റെക്കോർഡുകൾ തകർത്ത് സ്വർണവില കുതിക്കുകയാണ്. ഇന്ന് ഒരു പവന് 84,680 രൂപയാണ് വില. ഒരു ഗ്രാമിന് 10,585 രൂപയും നൽകണം. ജിഎസ്ടിയും പണിക്കൂലിയും ചേരുമ്പോൾ പോക്കറ്റ് കാലിയാകും. ( Image Credit: Getty Images)
1 / 5
എന്നാൽ ഒരു പവന് 69,288 രൂപ കൊടുത്തും സ്വർണം വാങ്ങാൻ കഴിയുമെന്ന് അറിയാമോ? 18 കാരറ്റ് സ്വർണമാണ് ഇവിടെ താരം. ഇതിൽ 75% ശുദ്ധമായ സ്വർണ്ണവും ബാക്കി 25% മറ്റു ലോഹങ്ങളുമാണ്. ( Image Credit: Getty Images)
2 / 5
14, 18, 22, 21, 24 എന്നീ കാരറ്റുകളിലാണ് സ്വർണം ലഭ്യമാകുന്നത്. 22 കാരറ്റ് സ്വർണവിലയാണ് റെക്കോർഡ് കുതിപ്പ് നടത്തുന്നത്. വില ഉയരുന്നതോടെ 18 കാരറ്റ് ആഭരണങ്ങൾക്ക് വില കൂടുന്നുണ്ട്. ( Image Credit: Getty Images)
3 / 5
വളരെ ചെറുതും മനോഹരവുമായ ഡിസൈനുകളുമാണ് ഇവയുടെ പ്രത്യേകത. ലളിതമായ പെൻഡന്റു മുതൽ പ്രെഷ്യസ് സ്റ്റോൺ പതിച്ച നെക്ലേസു വരെ ഈ കളക്ഷനിൽ ലഭ്യമാണ്. ( Image Credit: Getty Images)
4 / 5
ഇന്ന് 18 കാരറ്റ് സ്വർണത്തിന് സ്വർണ്ണത്തിന് ഗ്രാമിന് 8,661 രൂപയാണ് വില. ഒരു പവന് 69,288 രൂപയും. 22 കാരറ്റ് സ്വർണവുമായി താരതമ്യപ്പെടുത്തിയാൽ 15,392 രൂപയുടെ വ്യത്യാസം. ( Image Credit: Getty Images)