Black spots on Onions: സവാളയിലെ കറുത്ത പൊടി അപകടകാരിയോ? കഴിച്ചാൽ എന്ത് സംഭവിക്കും?
Is It Safe to Eat Onions with Black Spots: പലപ്പോഴും സവാളയുടെ അകത്തും പുറത്തുമായി ഒരുതരം കറുത്ത പൊടി പറ്റിപ്പിടിച്ചിരിക്കുന്നത് കാണാം. ഇത് അപകടകാരിയാണോയെന്ന് നോക്കാം.

നാടൻ വിഭവങ്ങളിലെ ഒരു പ്രധാന ചേരുവയാണ് സവാള. മിക്ക കറികൾക്കും ആവശ്യമുള്ള ഒന്നാണിത്. എങ്കിലും അധികമായി വാങ്ങി സൂക്ഷിച്ചാൽ കുറച്ച് ദിവസങ്ങൾ കഴിയുമ്പോഴേക്കും സവാളയുടെ അകത്തും പുറത്തുമായി കറുത്ത പൊടി പറ്റിപ്പിടിച്ചിരിക്കുന്നത് കാണാം. (Image Credits: Unsplash)

ഇത്തരത്തിൽ സവാളയിൽ കണ്ടുവരുന്ന കറുത്ത പൊടി അപകടകാരിയാണോ? ആസ്പർജില്ലസ് നൈഗർ എന്നാണ് ഈ കറുത്ത പൊടി അറിയപ്പെടുന്നത്. ഇത് ഒരുതരം പൂപ്പലാണ്. (Image Credits: Unsplash)

സാധാരണയായി മണ്ണിൽ കാണപ്പെടുന്ന ഈ പൂപ്പൽ ചെടികളെ ബാധിക്കുമ്പോഴാണ് ഇത്തരത്തിൽ കറുത്ത പൊടിയായി കാണപ്പെടുന്നത്. വായുസഞ്ചാരം കുറവുള്ളതും അതുപോലെ തന്നെ ഈർപ്പമുള്ളതുമായ ഇടങ്ങളിൽ വിളകൾ സൂക്ഷിക്കുമ്പോഴാണ് ഈ പൂപ്പൽ ഉണ്ടാവുക. ഇത് പെട്ടെന്ന് വ്യാപിക്കുകയും ചെയ്യും. (Image Credits: Unsplash)

ആസ്പർജില്ലസ് നൈഗർ അത്ര അപകടകാരിയല്ല. എങ്കിലും ചിലരിൽ ഇത് ഛർദ്ദി, തലവേദന, വയറുവേദന, അലർജി പോലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കും. (Image Credits: Unsplash)

ഇത്തരത്തിൽ കറുത്ത പൊടിയുള്ള സവാള ഉപയോഗിക്കുമ്പോൾ തൊലി കളഞ്ഞ ശേഷം നന്നായി കഴുകി, പൂപ്പൽ പോയെന്ന് ഉറപ്പുവരുത്താൻ ശ്രദ്ധിക്കണം. കഴുകിയിട്ടും പൂപ്പൽ പോകുന്നെങ്കിൽ അവ ഒഴിവാക്കുന്നതാകും നല്ലത്. (Image Credits: Unsplash)