AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

മൂന്ന് വർഷത്തേക്ക് റീച്ചാർജ് വേണ്ട, അൺലിമിറ്റഡ് 5G ഡാറ്റയും കിട്ടും; 10000 രൂപയുടെ റീച്ചാർജ് പ്ലാനുമായി ജിയോ

Jio Launches Rs 10000 recharge plan: മുടക്കുന്ന തുകയെക്കാൾ മൂല്യമുള്ള ആനുകൂല്യങ്ങളുമായി റിലയൻസ് ജിയോ 10000 രൂപയുടെ റീച്ചാർജ് പ്ലാൻ അ‌വതരിപ്പിച്ചിരിക്കുകയാണ്. എന്നാൽ ഉയർന്ന വിലയിൽ എത്തുന്നു എന്നതിനാൽ സാമ്പത്തികമായി ഉയർന്ന ശേഷിയുള്ള, ചെലവഴിക്കാൻ മതിയായ വരുമാനമുള്ള ഒരു വിഭാഗം ആളുകൾക്ക് മാത്രമേ ഈ പ്ലാൻ പ്രയോജനപ്പെടൂ.

Prasanth Kumar
Prasanth Kumar | Published: 07 Nov 2026 | 06:45 PM
 ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയായ റിലയൻസ് ജിയോ തങ്ങളുടെ വരിക്കാർക്കായി ഒരു പുതിയ റീച്ചാർജ് ഓപ്ഷൻ അ‌വതരിപ്പിച്ചിരിക്കുന്നു. 10000 രൂപയാണ് ഈ പ്ലാനിന്റെ വില. മൂന്ന് വർഷ വാലിഡിറ്റിയിൽ എത്തുന്നു എന്നതാണ് ഈ വമ്പൻ റീച്ചാർജ് പ്ലാനിന്റെ പ്രധാന പ്രത്യേകത. (Image credit: Getty Images)

1 / 6
 മുടക്കുന്ന തുകയെക്കാൾ മൂല്യമുള്ള ആനുകൂല്യങ്ങൾ 10000 രൂപയുടെ ജിയോ പ്ലാനിൽ ഉൾപ്പെടുന്നുണ്ട്. എന്നാൽ ഉയർന്ന വിലയിൽ എത്തുന്നു എന്നതിനാൽത്തന്നെ സാമ്പത്തികമായി ഉയർന്ന ശേഷിയുള്ള, ചെലവഴിക്കാൻ മതിയായ വരുമാനമുള്ള ഒരു വിഭാഗം ആളുകൾക്ക് മാത്രമേ ഈ പ്ലാൻ പ്രയോജനപ്പെടൂ. പ്രതിവർഷ റീച്ചാർജ് പ്ലാനുകളെക്കാൾ ലാഭം ഈ മൂന്ന് വർഷ ജിയോ പ്ലാനിൽ കിട്ടും.

2 / 6
  പ്രധാന ആനുകൂല്യങ്ങൾ: 10000 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാനിൽ അൺലിമിറ്റഡ് വോയ്‌സ് കോളിങ്, ദിവസവും 100 എസ്എംഎസ്, 2.5GB പ്രതിദിന ഡാറ്റ, മൂന്ന് വർഷത്തെ വാലിഡിറ്റി എന്നിവ പ്രധാന ആനുകൂല്യങ്ങളായി ഉൾപ്പെടുന്നു. 5ജി സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നവർക്കായി അ‌ൺലിമിറ്റഡ് 5G ഡാറ്റയും ഇതിലുണ്ട്.

3 / 6
 ജിയോഹോട്ട്സ്റ്റാർ മൊ​ബൈൽ + ഹോളിവുഡ്, 12 മാസത്തേക്ക് ക്യാൻവ പ്രോ ​ലൈറ്റ് സബ്സ്ക്രിപ്ഷൻ, 50GB സൗജന്യ ക്ലൗഡ് സ്റ്റോറേജുള്ള ജിയോAIക്ലൗഡ് എന്നീ അ‌ധിക ആനുകൂല്യങ്ങളും ഈ ജിയോ പ്രീപെയ്ഡ് പ്ലാനിൽ ഉൾപ്പെടുന്നു. ഒരു തവണ റീച്ചാർജ് ചെയ്താൽപ്പിന്നെ മൂന്ന് വർഷത്തേക്ക് തിരിഞ്ഞുനോക്കേണ്ടതില്ല എന്നത് വലിയ നേട്ടമാണ്.

4 / 6
 ഈ ജിയോ പ്ലാനിലെ ആനുകൂല്യങ്ങൾ മൂന്ന് വർഷത്തേക്ക് മാറ്റമില്ലാതെ തുടരും. അതിനാൽ, ഭാവിയിൽ ജിയോ പ്രീപെയ്ഡ് പ്ലാനുകളുടെ നിരക്കുകൾ മാറുകയും പ്ലാനുകൾ പരിഷ്കരിക്കപ്പെടുകയും ചെയ്താലും നിരക്കുകൾ വർദ്ധിച്ചാലും അത് വരിക്കാരെ ബാധിക്കില്ല. മറുഭാഗത്ത് ഈ പ്ലാൻ ചെയ്യുന്ന ഉപയോക്താക്കൾ മൂന്ന് വർഷത്തേക്ക് തങ്ങളെ വിട്ട് പോകില്ല എന്നതും ഒറ്റയടിക്ക് വലിയൊരു തുക ലഭ്യമാകുമെന്നതും ജിയോയ്ക്കും നേട്ടമാണ്.

5 / 6
 നിലവിൽ ജിയോയുടെ ഏറ്റവും നിരക്ക് കുറഞ്ഞ വാർഷിക പ്ലാൻ 3599 രൂപയുടേത് ആണ്. വരും വർഷങ്ങളിൽ നിരക്ക് വർധനയെത്തുടർന്ന് ഈ പ്ലാൻ ഇല്ലാതാകും എന്ന് ഉറപ്പാണ്. ഇനി ഇതേ 3599 രൂപ വിലയിൽ തുടർന്നാലും മൂന്ന് വർഷത്തേക്ക് 10,797 രൂപ വേണ്ടിവരും. 10000 രൂപയുടെ പ്ലാൻ തെരഞ്ഞെടുത്താൽ അ‌ത്രയും ചെലവ് വരില്ല.

6 / 6
Follow Us