Jio Offers: എന്നാലും ഇതെങ്ങനേ! 10 രൂപയ്ക്ക് ഇത്രയും ഡാറ്റയോ? ജിയോയുടെ അത്യുഗ്രന്‍ പ്ലാന്‍
Jio Recharge Plans: താരിഫ് നിരക്ക് വര്‍ധിപ്പിച്ചെങ്കിലും തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് താങ്ങാനാകുന്ന ഒട്ടനവധി പ്ലാനുകളാണ് ടെലികോം ദാതാക്കള്‍ അവതരിപ്പിച്ചിട്ടുള്ളത്. അക്കൂട്ടത്തില്‍ കേമനാണ് നമ്മുടെ ജിയോ. ജിയോയുടെ കൈവശവും ഒട്ടനവധി മികച്ച പ്ലാനുകളുണ്ട്.

വെറും 10 രൂപയ്ക്ക് 98 ദിവസത്തേക്ക് പ്രതിദിനം 2 ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് കോളിങും വാഗ്ദാനം ചെയ്യുന്ന ജിയോയുടെ പ്ലാനാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. 10 രൂപയാണ് പ്രതിദിനം ഇതിനായി ചെലവാകുന്നത്. (Avishek Das/SOPA Images/LightRocket via Getty Images)

പ്രതിദിനം 100 സൗജന്യ എസ്എംഎസുകള്‍, അണ്‍ലിമിറ്റഡ് കോളിങ്, പ്രതിദിനം 2 ജിബി ഡാറ്റ എന്നിവയോടൊപ്പം ജിയോ ടിവി, ജിയോ ക്ലൗഡ്, ജിയോ സിനിമ എന്നിവയും ആസ്വദിക്കാവുന്നതാണ്. മാത്രമല്ല അണ്‍ലിമിറ്റഡ് 5 ജി സേനവും ഉപഭോക്താക്കള്‍ക്കായി ജിയോ നല്‍കുന്നുണ്ട്. (Avishek Das/SOPA Images/LightRocket via Getty Images)

ഈ പ്ലാന്‍ കൂടാതെ 336 ദിവസത്തെ വാലിഡിറ്റിയുള്ള മറ്റൊരു പ്ലാന്‍ കൂടി ജിയോ അവതരിപ്പിച്ചിട്ടുണ്ട്. 895 രൂപയാണ് പ്ലാനിന്റെ നിരക്ക്. (Avishek Das/SOPA Images/LightRocket via Getty Images)

അണ്‍ലിമിറ്റഡ് കോളിങിനോടൊപ്പം ഓരോ 28 ദിവസത്തിലും 50 എസ്എംഎസുകള്‍ വീതവും ലഭിക്കുന്നതാണ്. (Avishek Das/SOPA Images/LightRocket via Getty Images)

മാത്രമല്ല ആകെ 24 ജിബി ഡാറ്റയും നിങ്ങള്‍ക്ക് ലഭിക്കും. ഓരോ 28 ദിവസത്തിലും 2 ജിബി അതിവേഗ ഡാറ്റ ഉപയോഗിക്കാനുള്ള അവസരവും ഉപഭോക്താവിന് ജിയോ ഈ പ്ലാനിന്റെ ഭാഗമായി നല്‍കുന്നുണ്ട്. (Avishek Das/SOPA Images/LightRocket via Getty Images)