AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Diwali 2026: ലക്ഷ്മി ദേവിയുടെ അനുഗ്രഹം വേണോ? ദീപാവലി രാത്രിയിൽ ഇക്കാര്യം ചെയ്യൂ

Diwali 2026 Astro Tips:ദീപാവലിയിൽ പിന്തുടരുന്ന ഓരോ ആചാരത്തിനും പിന്നിൽ ഒരു ആത്മീയ അർത്ഥമുണ്ടെന്നാണ് ജ്യോതിഷത്തിൽ പറയുന്നത്.ദീപാവലി ദിനത്തിൽ വീടിന്റെ പ്രധാന വാതിൽ വളരെ വിശേഷപ്പെട്ടതായി കണക്കാക്കപ്പെടുന്നു. വീട്ടിലേക്ക് പ്രവേശിക്കുന്ന അതിഥികളെയും അശുഭശക്തികളും ആദ്യം പ്രധാന വാതിലിലൂടെ പ്രവേശിക്കുന്നു എന്നാണ് വിശ്വാസം. അത് വൃത്തിയായി സൂക്ഷിക്കുകയും മാലകളും കമാനങ്ങളും കൊണ്ട് അലങ്കരിക്കുകയും.......

Diwali 2026: ലക്ഷ്മി ദേവിയുടെ അനുഗ്രഹം വേണോ? ദീപാവലി രാത്രിയിൽ ഇക്കാര്യം ചെയ്യൂ
DiwaliImage Credit source: Tv9 Network
Ashli C
Ashli C | Published: 07 Nov 2026 | 05:23 PM

ഇരുട്ടിനെ മറികടക്കുന്ന വെളിച്ചത്തിന്റെയും അജ്ഞതയെ മറികടക്കുന്ന അറിവിന്റെയും നിരാശയെ മറികടക്കുന്ന പ്രത്യാശയുടെയും ദാരിദ്ര്യത്തെ മറികടക്കുന്ന സമ്പത്തിന്റെയും പ്രതീകമായ ഒരു പുണ്യ ഉത്സവമാണ് ദീപാവലി. ഈ വർഷം 2006 ദീപാവലി നവംബർ 8 ഞായറാഴ്ചയാണ് ആഘോഷിക്കുന്നത്. ഈ ശുഭദിനത്തിൽ രാജ്യമെമ്പാടുമുള്ള ആളുകൾ വീടുകൾ വൃത്തിയാക്കുകയും വീടുകളിൽ വിളക്കുകൾ കൊണ്ട് അലങ്കരിക്കുകയും ലക്ഷ്മിദേവിയെയും ഗണേശ ഭഗവാനെയും ഭക്തിപൂർവ്വം ആരാധിക്കുകയും ചെയ്യുന്നു.

ദീപാവലിയിൽ പിന്തുടരുന്ന ഓരോ ആചാരത്തിനും പിന്നിൽ ഒരു ആത്മീയ അർത്ഥമുണ്ടെന്നാണ് ജ്യോതിഷത്തിൽ പറയുന്നത്.ദീപാവലി ദിനത്തിൽ വീടിന്റെ പ്രധാന വാതിൽ വളരെ വിശേഷപ്പെട്ടതായി കണക്കാക്കപ്പെടുന്നു. വീട്ടിലേക്ക് പ്രവേശിക്കുന്ന അതിഥികളെയും അശുഭശക്തികളും ആദ്യം പ്രധാന വാതിലിലൂടെ പ്രവേശിക്കുന്നു എന്നാണ് വിശ്വാസം. അത് വൃത്തിയായി സൂക്ഷിക്കുകയും മാലകളും കമാനങ്ങളും കൊണ്ട് അലങ്കരിക്കുകയും ചെയ്യേണ്ടത് വളരെ പ്രധാനമാണ്.

