AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Gold Rate: ചെറിയ സംഖ്യ ഒന്നും അറിയില്ലേ? കേരളത്തിലെ സ്വര്‍ണവില നിശ്ചയിക്കുന്നത് ഇവരാണ്

Who Decides Gold Price in Kerala: എല്ലാദിവസവും പുതുക്കിയ സ്വര്‍ണവില വരുമ്പോള്‍ ഒരു നിമിഷത്തേക്കെങ്കിലും വില കൂട്ടിയിട്ടവനെ ശപിക്കുന്നവരാണ് മലയാളികള്‍. നമ്മുടെ കേരളത്തില്‍ ആരാണ് സ്വര്‍ണവില നിശ്ചയിക്കുന്നതെന്ന് അറിയാമോ?

shiji-mk
Shiji M K | Updated On: 15 Sep 2025 17:30 PM
ചരിത്രം കുറിക്കുക എന്നത് അത്ര നിസാരമായൊരു കാര്യമല്ല. എന്നാല്‍ എല്ലാവരെയും സങ്കടക്കടലിലാഴ്ത്തി ചരിത്രം കുറിക്കാന്‍ സ്വര്‍ണത്തിന് മാത്രമേ സാധിക്കുകയുള്ളൂ. കഴിഞ്ഞ കുറേനാളുകളായി വന്‍ കുതിപ്പ് നടത്തികൊണ്ടാണ് സ്വര്‍ണത്തിന്റെ പ്രയാണം. എവിടെ വെച്ച് എങ്ങനെ ഈ കുതിച്ചുചാട്ടം അവസാനിക്കുമെന്ന കാര്യത്തില്‍ മാത്രമാണ് സംശയം. (Image Credits: Getty and PTI)

1 / 5
എല്ലാദിവസവും പുതുക്കിയ സ്വര്‍ണവില വരുമ്പോള്‍ ഒരു നിമിഷത്തേക്കെങ്കിലും വില കൂട്ടിയിട്ടവനെ ശപിക്കുന്നവരാണ് മലയാളികള്‍. നമ്മുടെ കേരളത്തില്‍ ആരാണ് സ്വര്‍ണവില നിശ്ചയിക്കുന്നതെന്ന് അറിയാമോ? എന്തെല്ലാം ഘടകങ്ങളാണ് അവര്‍ പരിഗണിക്കുന്നതെന്നും പരിശോധിക്കാം.

2 / 5
ഓരോ സംസ്ഥാനത്തെയും സ്വര്‍ണ വ്യാപാരികളുടെ സംഘടനയാണ് സ്വര്‍ണവില നിശ്ചയിക്കുന്നത്. ഓരോ ദിവസത്തെയും ഡോളര്‍ മൂല്യം, രൂപയുടെ വിനിമയ നിരക്ക്, രാജ്യാന്തര വിലയ്ക്ക് അനുസരിച്ചുള്ള 24 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്ത്യയിലെ ബാങ്ക് നിരക്ക്, ഇതിന് അനുസൃതമായി മുംബൈയില്‍ ലഭ്യമാകുന്ന നിരക്ക് തുടങ്ങിയ ഘടകങ്ങളെല്ലാം പരിഗണിച്ചാണ് വില നിശ്ചയിക്കുന്നത്.

3 / 5
ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ തീരുമാനിക്കുന്ന വിലയാണ് സംസ്ഥാനത്തെ 95 ശതമാനം വ്യാപാരികളും പിന്തുടരുന്നത്.

4 / 5
സ്വര്‍ണവില നിര്‍ണയിക്കുന്നത് ആരാണെങ്കിലും വില ഉടന്‍ കുറയണമെന്ന ആഗ്രഹം മാത്രമേ മലയാളികള്‍ക്കുള്ളൂ. കാരണം പണയം വെച്ചവര്‍ക്ക് വില വര്‍ധനവ് തിരിച്ചടി സൃഷ്ടിച്ചിരിക്കുകയാണ്.

5 / 5