AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Flipkart Big Billion Days : ’11 രൂപയുടെ ഓഫറുകൾ ഉണ്ട്, പക്ഷെ അത് ഇപ്പോൾ തരാൻ പറ്റില്ല’; ഫ്ലിപ്കാർട്ട് പറ്റിക്കുന്നുവെന്ന് വ്യാപക പരാതി

Flipkart Big Billion Days Customers Allege Scam : 11 രൂപ ഡീലിൽ ഫ്ലിപ്കാർട്ട് വഞ്ചിച്ചു എന്ന ആരോപണവുമായി ഉപഭോക്താക്കൾ. ഫേസ്ബുക്ക്, ട്വിറ്റർ തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയാണ് ഉപഭോക്താക്കൾ ഫ്ലിപ്കാർട്ടിനെതിരെ രംഗത്തുവന്നത്.

Abdul Basith
Abdul Basith | Published: 26 Sep 2024 | 07:45 PM
ബിഗ് ബില്ല്യൺ ഫെസ്റ്റിവലിനോടനുബന്ധിച്ച് പ്രമുഖ ഇ കൊമേഴ്സ് പ്ലാറ്റ്ഫോമായ ഫ്ലിപ്കാർട്ട് അവതരിപ്പിച്ച ഡീലായിരുന്നു 9 രൂപയുടെയും 11 രൂപയുടെയും ഡീലുകൾ. ഇതിൽ 11 രൂപയുടെ ഡീലുകളാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. ഐഫോൺ 13, 32 ഇഞ്ച് സ്മാർട്ട് ടിവി തുടങ്ങി ശ്രദ്ധേയമായ ഓഫറുകളാണ് 11 രൂപ ഡീലിൽ ഉണ്ടായിരുന്നത്.  (Image Courtesy - Social Media)

1 / 5
എന്നാൽ, ഇതൊന്നും ഫ്ലിപ്കാർട്ട് തന്നില്ലെന്നും പറ്റിക്കുകയാണെന്നുമാണ് ട്വിറ്ററും ഫേസ്ബുക്കും പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ആളുകൾ ആരോപിക്കുന്നത്. ഇതോടെ ഫ്ലിപ്കാർട്ടിനെതിരെ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഉപഭോക്താക്കൾ വ്യാപക പ്രതിഷേധവും ആരംഭിച്ചു.  (Image Courtesy - Social Media)

2 / 5
ബിഗ് ബില്ല്യൺ ഡേയ്സിന് മുൻപുള്ള ദിവസങ്ങളിലാണ് ഫ്ലിപ്കാർട്ട് 11 രൂപയ്ക്കുള്ള ഡീൽ അവതരിപ്പിച്ചത്. ടിവി, എസി, ഐഫോൺ, ഓപ്പോ ഫോൺ തുടങ്ങിയ ഇലക്ട്രോണിക്സ് ഉപകരണങ്ങൾക്കാണ് ഓഫറുകൾ ഉണ്ടായിരുന്നത്. ദിവസവും അർദ്ധരാത്രി 12 മണിക്കായിരുന്നു സെയിൽ ആരംഭിച്ചത്. (Image Courtesy - Social Media)

3 / 5
എന്നാൽ, 12 മണിക്ക് തന്നെ ശ്രമിച്ചിട്ടും ഫോൺ കിട്ടിയില്ലെന്ന് ചിലർ ആരോപിച്ചു. മറ്റ് ചിലരാവട്ടെ 11 രൂപയ്ക്ക് സാധനങ്ങൾ ലഭിച്ചെങ്കിലും പിന്നീട് ഓർഡർ ക്യാൻസലാവുകയായിരുന്നു എന്ന് മറ്റ് ചിലർ പറയുന്നു. ട്വിറ്ററിൽ ഫ്ലിപ്കാർട്ടിനെതിരെ വ്യാപക പ്രതിഷേധമാണ് നടക്കുന്നത്. എന്നാൽ, മൂന്ന് പേർക്ക് ഐഫോൺ 13, 11 രൂപയ്ക്ക് ലഭിച്ചു എന്ന് കമ്പനി അവകാശപ്പെടുന്നു. (Image Courtesy - Social Media)

4 / 5
നാളെ, സെപ്തംബർ 27നാണ് ബിഗ് ബില്ല്യൺ ഡെയ്സ് ആരംഭിക്കുക. ഫ്ലിപ്കാർട്ട് പ്ലസ് ഉപഭോക്താക്കൾക്ക് 26ന് തന്നെ ഏർളി അക്സസ് ലഭിച്ചു. പ്ലസ് ഉപഭോക്താക്കൾ അല്ലാത്തവർക്ക് നാളെ മുതൽ ഓഫറുകൾ ലഭിക്കും. ഐഫോൺ 13, സാംസങ് എസ് 23 തുടങ്ങിയ ഫോണുകൾക്കാണ് ഏറ്റവും മികച്ച ഓഫറുകൾ ഉള്ളത്. (Image Courtesy - Social Media)

5 / 5
Follow Us