Isha Talwar: ‘ഒരു വേഷത്തിനുവേണ്ടി അവർ പറഞ്ഞതു കേട്ട് ഞെട്ടിപ്പോയി; എന്റെ ആത്മവിശ്വാസം തകർത്തു’; ഇഷ തൽവാർ
Isha Talwar Recalls Shanoo Sharma’s Weird Audition: യഷ് രാജ് ഫിലിംസിന്റെ കാസ്റ്റിങ് ഡയറക്ടർ ഷാനൂ ശർമ്മയ്‌ക്കെതിരെ ഇഷ നടത്തിയ രൂക്ഷവിമർശനമാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. ഇൻസ്റ്റഗ്രാമിൽ ഒരു പോസ്റ്റിന് താഴെ കമൻ്റായാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്.

വിനീത് ശ്രീനിവാസൻ-നിവിൻ പോളി കൂട്ടുകെട്ടിൽ പിറന്ന ബ്ലോക്ക്ബസ്റ്റർ ചിത്രം തട്ടത്തിൻ മറയത്തിലൂടെയാണ് ഇഷ തൽവാർ മലയാളികൾക്ക് പ്രിയങ്കരിയായത്. ഒറ്റ ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരത്തിന്റെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് ഏറെ താത്പര്യമാണ്. (Image Credits: Instagram)

ഇപ്പോഴിതാ താരം പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. യഷ് രാജ് ഫിലിംസിന്റെ കാസ്റ്റിങ് ഡയറക്ടർ ഷാനൂ ശർമ്മയ്‌ക്കെതിരെ ഇഷ നടത്തിയ രൂക്ഷവിമർശനമാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്.ഇൻസ്റ്റഗ്രാമിൽ ഒരു പോസ്റ്റിന് താഴെ കമൻ്റായാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്.

ഒരു ഓഡിഷനിടെ ഷാനൂ ഉന്നയിച്ച വിചിത്രമായ ആവശ്യത്തെകുറിച്ചാണ് താരം വെളിപ്പെടുത്തിയത്. ആളുകൾ തിങ്ങിനിറഞ്ഞ ഒരു റെസ്റ്റോറൻ്റിൻ്റെ നടുവിലിരുന്ന് കരയുന്ന ഒരു രംഗം അഭിനയിക്കാൻ ഷാനൂ ആവശ്യപ്പെട്ടു. ഈ ആവശ്യം കേട്ട് താൻ ഞെട്ടിപ്പോയി.

ഒരു വേഷത്തിനുവേണ്ടി റെസ്റ്റോറൻ്റിൽ വെച്ച് കരയാൻ താൻ തയ്യാറായില്ല. എന്തിനാണ് അങ്ങനെ പെരുമാറിയതെന്ന് ഇപ്പോഴും മനസ്സിലായിട്ടില്ലെന്നും ഇഷ കൂട്ടിച്ചേർത്തു.ഒരു അഭിനേത്രി എന്ന നിലയിൽ മടി ഉണ്ടാകരുതെന്നും കരയാൻ സാധിക്കണമെന്നും താരം പറഞ്ഞു.

ഈ സംഭവം തന്റെ ആത്മവിശ്വാസം തകർത്തുവെന്നാണ് താരം പറയുന്നത്. അഭിനേതാവിന് ഓഡിഷൻ ചെയ്യാൻ നല്ലൊരു കാസ്റ്റിംഗ് സ്പേസ് നൽകുന്നതാണ് ന്യായമെന്നും അതല്ല, ഒരു യഥാർഥ ലൊക്കേഷനിൽ വെച്ചാണ് അത് ചെയ്യേണ്ടതെങ്കിൽ ആ സ്ഥലം വാടകയ്‌ക്കെടുക്കണമെന്നും ഇഷ കൂട്ടിച്ചേർത്തു.