AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bigg Boss Malayalam Season 7: സ്റ്റാർ മാജിക്കിലെ താരം, നടി; ഹൗസിൽ ശബ്ദമുയർന്ന് തുടങ്ങിയ അനുമോൾ

Who Is Bigg Boss Contestant Anumol: സ്റ്റാർ മാജിക്കിലൂടെ ശ്രദ്ധേയയായ താരമാണ് അനുമോൾ. സീരിയൽ നടിയും സംസ്ഥാന ടെലിവിഷൻ പുരസ്കാരജേതാവുമായ അനുമോളെ അറിയാം.

abdul-basith
Abdul Basith | Updated On: 14 Aug 2025 17:02 PM
ബിഗ് ബോസ് ഹൗസിലെ ശക്തയായ മത്സരാർത്ഥിയാണ് അനുമോൾ. നിരവധി സീരിയലുകളിൽ അഭിനയിച്ച താരം സ്റ്റാർ മാജിക് എന്ന പരിപാടിയിലൂടെയാണ് പ്രശസ്തയാവുന്നത്. ഹൗസിൽ ആദ്യ ആഴ്ചയിൽ നിശബ്ദയായിരുന്ന അനുമോൾ രണ്ടാം ആഴ്ച മുതൽ ശബ്ദമുയർത്തുന്നുണ്ട്. (Image Courtesy- Anumol Instagram)

1 / 5
തിരുവനന്തപുരം സ്വദേശിനിയായ അനുമോൾ സംസ്കൃതത്തിൽ ബിരുദമെടുത്തയാളാണ്. 2014ലാണ് അഭിനയജീവിതം ആരംഭിക്കുന്നത്. അനിയത്തി എന്ന സീരിയയിൽ ചെറിയ ഒരു വേഷത്തിലാണ് അനുമോൾ ആദ്യം അഭിനയിച്ചത്. ഇതിന് ശേഷം താരം നിരവധി സീരിയലുകളിൽ വേഷമിട്ടു.

2 / 5
സംഗമം, കൃഷ്ണ തുളസി, രാത്രിമഴ, പാടാത്ത പൈങ്കിളി, സത്യ എന്ന പെൺകുട്ടി തുടങ്ങിയ സീരിയലുകളിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച അനുമോൾ ആരാധകരെ ഉണ്ടാക്കിയെടുത്തു. സീരിയലുകളെക്കാൾ അനുമോളെ പ്രശസ്തയാക്കിയത് സ്റ്റാർ മാജിക്കായിരുന്നു.

3 / 5
സെലബ്രറ്റി ഗെയിം ഷോ ആയ ടമാർ പടാറിൽ പ്രത്യക്ഷപ്പെട്ട അനുമോൾ ഇൻസ്റ്റൻ്റ് ഹിറ്റായി. ഇതിൻ്റെ രണ്ടാം സീസണായ സ്റ്റാർ മാജിക്കിൽ പ്രധാന അംഗമായിരുന്നു അനുമോൾ. ഈയിടെ ഷോ നിർത്തുന്നത് വരെ അനുമോൾ സ്റ്റാർ മാജിക്കിലെ പ്രധാന അംഗമായിത്തന്നെ തുടർന്നു.

4 / 5
സുരഭിയും സുഹാസിനിയും എന്ന സിറ്റ്കോമിലൂടെ 2023 ടെലിവിഷൻ അവാർഡിൽ സെക്കൻഡ് ഹീറോയ്ൻ പുരസ്കാരം നേടി. തിങ്കൾ മുതൽ വെള്ളി വരെ, മഹേഷും മാരുതിയും തുടങ്ങിയ സിനിമകളിലും അനുമോൾ വേഷമിട്ടിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ നിരവധി ആരാധകരും താരത്തിനുണ്ട്.

5 / 5