'ഉടൻ തന്നെ ഒരു മലയാളി കൂടി ഇന്ത്യക്കായി കളിക്കും'; വമ്പൻ പ്രഖ്യാപനവുമായി സഞ്ജു സാംസൺ | KCL 2025 Sanju Samson Claims In The Next One Or Two Years One More Kerala Player Will Play For Country Malayalam news - Malayalam Tv9

KCL 2025: ‘ഉടൻ തന്നെ ഒരു മലയാളി കൂടി ഇന്ത്യക്കായി കളിക്കും’; വമ്പൻ പ്രഖ്യാപനവുമായി സഞ്ജു സാംസൺ

Published: 

26 Aug 2025 | 07:29 AM

Sanju Samson In KCL: അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഒരു മലയാളി കൂടി ഇന്ത്യൻ ടീമിൽ കളിക്കുമെന്ന് സഞ്ജു സാംസൺ. കേരള ക്രിക്കറ്റിൽ പ്രതിഭകൾ ഒരുപാടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

1 / 5
ഉടൻ തന്നെ ഒരു മലയാളി കൂടി ഇന്ത്യക്കായി കളിക്കുമെന്ന് സഞ്ജു സാംസൺ. അടുത്ത ഒന്നോ രണ്ടോ വർഷത്തിൽ അത് സംഭവിക്കുമെന്നാണ് സഞ്ജു പറഞ്ഞത്. കെസിഎലിൽ ഏരീസ് കൊല്ലം സെയിലേഴ്സിനെതിരായ മത്സരത്തിന് ശേഷം സംസാരിക്കുകയായിരുന്നു സഞ്ജു സാംസൺ. (Image Credits- PTI)

2 / 5
'ശരിക്കും പറഞ്ഞാൽ, എനിക്ക് ഇവരെപ്പറ്റി കൂടുതൽ അറിയില്ലായിരുന്നു. പക്ഷേ, അവരുമായി സമയം ചിലവഴിക്കാൻ ആരംഭിച്ചതോടെ എനിക്ക് ആവേശമായി. ടീമിൽ ഒരുപാട് മികച്ച താരങ്ങളുണ്ട്. കേരള ക്രിക്കറ്റിൽ ഇത്രയധികം കഴിവുള്ള താരങ്ങളുണ്ടെന്നറിഞ്ഞപ്പോൾ ഞെട്ടിപ്പോയി."- സഞ്ജു പറഞ്ഞു.

3 / 5
"തദ്ദേശീയമായി നടക്കുന്ന മത്സരങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകണമെന്ന് ഞാൻ അഭ്യർത്ഥിക്കുകയാണ്. അടുത്ത ഒന്നോ രണ്ടോ വർഷത്തിൽ ഒരാൾ കൂടി ഇന്ത്യക്കായി കളിക്കുന്നത് നമ്മൾ കാണും. അത് സംഭവിക്കുന്നത് ഞാൻ കാണുന്നുണ്ട്. ഈ കഴിവുകൾ വച്ച് നമ്മൾ ഒരുപാട് ദൂരെയല്ല."- താരം കൂട്ടിച്ചേർത്തു.

4 / 5
കെസിഎൽ ആവേശകരമായി പുരോഗമിക്കുകയാണ്. സഞ്ജുവിൻ്റെ ടീമായ കൊച്ചി ബ്ലൂ ടൈഗേഴ്സ് കളിച്ച മൂന്ന് മത്സരങ്ങളിലും വിജയിച്ച് പോയിൻ്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. നാല് മത്സരങ്ങളിൽ രണ്ടെണ്ണം വിജയിച്ച ഏരീസ് കൊല്ലം സെയിലേഴ്സാണ് രണ്ടാം സ്ഥാനത്ത്.

5 / 5
കഴിഞ്ഞ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഏരീസ് കൊല്ലം സെയിലേഴ്സിനെ നാല് വിക്കറ്റിനാണ് കൊച്ചി ബ്ലൂ ടൈഗേഴ്സ് തകർത്തത്. 237 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ കൊച്ചി അവസാന പന്തിൽ വിജയത്തിലെത്തി. 51 പന്തിൽ 121 റൺസ് നേടിയ സഞ്ജു ആയിരുന്നു മാൻ ഓഫ് ദി മാച്ച്.

Related Photo Gallery
IND vs NZ 2nd T20: വിജയം ആവര്‍ത്തിക്കാന്‍ സൂര്യയും സംഘവും; പ്ലേയിങ് ഇലവനില്‍ മാറ്റത്തിന് സാധ്യത; സഞ്ജു സാംസണ്‍ കളിക്കുമോ?
Amrit Bharat Express: ഹൈദരാബാദിലേക്ക് ഇവിടെ നിന്ന് ട്രെയിന്‍ കയറാം; അമൃത് ഭാരത് സ്‌റ്റോപ്പുകള്‍ ഇവ
Bhavana: ‘ആ വാർത്തയ്ക്ക് യാതൊരു അടിസ്ഥാനവുമില്ല’; പ്രചാരണം തള്ളി നടി ഭാവന
Prithviraj Sukumaran: ‘പ്രണയകാലത്ത് സുപ്രിയ ഗിഫ്റ്റ് തന്നത് ക്രിക്കറ്റ് ബാറ്റാണ്, അത് ഇപ്പോഴും വീട്ടിൽ ഉണ്ട്’; വെളിപ്പെടുത്തി പൃഥ്വിരാജ്
Cooking Oil Limit: ഒരു കുടുംബം ഒരുമാസം ഉപയോ​ഗിക്കേണ്ട എണ്ണ എത്രയെന്ന് അറിയാമോ? അളവ് മാറിയാൽ ഹൃദയം പണിതരും
Platinum Price: സ്വർണമല്ല, കുതിപ്പിൽ മുന്നിൽ ‘വെള്ളിയുടെ അപരൻ’, വിലയിൽ വൻ വർദ്ധനവ്
ഹൃദയത്തെ കാക്കാം; ഈ അഞ്ച് ലളിതമായ കാര്യങ്ങളിലൂടെ
മുട്ട ഇനി പെർഫക്ടായി പുഴുങ്ങിയെടുക്കാം
കത്തിക്ക് മൂർച്ച കൂട്ടാനുള്ള എളുപ്പ വഴികൾ
മാങ്ങ പഴുപ്പിക്കാൻ മാരകവിഷം ഉപയോ​ഗിച്ചോ എന്നറിയണോ
വരുത്തിവെച്ച അപകടം; ഭാഗ്യത്തിന് ആളപായമില്ല
വിശക്കുന്ന കുഞ്ഞുങ്ങള്‍ക്ക് കൊടുക്കാതെ ഗംഗയില്‍ പാല്‍ ഒഴുക്കുന്ന യുവാവ്‌
കാലുകൊണ്ട് മാവു കുഴച്ച് പണിക്കാരൻ, മനുഷ്യർക്ക് കഴിക്കാനുള്ളതാണോ?
കൂടോത്രം വീടുമാറി ചെയ്യ്തയാൾ ഒടുവിൽ