1 കൊല്ലം കേടാകില്ല! നോൺവെജ് പ്രേമികൾക്ക് ഈ പൊടി ഒരു സ്പൂൺ മതി, ഒരു പ്ലേറ്റ് ചോറുണ്ണാം | Kerala authentic Chicken Podi Recipe which Stays good for a year, just a spoonful of this powder is enough to enjoy full plate rice Malayalam news - Malayalam Tv9

Chicken Podi Recipe: 1 കൊല്ലം കേടാകില്ല! നോൺവെജ് പ്രേമികൾക്ക് ഈ പൊടി ഒരു സ്പൂൺ മതി, ഒരു പ്ലേറ്റ് ചോറുണ്ണാം

Published: 

16 Sep 2026 | 07:09 PM

Chicken Podi Recipe: നോൺവെജ് വിഭവങ്ങൾ കഴിക്കാൻ ഇഷ്ടപ്പെടുന്നവർക്കും എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ചിക്കൻ പൊടിയുടെ റെസിപ്പിയാണ് ഇവിടെ നൽകുന്നത്. ഒരിക്കൽ ഉണ്ടാക്കി കഴിഞ്ഞാൽ ഒരു വർഷം വരെ ഇത് കേടുകൂടാതെ സൂക്ഷിക്കാൻ സാധിക്കും. അതിനാൽ തന്നെ ഹോസ്റ്റലേഴ്സിനും വിദ്യാർത്ഥികൾക്കും ഇത് ലഞ്ച് ബോക്സിൽ സ്പെഷ്യൽ വിഭവമാക്കാവുന്നതാണ്.കേരളത്തിന്റെ തനത് രുചിയിൽ ചിക്കൻ പൊടി എളുപ്പത്തിൽ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ഇതിന് ആവശ്യമായ ചേരുവകൾ ചിക്കൻ 300 ഗ്രാം, മുളകുപൊടി ഒരു ടീസ്പൂൺ, കുരുമുളകുപൊടി അര ടീസ്പൂൺ............

1 / 6
 ചോറിന് എന്നും നോൺവെജ് വിഭവങ്ങൾ കഴിക്കാൻ ഇഷ്ടപ്പെടുന്നവർക്കും എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ചിക്കൻ പൊടിയുടെ റെസിപ്പിയാണ് ഇവിടെ നൽകുന്നത്. ഒരിക്കൽ ഉണ്ടാക്കി കഴിഞ്ഞാൽ ഒരു വർഷം വരെ ഇത് കേടുകൂടാതെ സൂക്ഷിക്കാൻ സാധിക്കും. കേരളത്തിന്റെ തനത് രുചിയിൽ ചിക്കൻ പൊടി എളുപ്പത്തിൽ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.(IMAGE CREDIT SOURCE: SOCIAL MEDIA)

2 / 6
ഇതിന് ആവശ്യമായ ചേരുവകൾ ചിക്കൻ 300 ഗ്രാം, മുളകുപൊടി ഒരു ടീസ്പൂൺ, കുരുമുളകുപൊടി അര ടീസ്പൂൺ, മഞ്ഞൾപൊടി കാൽ ടീസ്പൂൺ, ഉപ്പ് ആവശ്യത്തിന് കറിവേപ്പില ഒരുപിടി വെളിച്ചെണ്ണ ആവശ്യത്തിന്.(മറ്റു ഓയലുകൾ ഉപയോ​ഗിക്കാതിരിക്കുക)

3 / 6
ആദ്യം എല്ലില്ലാത്ത ചിക്കൻ കഷണത്തിലേക്ക് ഒരു ടീസ്പൂൺ മുളകുപൊടി, അര ടീസ്പൂൺ കുരുമുളകുപൊടി, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി ആവശ്യത്തിനുള്ള ഉപ്പ് എന്നിവ ചേർത്ത് നന്നായി കുഴച്ചു മാറ്റിവയ്ക്കുക. ശേഷം അടി കട്ടിയുള്ള ഒരു പാൻ അടുപ്പിൽ വച്ച്  വറുത്തെടുക്കാൻ ആവശ്യമായ വെളിച്ചെണ്ണ ഒഴിച്ച് നൽകാം.

