Diet for Blood Sugar Control: പ്രമേഹം ഉള്ളവർ ചോറ് കഴിക്കുന്നത് കുറയ്ക്കണോ? അറിയാം
Rice Consumption and Blood Sugar: പ്രമേഹം കണ്ടെത്തിയാൽ ചോറ് കുറയ്ക്കണോ എന്നത് പലരുടെയും സംശയമാണ്. എന്നാൽ, പെട്ടെന്ന് ചോറ് പൂർണമായും ഒഴിവാക്കുന്നത് അത്ര എളുപ്പമല്ല.

പ്രമേഹമുള്ളവർ കാർബോഹൈഡ്രേറ്റ് കുറയ്ക്കണമെന്ന് പൊതുവെ പറയാറുണ്ട്. അങ്ങനെയെങ്കിൽ ചോറ് കുറയ്ക്കണോ എന്നത് പലരുടെയും സംശയമാണ്. മിക്കവരുടെയും ദൈനംദിന ശീലത്തിന്റെ ഭാഗമാണ് ചോറ്. അതിനാൽ, പെട്ടെന്ന് ചോറ് പൂർണമായും ഒഴിവാക്കുന്നത് എളുപ്പമല്ല. (Image Credits: Pexels)

എന്നാൽ, പ്രമേഹം കണ്ടെത്തിയാൽ ഉടൻ തന്നെ ചോറ് കഴിക്കുന്നത് നിർത്തേണ്ട ആവശ്യമില്ല. പെട്ടെന്ന് ഒരു ദിവസം കൊണ്ട് ഇതുപോലെ മാറ്റങ്ങൾ വരുത്തുന്നത് പലർക്കും ബുദ്ധിമുട്ടുണ്ടാക്കും. (Image Credits: Pexels)

എന്നാൽ, പതിയെ നമുക്ക് ചോറിന്റെ അളവ് കുറച്ചുവരാം. ദിവസവും കഴിക്കുന്ന അളവ് ചെറുതായി കുറച്ചുകൊണ്ട് തുടങ്ങാം. സാധാരണമായി മൂന്നും നാലും തവി ചോറ് കഴിക്കുന്നവരാണെങ്കിൽ അത് രണ്ടായി കുറയ്ക്കാൻ ശ്രമിക്കുക. (Image Credits: Pexels)

ചോറിനൊപ്പം പച്ചക്കറികൾ, മത്സ്യം, ചിക്കൻ അല്ലെങ്കിൽ മുട്ട പോലുള്ള പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങളും മിതമായ അളവിൽ ഡയറ്റിൽ ഉൾപ്പെടുത്തുക. ഇത് പെട്ടെന്ന് വയറു നിറയ്ക്കുന്നതിനൊപ്പം അമിതമായി ചോറ് കഴിക്കുന്നത് തടയാൻ സഹായിക്കുകയും ചെയ്യുന്നു. (Image Credits: Pexels)

രണ്ടു നേരം ചോറ് കഴിക്കുന്നവരാണെങ്കിൽ പതിയെ അത് കുറച്ച് ഒരു നേരത്തേക്ക് ചുരുക്കാം. ചോറിന് പകരം ഗോതമ്പ് കൊണ്ടുള്ള ചപ്പാത്തി, തിന തുടങ്ങിയവ കഴിക്കാം. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും നല്ലതാണ്. (Image Credits: Pexels)

സാധാരണയായി, നാല് ആഴ്ചകൾ കൊണ്ട് ഈ മാറ്റങ്ങളോട് ശരീരം പൊരുത്തപ്പെടാൻ തുടങ്ങും. അതിനാൽ, ഘട്ടം ഘട്ടമായി ചോറിന്റെ അളവ് കുറച്ചുകൊണ്ട് വരാം. ഇഷ്ട ഭക്ഷണങ്ങൾ ഉപേക്ഷിക്കുന്നതിന് പകരം ശരിയായ അളവിൽ കഴിക്കുന്നത് ശീലമാക്കാം. (Image Credits: Pexels)