AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Bigg Boss Malayalam Season 7: ‘ഞാൻ കരയുന്നത് ആരും കാണരുത്; റിഥപ്പാ, അമ്മേടെ കിച്ചു.. എനിക്ക് കാണാതിരിക്കാൻ പറ്റുന്നില്ല’; പൊട്ടിക്കരഞ്ഞ് രേണു

Bigg Boss Malayalam Season 7 Renu Sudhi emotional Video: മക്കളേയും കുടുംബാം​ഗങ്ങളേയും മിസ് ചെയ്യുന്നുവെന്ന് പറഞ്ഞാണ് രേണുവിന്റെ കരച്ചിൽ. ബാത്ത്റൂമിലിരുന്ന് കരയാമെന്ന് വെച്ചാൽ അതും നടക്കില്ലെന്നും ആൾക്കാർ എപ്പോഴും കേറി ഇറങ്ങുന്ന സ്ഥലമാണെന്നാണ് രേണു പറയുന്നത്.

sarika-kp
Sarika KP | Published: 09 Aug 2025 08:52 AM

ബി​ഗ് ബോസ് മലയാളം സീസൺ ഏഴ് ആരംഭിച്ച് ഒരാഴ്ച പിന്നിടുമ്പോൾ ഓരോ മത്സരാർത്ഥികളും പൊരിഞ്ഞ പോരാട്ടത്തിലേക്കാണ് നീങ്ങുന്നത്. കഴിഞ്ഞ സീസണുകളിലേതിനേക്കാള്‍ എല്ലാ ടാസ്കുകളും കഠിനമാണ് . അതുകൊണ്ട് തന്നെ മികച്ച പ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്. (Image Credits:Instagram)

1 / 5
എന്നാൽ ആദ്യത്തെ രണ്ട് ദിവസം വളരെ ആക്ടീവായിരുന്ന രേണു പിന്നീട് ഒതുങ്ങിപോകുന്നതാണ് കാണുന്നത്. മാത്രമല്ല ഇതുവരെ നടന്ന ഒരു ടാസ്കിലും രേണുവിന് മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചിട്ടില്ല. എന്നാൽ കഴിഞ്ഞ ദിവസം ആരംഭിച്ചത് രേണുവിന്റെ കരച്ചിൽ രം​ഗങ്ങളോടെയാണ്.

2 / 5
മേക്കപ്പിനും ​ഗ്രൂമിങ്ങിനുമായി മത്സരാർത്ഥികൾക്കായി ബി​ഗ് ബോസ് ഹൗസിൽ ഒരുക്കിയിരിക്കുന്ന പൗഡർ റൂമിലിരുന്ന് കരയുന്ന രേണു സുധിയെയാണ് പ്രേക്ഷകർ കണ്ടത്. താൻ കരയുന്നത് ആരും കാണാൻ പാടില്ലെന്ന് രേണു പറയുന്നുണ്ട്. മക്കളേയും കുടുംബാം​ഗങ്ങളേയും മിസ് ചെയ്യുന്നുവെന്ന് പറഞ്ഞാണ് രേണുവിന്റെ കരച്ചിൽ.

3 / 5
ബാത്ത്റൂമിലിരുന്ന് കരയാമെന്ന് വെച്ചാൽ അതും നടക്കില്ലെന്നും ആൾക്കാർ എപ്പോഴും കേറി ഇറങ്ങുന്ന സ്ഥലമാണെന്നാണ് രേണു പറയുന്നത്.  അമ്മ തനിക്ക് രാവിലെ ബിസ്ക്കറ്റ് കാപ്പിയും തരുമായിരുന്നു... റിഥപ്പാ.... അമ്മേടെ പൊന്നേ... അമ്മേടെ കിച്ചു... എനിക്ക് കാണാതിരിക്കാൻ പറ്റുന്നില്ല എന്നെല്ലാം രേണു പറയുന്നുണ്ട്.

4 / 5
കൊല്ലം സുധിയുടെ ആദ്യ വിവാഹത്തിലുള്ള മകൻ കിച്ചുവും ഇളയ കുഞ്ഞ് റിതുലും രേണുവിന്റെ സംരക്ഷണയിലാണ്. മാതാപിതാക്കളും സഹോദരിയുടെ കുടുംബവുമാണ് രേണുവിന്റെ അസാന്നിധ്യത്തിൽ കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നത്.

5 / 5