Kalyani Priyadarshan: ‘കല്യാണിയിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല, വേണ്ടായിരുന്നു മോളെ…’; വിമർശിച്ച് ഓൺലൈൻ ആങ്ങളമാർ
Kalyani Priyadarshan’s Belly Dance: ഇത് വേണ്ടായിരുന്നു മോളെ...,കല്യാണിയെ ഒന്ന് ഇഷ്ടപ്പെട്ടു വന്നതായിരുന്നു,ശരീര പ്രദർശനം വേണ്ടിയിരുന്നില്ല," തുടങ്ങി നിരവധി കമന്റുകളാണ് പിന്നാലെ എത്തിയത്

മലയാള സിനിമയെ മറ്റൊരു തലത്തിലേക്ക് എത്തിച്ച് മുന്നേറുകയാണ് ലോക: ചാപ്റ്റർ 1 - ചന്ദ്ര. ചിത്രം പുറത്തിറങ്ങി 40 ദിവസം പിന്നിട്ടിട്ടും ബോക്സ് ഓഫീസിൽ മികച്ച കളക്ഷനാണ് ചിത്രം നേടുന്നത്. ചിത്രത്തിന്റെ ഗംഭീര വിജയത്തോടെ കല്യാണി പ്രിയദർശൻ എന്ന നടി മലയാളികൾക്കിടയിൽ പ്രിയപ്പെട്ടവളായി മാറി. (Image Credits: Instagram)

എന്നാൽ നടിയുടെ പുതിയ ചിത്രത്തിലെ ഗാനരംഗം പുറത്തിറങ്ങിയതോടെ, ചിലർക്കെങ്കിലും നടിയോടുള്ള മനോഭാവത്തിൽ മാറ്റം വന്നുവെന്നാണ് സൂചന. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ രവി മോഹൻ നായകവുന്ന ജീനിയിൽ, 'അബ്ദി അബ്ദി' എന്ന ഗാനരംഗമാണ് ഇതിനു കാരണം.

എ.ആർ. റഹ്മാൻ ചിട്ടപ്പെടുത്തിയ പാട്ടിലെ കല്യാണിയുടെ ഗ്ലാമർ ലൂക്കും, അണിഞ്ഞ കോസ്റ്റ്യൂമുകളുമാണ് വിമർശനങ്ങൾക്ക് വഴിവച്ചത്.കല്യാണി പ്രിയദർശനിൽ നിന്ന് ഇങ്ങനെയൊരു മാറ്റം പ്രതീക്ഷിച്ചില്ല എന്നാണ്, ഒരു വലിയ വിഭാഗം ആളുകൾ സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്.

"ഇത് വേണ്ടായിരുന്നു മോളെ...,കല്യാണിയെ ഒന്ന് ഇഷ്ടപ്പെട്ടു വന്നതായിരുന്നു,ശരീര പ്രദർശനം വേണ്ടിയിരുന്നില്ല," തുടങ്ങി നിരവധി കമന്റുകളാണ് പിന്നാലെ എത്തിയത്. ഉപദേശത്തിനു പുറമെ ചിലർ വിമർശിച്ചും രംഗത്ത് എത്തി.

ഗ്ലാമർ വേഷങ്ങൾ ചെയ്യാനുള്ള ഭംഗിയോ, ശാരീരിക പ്രത്യേകതകളോ നടിക്കില്ലെന്നാണ് ചിലരുടെ കമന്റുകൾ.അതേസമയം ഈ വിമർശനങ്ങൾ എല്ലാം അവഗണിച്ച് സ്വന്തം കരിയറിൽ മാത്രം ശ്രദ്ധിക്കുകയാണ് കല്യാണി പ്രിയദർശൻ.