AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

International Women’s Day 2026: ഇനി സ്ട്രെസ് വേണ്ട! ഓഫീസും വീടും സ്മാർട്ടായി ബാലൻസ് ചെയ്യാം; സ്ത്രീകൾ ഈ ടിപ്സ് മനസിൽവെച്ചോ

Woman’s Guide To Work-Life Balance: കൃത്യമായ പ്ലാനിംഗും ജീവിതരീതിയിൽ ചെറിയ ചില മാറ്റങ്ങളും ഉണ്ടെങ്കിൽ നിങ്ങൾ ഇരട്ടപ്പണിയായി കാണുന്നതിനെ സുഗമമായി മുന്നോട്ട് കൊണ്ടുപോകാനാകും. അതിനായി ചില പൊടികൈകൾ എന്തെല്ലാമെന്ന് നോക്കാം.

International Women’s Day 2026: ഇനി സ്ട്രെസ് വേണ്ട! ഓഫീസും വീടും സ്മാർട്ടായി ബാലൻസ് ചെയ്യാം; സ്ത്രീകൾ ഈ ടിപ്സ് മനസിൽവെച്ചോ
Work Life BalanceImage Credit source: Getty Images
Neethu Vijayan
Neethu Vijayan | Updated On: 06 Mar 2026 | 12:24 PM

ഇന്നത്തെ കാലത്ത് എല്ലാ സ്ത്രീകളും സ്വന്തം കാലിൽ നിൽക്കാൻ ആ​ഗ്രഹിക്കുന്നവരാണ്. അതിനാൽ സ്ത്രീകളെ സംബന്ധിച്ച് ഒരു ജോലിയെന്നത് വളരെ പ്രാധാന്യമുള്ളതാണ്. പക്ഷേ വീട്ടുജോലിയും ഓഫീസും ഒരുമിച്ച് കൊണ്ടുപോകുന്നത് മിക്ക സ്ത്രീകൾക്കും വലിയൊരു വെല്ലുവിളിയാണ്. എന്നാൽ കൃത്യമായ പ്ലാനിംഗും ജീവിതരീതിയിൽ ചെറിയ ചില മാറ്റങ്ങളും ഉണ്ടെങ്കിൽ നിങ്ങൾ ഇരട്ടപ്പണിയായി കാണുന്നതിനെ സുഗമമായി മുന്നോട്ട് കൊണ്ടുപോകാനാകും. അതിനായി ചില പൊടികൈകൾ എന്തെല്ലാമെന്ന് നോക്കാം.

മുൻഗണനകൾ നിശ്ചയിക്കുക: നിങ്ങളുടെ എല്ലാ ജോലികളും ഒരേസമയം ചെയ്തു തീർക്കാൻ ശ്രമിക്കരുത്. ആദ്യം തന്നെ ഏറ്റവും പ്രധാനപ്പെട്ട ജോലികൾ ഏതാണെന്ന് മനസിലാക്കുക. തലേദിവസം രാത്രി തന്നെ അടുത്ത ദിവസത്തെ ജോലികൾ ചെയ്തുവയ്ക്കുന്നത് പിറ്റേ ദിവസം സമയം ലാഭിക്കാൻ സഹായിക്കും. കൂടാതെ സ്ട്രെസ് കുറയ്ക്കാനും നല്ലതാണ്. ഒരു ദിവസം തുടങ്ങുമ്പോൾ തന്നെ തോന്നുന്ന മടുപ്പ് ഇതിലൂടെ ഒഴിവാക്കാനാകും.

