AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Anupama Parameswaran: ‘ഇത് നിസ്സാരമല്ല, സിനിമയ്ക്ക് വേണ്ടി ഒരുപാട് അനുഭവിച്ചു’; പൊതുവേദിയിൽ പൊട്ടിക്കരഞ്ഞ് അനുപമ പരമേശ്വരൻ

Anupama Parameswaran Gets Emotional : ഒരു സ്ത്രീ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം റിലീസ് ഘട്ടത്തിലേക്ക് എത്തുന്നതുവരെ ഒരുപാട് അനുഭവിച്ചു എന്ന് പറഞ്ഞ താരം വേദിയിൽ പൊട്ടിക്കരയുകയായിരുന്നു.

sarika-kp
Sarika KP | Updated On: 14 Aug 2025 11:36 AM
മലയാളികൾക്ക് ഏറെ സുപരിചിതയാണ് നടി  അനുപമ പരമേശ്വരൻ. പ്രേമം എന്ന് ചിത്രത്തിലൂടെയാണ് മലയാളി പ്രേക്ഷകർക്ക് താരം പ്രിയങ്കരിയായത്. എന്നാൽ പിന്നീട് നല്ല അവസരം കിട്ടിയിരുന്നില്ല. സുരേഷ് ​ഗോപി നായകനായി എത്തിയ ജെഎസ്കെ എന്ന ചിത്രമാണ് താരത്തിന്റെതായി ഒടുവിൽ ഇറങ്ങിയ ചിത്രം. (Image Credits:Instagram)

1 / 6
ചിത്രത്തിൽ ഗംഭീര അഭിനയം കാഴ്ചവച്ചുവെങ്കിലും, വേണ്ടത്ര സ്വീകരണവും അംഗീകാരവും താരത്തിനെ തേടിയെത്തിയിരുന്നില്ല. ഇപ്പോഴിതാ അനുപമ പരമേശ്വരനെ കേന്ദ്ര കഥാപാത്രമായി പ്രവീൺ കുന്ദ്രേഗുല സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'പര്‍ദ്ദ'യുടെ പ്രമോഷൻ ചടങ്ങിനിടെ താരം പൊട്ടിക്കരഞ്ഞ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

2 / 6
സിനിമയ്ക്ക് വേണ്ടി കഷ്ടപ്പെട്ടു എന്ന് പറയാൻ തനിക്ക് താത്പര്യമില്ലെന്നാണ് അനുപമ പറയുന്നത്.  ഇഷ്ടപ്പെട്ട് ചെയ്യുമ്പോൾ അതിൽ കഷ്ടപ്പാടില്ലെന്നും അത് വളരെ ആസ്വദിച്ചാണ് ചെയ്യുന്നതെന്നും താരം പറയുന്നു.  ഒരു സ്ത്രീ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം റിലീസ് ഘട്ടത്തിലേക്ക് എത്തുന്നതുവരെ ഒരുപാട് അനുഭവിച്ചു എന്ന് പറഞ്ഞ താരം വേദിയിൽ പൊട്ടിക്കരയുകയായിരുന്നു.

3 / 6
ഇതിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തൊട്ടടുത്തിരുന്ന സംവിധായകനും നിർമാതാവും അനുപമയെ ആശ്വസിപ്പിക്കുന്നതും വീഡിയോയിലുണ്ട്. സിനിമയ്ക്ക് വേണ്ടി അനുപമ എത്രത്തോളം ഏഫേർട്ട് ഇട്ടുവെന്നതിനെ കുറിച്ച് നിർമാതാവ് വിജയ് ഡൊൺകൊണ്ട പറഞ്ഞു.

4 / 6
അഭിനയിക്കുന്നത് മാത്രമല്ല, അതിന് പ്രമോഷൻ നൽകാനൊക്കെ മുന്നിൽ നിന്ന് ഒരു നടി അത് ചെയ്യുക എന്നത് ചെറിയ കാര്യമല്ല എന്നാണ്  പറഞ്ഞത്.സിനിമയെ കുറിച്ച് നടിയും മനസ് തുറന്നു. ഇതൊരു ചെറിയ സിനിമയല്ലെന്നാണ് അനുപമ പറയുന്നത്. അത് എക്സിക്യൂട്ട് ചെയ്യുക എന്നത് വലിയ കഷ്ടപ്പാടുള്ള ഒരു കാര്യമാണെന്നും .

5 / 6
അതിനൊരു ധൈര്യം വേണമെന്നാണ് അനുപമ പറയുന്നത്. അത്ര ധൈര്യത്തോടെയാണ് തന്റെ നിർമാതാവും സംവിധായകനും ആ കഥാപാത്രം  തന്നെ ഏൽപ്പിച്ചതെന്നും വലിയ ഉത്തരവാദിത്വത്തോടെയാണ് താൻ ഏറ്റെടുത്തതെന്നും താരം പറയുന്നു.

6 / 6