4 / 6
 എണ്ണ നന്നായി ചൂടായി കഴിയുമ്പോൾ അതിൽ ഇറച്ചി വറുത്തെടുക്കുക. ശേഷം അതേ വെളിച്ചെണ്ണയിൽ രണ്ട് സവാള   കട്ടി കുറച്ച് അരിഞ്ഞത് ചേർത്ത് നന്നായിട്ട് വെളിച്ചെണ്ണയിൽ വറുത്തെടുക്കുക. ഒരു നുള്ള് ഉപ്പ് ചേർക്കുകയാണെങ്കിൽ സവാള പെട്ടെന്ന് വാടി കിട്ടും.

5 / 6
ശേഷം സവാള വറുത്തു കോരി അതേ എണ്ണയിലേക്ക് കറിവേപ്പില വറ്റൽമുളക് എന്നിവ ചേർത്ത് വറുത്തെടുക്കുക. വറുത്തെടുത്ത കറിവേപ്പില, സവാള, വറ്റൽമുളക് എന്നിവ നന്നായിട്ട് പൊടിച്ചെടുക്കാം. അതിലേക്ക് വറുത്ത ചിക്കൻ കഷണം ചേർത്ത് അരച്ചെടുക്കാം അവസാനം അര ടീസ്പൂൺ മുളകുപൊടി ഒരു നുള്ള് മഞ്ഞൾപ്പൊടി ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് ഒരിക്കൽ കൂടി ഇവ ഒന്നിച്ച് അരയ്ക്കാം.

6 / 6
 ഇവ ഈർപ്പം കടക്കാത്ത കാറ്റ് കയറാത്ത ഒരു പാത്രത്തിലാക്കി സൂക്ഷിക്കുകയാണെങ്കിൽ ആവശ്യാനുസരണം നിങ്ങൾക്ക് എത്ര കാലം വേണമെങ്കിലും കേടുകൂടാതെ ഉപയോഗിക്കാൻ പറ്റും മാത്രമല്ല നിങ്ങൾ ഉപയോഗിക്കുന്ന രീതിയിൽ അനുസരിച്ച് അത് ഫ്രിഡ്ജിൽ വെച്ചില്ലെങ്കിലും കുഴപ്പമില്ല.

Loading...
Unable to load recommendations.
Follow Us
പ്രോട്ടീൻ്റെ കലവറ! ഈ ഭക്ഷണങ്ങൾ ശീലമാക്കൂ
വിവാഹഭാഗ്യത്തിനും ദാമ്പത്യസൗഭാഗ്യത്തിനും വ്യാഴാഴ്ച്ച ജപിക്കേണ്ട മന്ത്രങ്ങൾ
10000mAh ബാറ്ററിയുള്ള ഫോൺ! റെഡ്മി നോട്ട് 17 പ്രോ മാക്സ്
നാരങ്ങാവെള്ളത്തിൽ ഉപ്പോ പഞ്ചസാരയോ, ഗുണകരമേത്?
Viral Video | ഒടുവിൽ ടെസ്ല ട്രക്ക് ബെംഗളൂരുവിലും
ടേക്ക് ഓഫിനിടെ ടയർ പൊട്ടി, വിമാനത്തിനുള്ളിലെ ദൃശ്യങ്ങൾ
Viral Video | ഇടിവെട്ടിയാൽ സംഭവിക്കുന്നതിങ്ങനെ
ബ്രിക്സ് കണ്ടൻ്റ് ക്രിയേറ്റർമാരോട് സംസാരിച്ച് മുഖ്യമന്ത്രി