ALSO READ:ദീപാവലിക്ക് ശേഷം നടക്കുന്ന ആദ്യത്തെ സൂര്യഗ്രഹണം! ഈ 3 രാശികൾക്ക് ബിസിനസിൽ ഉന്നതി, ദാമ്പത്യത്തിൽ സന്തോഷവും സമാധാനവും

മാത്രമല്ല പ്രധാന കവാടത്തിന്റെ ഇരുവശത്തും വിളക്കുകൾ കത്തിക്കുന്നതും നല്ലതാണ്. ആത്മീയമായ വിശ്വാസം അനുസരിച്ച് ദീപാവലി രാത്രി ലക്ഷ്മി ദേവി ഭൂമിയിൽ ചുറ്റി സഞ്ചരിക്കുകയും വിളക്കുകൾ കൊണ്ട് അലങ്കരിച്ച വൃത്തിയുള്ള വീടുകൾ അനുഗ്രഹിക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് പ്രധാന വാതിലിൽ വെളിച്ചത്തിന്റെ സാന്നിധ്യം ഒരു സൂചനയായി കണക്കാക്കുന്നത്.

പ്രധാന വാതിൽ തുറന്നിടണം…

ജ്യോതിഷികളുടെ അഭിപ്രായത്തിൽ ദീപാവലി ദിനത്തിൽ പ്രധാന വാതിൽ രാത്രിയിൽ തുറന്നിടുന്നത് വളരെ നല്ലതാണ്. ഇത് ശുഭകരമായയാണ് കണക്കാക്കപ്പെടുന്നത്. അതായത് ചില പ്രദേശങ്ങളിൽ ലക്ഷ്മിദേവിയും കുബേരനും വീട്ടിൽ പ്രവേശിച്ച് സമ്പത്തും സമൃദ്ധിയും നൽകുമെന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ വാതിലുകൾ തുറന്നിടുന്ന ഒരു ആചാരവും ഉണ്ട്. വിളക്കുകൾ കൊണ്ട് പ്രകാശിപ്പിക്കുന്ന തുറന്ന വാതിൽ അടച്ച വാതിലിനേക്കാൾ ദൈവങ്ങളെ ക്ഷണിക്കുന്നതിന്റെ അടയാളമായാണ് കണക്കാക്കപ്പെടുന്നത്.

മാത്രമല്ല വാസ്തുശാസ്ത്രപ്രകാരം വീടിന്റെ മുഖമുദ്രയായി പ്രധാന വാതിലിനെ കണക്കാക്കപ്പെടുന്നു. അതിനാൽ വാതിൽ വൃത്തിയുള്ളതും തിളക്കം ഉള്ളതും പോസിറ്റീവുമായ അന്തരീക്ഷം ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്. കൂടാതെ നെയ്യ് അല്ലെങ്കിൽ കടുകെണ്ണ ഉപയോഗിച്ച് വിളക്കുകൾ കത്തിച്ചാൽ നല്ല ഊർജ്ജം വീട്ടിലേക്ക് പ്രവേശിക്കുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. എന്നിരുന്നാലും എല്ലാ വീടുകളിലും രാത്രി മുഴുവൻ വാതിലുകൾ തുറന്നിടാൻ സാധിക്കില്ല.

സുരക്ഷാകരണങ്ങളാൽ വാതിലുകൾ അടച്ചിടേണ്ടി വന്നാൽ പ്രധാന വാതിലിൽ ഒരു വലിയ വിളക്ക് തുടർച്ചയായി കത്തിച്ചുവെക്കുന്ന ഒരു ആചാരവും ഉണ്ട്. അതുകൊണ്ട് ദീപാവലിക്ക് വീട് വൃത്തിയായി സൂക്ഷിക്കുക. പ്രധാന കവാടത്തിൽ വിളക്കുകൾ കത്തിക്കുക. ലക്ഷ്മിദേവിയെ ഭക്തിയോടെ ആരാധിക്കുക തുടങ്ങിയ ആചാരങ്ങൾ പാലിക്കുക. ഇങ്ങനെ ചെയ്യുന്നത് നമ്മുടെ ജീവിതത്തിൽ വെളിച്ചം, സമാധാനം, സമൃദ്ധി എന്നിവ നിറയ്ക്കാനുള്ള ആത്മീയ ദൃഢ നിശ്ചയത്തിന്റെ പ്രതീകങ്ങളായാണ് കണക്കാക്കപ്പെടുന്നത്.

ENGLISH SUMMARY

Diwali is a sacred festival that symbolizes light overcoming darkness, knowledge overcoming ignorance, hope overcoming despair, and prosperity overcoming poverty. This year, in 2006, Diwali is being celebrated on Sunday, November 8th. On this auspicious day, people across the country clean their homes, decorate them with lamps, and worship Goddess Lakshmi and Lord Ganesha with great devotion.

Follow Us