അര്‍ഷ്ദീപ് സ്വന്തമാക്കിയ നേട്ടത്തിനൊപ്പമെത്താന്‍ ബുംറയ്ക്ക് വേണ്ടത് ഒരു വിക്കറ്റ്‌ | Jasprit Bumrah needs just one wicket to complete 100 wickets in T20 Internationals Malayalam news - Malayalam Tv9

Jasprit Bumrah: അര്‍ഷ്ദീപ് സ്വന്തമാക്കിയ നേട്ടത്തിനൊപ്പമെത്താന്‍ ബുംറയ്ക്ക് വേണ്ടത് ഒരു വിക്കറ്റ്‌

Published: 

09 Dec 2025 14:32 PM

Jasprit Bumrah Milestone: ടി20യില്‍ 100 വിക്കറ്റ് നേട്ടം സ്വന്തമാക്കാന്‍ ജസ്പ്രീത് ബുംറയ്ക്ക് വേണ്ടത് ഒരു വിക്കറ്റ്. നിലവില്‍ 99 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയിട്ടുള്ളത്

1 / 5ടി20യില്‍ 100 വിക്കറ്റ് നേട്ടം സ്വന്തമാക്കാന്‍ ജസ്പ്രീത് ബുംറയ്ക്ക് വേണ്ടത് ഒരു വിക്കറ്റ്. നിലവില്‍ 99 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയിട്ടുള്ളത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ന് ആരംഭിക്കുന്ന ടി20 പരമ്പര ബുംറയ്ക്ക് വലിയ അവസരമാണ് (Image Credits: PTI)

ടി20യില്‍ 100 വിക്കറ്റ് നേട്ടം സ്വന്തമാക്കാന്‍ ജസ്പ്രീത് ബുംറയ്ക്ക് വേണ്ടത് ഒരു വിക്കറ്റ്. നിലവില്‍ 99 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയിട്ടുള്ളത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ന് ആരംഭിക്കുന്ന ടി20 പരമ്പര ബുംറയ്ക്ക് വലിയ അവസരമാണ് (Image Credits: PTI)

2 / 5

അര്‍ഷ്ദീപ് സിങാണ് ആദ്യമായി 100 വിക്കറ്റ് തികച്ച ഇന്ത്യന്‍ താരം. ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാകാന്‍ ഇന്ന് ബുംറയ്ക്ക് സാധിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. 80 മത്സരങ്ങളില്‍ നിന്നാണ് ബുംറ 99 വിക്കറ്റുകള്‍ വീഴ്ത്തിയത് (Image Credits: PTI)

3 / 5

18.11 ആണ് ശരാശരി. ഏഴ് റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. 68 മത്സരങ്ങളില്‍ നിന്ന് ഇതുവരെ 105 വിക്കറ്റുകള്‍ അര്‍ഷ്ദീപ് സ്വന്തമാക്കിയിട്ടുണ്ട് (Image Credits: PTI)

4 / 5

മറ്റൊരു നേട്ടത്തിന് കൂടി ബുംറയ്ക്ക് ഇന്ന് അവസരമുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റുകളിലും 100 വിക്കറ്റ് തികയ്ക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടമാണ് ബുംറയെ കാത്തിരിക്കുന്നത്. ഏകദിനത്തിലും, ടെസ്റ്റിലും നേരത്തെ ബുംറ 100 വിക്കറ്റ് കടന്നിരുന്നു (Image Credits: PTI)

5 / 5

എല്ലാ ഫോര്‍മാറ്റുകളിലുമായി 500 വിക്കറ്റുകള്‍ തികയ്ക്കുന്ന എട്ടാമത്തെ ഇന്ത്യന്‍ താരമാകാനും ബുംറയ്ക്ക് ഈ പരമ്പരയില്‍ അവസരമുണ്ട്. നിലവില്‍ താരം 482 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. ഇനി 18 വിക്കറ്റ് കൂടി മതി (Image Credits: PTI)

ശരീരം മെലിഞ്ഞുപോയോ? ഈ പഴം കഴിച്ചാല്‍ മതി
ചായ വീണ്ടും വീണ്ടും ചൂടാക്കുന്നത് അപകടമാണോ?
കാരറ്റിന്റെ ​ഗുണം ഇരട്ടിയാക്കും, ഇങ്ങനെ വാങ്ങൂ...
ഡൈ വേണ്ട, നര മാറ്റാൻ ഒരു സ്പൂൺ വെളിച്ചെണ്ണ മതി
കലാശക്കൊട്ടിന് ഒരുമിച്ച് നൃത്തം ചെയ്ത് സ്ഥാനാർഥികളായ അമ്മയും മകളും
മരത്താൽ ചുറ്റപ്പെട്ട വീട്
പന്ത് തട്ടി ബൈക്കിൻ്റെ നിയന്ത്രണം പോയി
നീലഗിരി പാടിച്ചേരിയിൽ ഇറങ്ങിയ കാട്ടുപോത്ത്