസം കാൽ ടീസ്പൂൺ മുതൽ അര ടീസ്പൂൺ വരെ നെയ്യ് നൽകാം. മുകളിലുള്ള കുട്ടികൾക്ക് ആകുമ്പോൾ അത് ഒന്നു മുതൽ രണ്ട് ടീസ്പൂൺ വരെ വർദ്ധിപ്പിക്കാം

നെയ്യിൽ അടങ്ങിയിരിക്കുന്ന ആരോഗ്യകരമായ കൊഴുപ്പുകൾ തലച്ചോറിന്റെയും നാഡീവ്യൂഹത്തിന്റെയും വികാസത്തിന് സഹായിക്കുന്നു.

ദഹനം എളുപ്പം ആക്കാൻ സഹായിക്കുന്ന ബ്യൂട്ടിറിക് ആസിഡ് നെയ്യിൽ ഉണ്ട്. ശരീരഭാരം വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾക്ക് ഇത് നല്ല പോഷകാഹാരം ആണ്.

നെയ്യ് ചർമ്മത്തിൽ പുരട്ടുന്നത് മോയിസ്ചറൈസർ ആയി പ്രവർത്തിക്കുകയും രക്തയോട്ടം കൂട്ടുകയും ചെയ്യും. എന്നാൽ ചിലപ്പോൾ ഇത് ചർമ്മത്തിലെ സുഷിരങ്ങൾ അടയ്ക്കാനും തിണർപ്പുകൾ ഉണ്ടാകാനും കാരണമായേക്കാം. അതുകൊണ്ട് വിദഗ്ധരുടെ ഉപദേശം തേടിയ ശേഷം മാത്രം ഇത് ചർമ്മത്തിൽ പ്രയോഗിക്കുക.