ALSO READ: വാഴപ്പഴം കഴിച്ചാലുടൻ വെള്ളം കുടിക്കരുതെന്ന് പറയുന്നത് എന്തുകൊണ്ട്?; കാരണം ഇതാണ്

മീൽ പ്ലാനിംഗ് ശീലമാക്കാം: രാവിലത്തെ തിരക്ക് കുറയ്ക്കാൻ ഏറ്റവും നല്ല വഴി ഏതെല്ലാം സമയത്ത് ഏതെല്ലാം ഭക്ഷണം കഴിക്കാമെന്ന് മുൻകൂട്ടി പ്ലാൻ ചെയ്യുക എന്നതാണ്. ഒരാഴ്ചയിലേക്കുള്ള പച്ചക്കറികൾ നേരത്തെ തന്നെ അരിഞ്ഞു വെക്കുക. ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, തേങ്ങ ചിരകിയത് തുടങ്ങിയവ തയ്യാറാക്കി നേരത്തെ തന്നെ ഫ്രിഡ്ജിൽ സൂക്ഷിക്കുക. പിറ്റേന്നത്തേക്ക് ബ്രേക്ക്ഫാസ്റ്റ് എന്താണെന്ന് തലേദിവസം തന്നെ തീരുമാനിക്കുന്നത് രാവിലെയുള്ള തിരക്ക് ഒഴിവാക്കി കിട്ടും.

സഹായം ചോദിക്കുക: വീട്ടുജോലികൾ സ്ത്രീകളുടെ മാത്രം ഉത്തരവാദിത്തമല്ല എന്നത് നിങ്ങൾ ആദ്യം മനസ്സിലാക്കണം. പങ്കാളിയെയും മക്കളെയും അവരുടെ പ്രായത്തിനനുസരിച്ചുള്ള ചെറിയ ജോലികളിൽ ഏല്പിക്കാവുന്നതാണ്. വീട്ടുജോലികൾ വീതം വെക്കുന്നത് മിക്ക സ്ത്രീകളുടെയും സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു. കൂടാതെ ഒന്നിച്ച് ജോലികൾ ചെയ്യുമ്പോൾ ഒറ്റപ്പെടലും ഒഴിവാകുകയും സന്തോഷം തോന്നുകയും ചെയ്യും. വാഷിംഗ് മെഷീൻ, മിക്സി, മൈക്രോവേവ് ഓവൻ, ഡിഷ് വാഷർ തുടങ്ങിയവ ഉപയോഗിക്കുന്നത് സമയം വലിയ രീതിയിൽ ലാഭിക്കാൻ സഹായിക്കും.

ജോലിസ്ഥലത്തെ സമയം : ഓഫീസിലെ ജോലികൾ അവിടെയുള്ള സമയത്ത് തന്നെ തീർക്കാൻ ശ്രമിക്കുക. ആ ജോലി വീട്ടിലേക്ക് കൊണ്ടുവരുന്നത് കുടുംബത്തോടൊപ്പം ചെലവഴിക്കേണ്ട സമയം നഷ്ടപ്പെടുകയും വീട്ടിലെ ജോലികളെ ബാധിക്കുകയും ചെയ്യുന്നു. കൂടാതെ അത് മാനസികമായി കൂടുതൽ സമ്മർദ്ദത്തിന് കാരണമാകുകയും ചെയ്യും.

ആരോഗ്യവും പ്രധാനം: വീട്ടുജോലിയും ഓഫീസ് ജോലിയും നോക്കുന്നതിനിടയിൽ സ്വന്തം ആരോ​ഗ്യം മറന്നുപോകരുത്. കൃത്യസമയത്ത് ഭക്ഷണം കഴിക്കുക, എട്ടു മണിക്കൂർ ഉറക്കം ഉറപ്പാക്കുക, വെള്ളം ധാരാളമായി കുടിക്കുക, ഇഷ്ടമുള്ള കാര്യങ്ങൾക്കായി ദിവസവും കുറച്ചു സമയം മാറ്റിവെക്കുക തുടങ്ങി നിങ്ങളുടെ വിനോദങ്ങളും ആരോ​ഗ്യവും കാത്തുസൂക്ഷിക്കുക.

 

 

 

 

Follow Us