കളി മതിയാക്കി കെയിൻ വില്ല്യംസൺ; പുതിയ പിള്ളേർ കളിക്കട്ടെ എന്ന് താരം | Kane Williamson Announces Retirement From T20I Cricket Months Ahead Of T20 World Cup 2026 Malayalam news - Malayalam Tv9
Kane Williamson Retires: ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് കെയിൻ വില്ല്യംസൺ. 2026 ടി20 ലോകകപ്പ് മുന്നിൽ കണ്ടാണ് പ്രഖ്യാപനം.
1 / 5
ടി20 ക്രിക്കറ്റ് മതിയാക്കുന്നതായി ന്യൂസീലൻഡ് ഇതിഹാസതാരം കെയിൻ വില്ല്യംസൺ. 2026 ടി20 ലോകകപ്പിലേക്ക് മാസങ്ങൾ മാത്രം നീണ്ടുനിൽക്കുമ്പോഴാണ് വില്ല്യംസൺ വിരമിക്കൽ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. പുതിയ താരങ്ങൾക്കായി വഴിമാറുകയാണെന്ന് അദ്ദേഹം പറഞ്ഞു. (Image Credits- PTI)
2 / 5
93 മത്സരങ്ങൾ നീണ്ട കരിയറിനാണ് 35 വയസുകാരൻ അവസാനം കുറിച്ചത്. ടി20യിൽ ന്യൂസീലൻഡിനായി ഏറ്റവുമധികം റൺസ് നേടിയ താരങ്ങളുടെ പട്ടികയിൽ വില്ല്യംസൺ രണ്ടാം സ്ഥാനത്താണ്. 18 ഫിഫ്റ്റികൾ സഹിതം 33 ശരാശരിയിൽ താരം 2575 റൺസാണ് ആകെ നേടിയത്.
3 / 5
2011ൽ ആദ്യ ടി20 കളിച്ച താരം ആകെ കളിച്ച 93 മത്സരങ്ങളിൽ 75 എണ്ണത്തിൽ ടീമിനെ നയിച്ചു. 2016, 22 ലോകകപ്പുകളിൽ ടീമിനെ സെമിയിലെത്തിച്ച വില്ല്യംസണ് 2021 ലോകകപ്പിൽ ന്യൂസീലൻഡിനെ ഫൈനലിലെത്തിക്കാനും കഴിഞ്ഞു. കിരീടം നേടാൻ അദ്ദേഹത്തിന് സാധിച്ചില്ല.
4 / 5
"ലഭിച്ച ഓർമ്മകൾക്കും എക്സ്പീരിയൻസിനും നന്ദി. എനിക്കും ടീമിനും ഇതാണ് കൃത്യമായ സമയം. അടുത്ത ലോകകപ്പ് ലക്ഷ്യമാക്കി നീങ്ങുന്ന ടീമിന് എൻ്റെ തീരുമാനം കൂടുതൽ വ്യക്തത നൽകും. ടി20 കളിക്കാൻ ഒരുപാട് താരങ്ങളുണ്ട്."- വിരമിക്കൽ പ്രഖ്യാപനത്തിൽ വില്ല്യംസൺ പറഞ്ഞു.
5 / 5
"പുതിയ താരങ്ങൾക്ക് ലോകകപ്പിന് മുൻപ് തയ്യാറാവാൻ സമയം ലഭിക്കണം. മിച്ചൽ സാൻ്റ്നർ വളരെ മികച്ച ഒരു ക്യാപ്റ്റനാണ്. തൻ്റെ ടീമിൽ അദ്ദേഹത്തിന് സ്വന്തമായ ശൈലിയുണ്ട്. ഈ ഫോർമാറ്റിൽ ടീമിനെ പിന്തുണക്കേണ്ട സമയമാണിത്. അത് ഞാൻ തുടർന്നും ചെയ്യും."- അദ്ദേഹം കൂട്ടിച്ചേർത്തു.